എത്ര ധീരരാണ് കുട്ടികളെ നിങ്ങൾ; ജെഎൻയു അക്രമത്തിൽ പ്രതികരണവുമായി സോനം കപൂർ

13

ഡൽഹിയിലെ ജെഎൻയു സർവ്വകലാശാലയിൽ വിദ്യാർത്ഥികളെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകൾ മർദ്ദിച്ചതിൽ പ്രതികരണവുമായി ബോളിവുഡ് നടി സോനം കപൂർ. ജെഎൻയു വിലെ വിദ്യാർത്ഥികൾ എത്ര ധീരരാണ്. തനിക്ക് ആലോചിക്കാൻ പോലും കഴിയാത്തത്ര നിർഭയരായാണ് ജെഎൻയുവിലെ വിദ്യാർത്ഥികൾ പെരുമാറുന്നത്. തന്റെ മനസ് ജെഎൻയുവിനോടൊപ്പം ഉണ്ടെന്നുമായിരുന്നു സോനം കപൂർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

ജെഎൻയു അക്രമത്തെ അപലപിച്ച് ബോളിവുഡിൽ നിന്നും നിരവധിപേർ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച ബോളിവുഡ് താരങ്ങൾ ജെഎൻയു വിഷയത്തിൽ തെരുവിലറങ്ങി പ്രതിഷേധിച്ചിരുന്നു.
മുംബൈയിലെ ബാദ്രയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബോളിവുഡ് താരങ്ങളായ തപ്സി പന്നു, റിച്ച ചദ, അലി ഫസൽ, രാഹുൽ ബോസ്, ദിയ മിർസ, വിശാൽ ഭരത്വാജ്, അനുരാഗ് കശ്യപ്, സോയ അക്തർ അനുരാഗ് ബസു എന്നിവരാണ് പങ്കെടുത്തത്.

Advertisements

ഞായറാഴ്ച്ചയായിരുന്നു ഫീസ് വർധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ ഒരു സംഘം കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലിൽ ഉൾപ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ അക്രമിക്കുകയുണ്ടായി.

Advertisement