വിവാഹം കഴിഞ്ഞതിന് ശേഷം നമ്മുടെ ശരീരം നമ്മൾ വിചാരിക്കുന്ന രീതിയിൽ വരില്ല, നൃത്തം ചെയ്യുമ്പോൾ നമ്മുടെ ശരീര ഭാഗങ്ങങ്ങൾ കുലുങ്ങുന്നുണ്ടാകും: നവ്യാ നായർ പറയുന്നു

606

കലോൽസവ രംഗത്ത് നിന്നും എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യാ നായർ. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്ത താരം പിന്നീട് സിനിമിലേക്ക് തിരിച്ച് വന്നിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിലാണ് നവ്യാ നായർ ഇപ്പോൾ അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ നവ്യാ നായർ ടിവി പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർ ഗെയിം ഷോ ആയ സ്റ്റാർ മാജിക് പരിപാടിയിലും നടി പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുക്കവെ നവ്യാ നായർ നടത്തിയ ഒരു ഇമോഷണൽ ടോക്കാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.

Advertisements

നവ്യാ നായരുടെ വാക്കുകൾ ഇങ്ങനെ:

കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമ്മൾ സ്ത്രീ എന്ന നിലയിൽ ഒരുപാട് ഇൻഹിബിഷൻസ് വരും. നമ്മൾ ഒരു വിവാഹം ഒക്കെ കഴിഞ്ഞിട്ട്, നമ്മുടെ ശരീരം നമ്മൾ വിചാരിക്കുന്ന രീതിയിൽ വരില്ല. നമ്മൾ നൃത്തം ചെയ്യുമ്പോൾ നമ്മുടെ ശരീര ഭാഗങ്ങങ്ങൾ കുലുങ്ങുന്നുണ്ടാകും, അങ്ങനെ ഒരുപാട് ഇൻഹിബിഷൻസ് ഒരു സ്ത്രീയ്ക്ക് വരും.

Also Read
അത്തരം ചെറിയ പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: വൈറലായി പ്രിയദർശന്റെ വാക്കുകൾ

ആ വെല്ലുവിളികൾ ഒക്കെ തരണം ചെയ്താണ് നമ്മളെ പോലെ ഓരോരുത്തരും സ്റ്റേജിലേക്ക് വരുന്നത്. അങ്ങനെ പെർഫോം ചെയ്യുമ്പോൾ ചിലപ്പോൾ ചിലർ കുറ്റം പറയും. ചിലപ്പോൾ നമ്മൾ ശരീരം കുറച്ചിരിക്കുന്നത് കണ്ടിട്ട് പ്രോത്സാഹിപ്പിക്കും ഒക്കെ ചെയ്യും. പക്ഷേ പുരുഷന്മാരെ പോലെ പലപ്പോഴും സ്ത്രീകൾക്ക് ശരീരം പിടിച്ചു നിർത്താൻ പറ്റിയെന്നു വരില്ല, അതും സ്ത്രീകളുടെ ഈ പ്രസവം പോലെയുള്ള വലിയ പ്രോസസ്സിനു ശേഷം.

എങ്കിലും ആ സ്പിരിറ്റാണ്, നമ്മുടെ ഉള്ളിലുള്ള കലാകാരി എന്ന സ്പിരിറ്റുണ്ടല്ലോ. അവർ ആണ് മരിക്കരുതാത്തത്. നമ്മുടെ പ്രായം നമ്മുടെ ഉള്ളിൽ ഒരിക്കലും വരാൻ പാടില്ല. സ്ത്രീകൾ വലിയ ഒരു പ്രതിഭാസം ആണ്. ഒന്ന് മരിച്ചിട്ട് തിരിച്ചു ജീവിതത്തിൽ വരും പോലെയാണ് ഒരു പ്രസവം കഴിഞ്ഞ സ്ത്രീ ജീവിതത്തിൽ ഉണ്ടാകുന്നത്.

Also Read
സ്ത്രീ ശരീരത്തെക്കാൾ മനോഹരമായ മറ്റൊരു കലയുണ്ടോ, അമ്പരപ്പിക്കന്ന പുതിയ ഹോട്ട് ഫോട്ടോഷൂട്ടുമായി മഞ്ഞുരുകുംകാലത്തിലെ ജാനിക്കുട്ടി മോനിഷ, കണ്ണുതള്ളി ആരാധകർ

നമ്മുടെ ജീവിതത്തിൽ ഒരു പ്രസവത്തിനു തൊട്ടുമുൻപ് വരെ നമ്മൾ ഒരു നോർമൽ സ്ത്രീയും ആ ഒറ്റ നിമിഷം കൊണ്ട് നമ്മൾ ഒരു അമ്മയും ആകുകയാണ്. നമ്മുടെ ഉള്ളിൽ കിടന്ന ഒരു ജീവൻ നമ്മുടെ കൈകളിലേക്ക് നമ്മൾക്ക് ലഭിക്കുകയുമാണ്.

അപ്പോൾ ലഭിക്കുന്ന ആ മാതൃത്വം എന്ന ഒരു ഫീൽ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല. എല്ലാ അമ്മമാർക്കും അത് അറിയാം. അങ്ങനെ ഒരു അമ്മ ഡാൻസ് കളിച്ചപ്പോഴാണ് ഇത്രയും സ്നേഹവും തോന്നിയതെന്നും നവ്യാ നായർ പറയുന്നു.

Advertisement