ഒരുപിടി മികച്ച സിനിമകളിലെ ശ്രദ്ധേയമായി പ്രകടനങ്ങളിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ മലയാള സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം.
അതിന് പിന്നാലെ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും യുവാക്കൾക്ക് ഇടയിലും സിനിമാ പ്രേമികൾക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണം മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപർണ എന്ന കഥാപാത്രം സിനിമ ഇൻഡസ്ട്രിയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത അല്ലെങ്കിൽ കരിയറിൽ വഴിത്തിരിവായി എന്ന് പറയാൻ കഴിയുന്ന ഒരു കഥാപാത്രം ആയരുന്നു മായാനദിയിലേത്. അത്രയ്ക്ക് ബോൾഡും എന്നാൽ സെൻസിറ്റീവും ആയ കഥാപാത്രത്തെ ആണ് മായാനദിയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്.
അതേ സമയം ഇപ്പോൾ ഒരു ഡോക്ടർ കൂടിയായ ഐശ്വര്യ ലക്ഷ്മി എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നു വരിക ആയിരുന്നു. ഇപ്പോഴിതാ താൻ നേരിട്ട മോശം അനുഭവങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
ചെറുപ്പത്തിൽ ഗുരുവായൂരിൽ വച്ച് നേരിട്ട മോശം അനുഭവവത്തേയും പിന്നീട് സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ വച്ച് സംഭവിച്ച ദുരനുഭവത്തെ കുറിച്ചുമാണ് ഐശ്വര്യ ലക്ഷ്മി തുറന്നു പറഞ്ഞത്. എന്നാൽ അന്ന് തനിക്ക് പ്രതികരിക്കാനായില്ല എന്നും താരം പറയുന്നുണ്ട്. ചെറുപ്പത്തിൽ ഗുരുവായൂരിൽ വച്ച് ഒരു മോശം അനുഭവം നേരിടേണ്ടി വന്നു.
ചെറിയ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്ന് ആണെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. എന്നാൽ അത്തരം കാര്യങ്ങൾ എന്നും മനസിൽ നിൽക്കും. അന്ന് മഞ്ഞ നിറത്തിലുളള സ്ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസിൽ കടന്നു കൂടി.
പിന്നീട് താനായിട്ട് തന്നെ അതിനെ തരണം ചെയ്തു. ഇപ്പോൾ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ആണ് എന്നാണ് ഐശ്വര്യ പറയുന്നത്. കോയമ്പത്തൂരിൽ വച്ച് നടന്ന സംഭവത്തെ കുറിച്ചും താരം പറയുന്നുണ്ട്. കോയമ്പത്തൂരിൽ ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നു. എല്ലാ സ്ത്രീകൾക്കും ജീവിതത്തിൽ ഇത്തരത്തിലുള്ള മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.