അത്തരം ചെറിയ പ്രശ്‌നങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്, ലിസ്സി എന്നെ കുറിച്ച് പറഞ്ഞത് കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു പോയി: വൈറലായി പ്രിയദർശന്റെ വാക്കുകൾ

1993

ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിലും ബോളിവുഡിലും തമിഴിലും ഒരുക്കിയിട്ടുള്ളതെ. അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.

ഇക്കഴിഞ്ഞ് ഡിസംബർ 2 ന് ആയിരുന്നു മരയ്ക്കാർ തിയേറ്ററുകളിൽ എത്തിയത്. താരരാജാവ് മോഹൻലാൽ നായകനായ ഈ ബ്രഹ്‌മാണ്ഡ ചിത്രം റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. മരയ്ക്കാറിന്റ റിലീസിന് ശേഷവും ചിത്രത്തെ തേടി നിരവധി വിവാദങ്ങൾ തലപൊക്കിയിരുന്നു.

Advertisements

അതേ സമയം മരയ്ക്കാർ സിനമ കോളങ്ങളിൽ ചർച്ചയാകുമ്പോൾ സംവിധായകൻ പ്രിയദർശന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടി ലിസിയുമായുള്ള വിവാഹമോചനവും അതിന് ശേഷമുള്ള വിഷാദരോഗത്തെ കുറിച്ചുമാണ് സംവിധായകൻ പറയുന്നത്. ലിസിയുമായുള്ള പ്രശ്‌നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Also Read
മകളെ ആദ്യമായി ആരാധകർക്ക് പരിചയപ്പെടുത്തി ഭാമ, ഫോട്ടോ പുറത്ത് വിട്ട് താരം, ക്യൂട്ട് ചിരിയുമായി കുഞ്ഞു ഗൗരി

1990 ആണ് ലിസിയും പ്രിയദർശനും വിവാഹിതരാവുന്നത്. 2014 ൽ ബന്ധം വേർപിരിയുന്നതിനായി കോടതി സമീപിക്കുകയായിരുന്നു. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ലിസി നൽകിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയിൽ താൻ പൊട്ടിക്കരഞ്ഞതായും പ്രിയൻ അന്ന് പറഞ്ഞിരുന്നു.

മോഹൻലാൽ ഒരിക്കൽ എന്നോട് പറഞ്ഞു. രണ്ടുപേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് എതിർക്കുന്നവൻ അവരുടെ ശത്രുവാകാറുണ്ട്. അതുപോലെ തന്നെ രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല, പ്രിയൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.

മക്കളും ഞങ്ങളുടെ കാര്യത്തിൽ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചിട്ടില്ല.
എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവർ മുതിർന്ന കുട്ടികളാണല്ലോ കാര്യങ്ങൾ മനസ്സിലാക്കാൻ ആകുമല്ലോ. ഞങ്ങൾ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്‌നങ്ങൾ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്.

ലിസിയാണ് എൻറെ ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ. വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ ഒരുനാൾ ലിസി കോടതിയിൽ പറഞ്ഞത് സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു എന്നാണ്.

Also Read
സ്ത്രീ ശരീരത്തെക്കാൾ മനോഹരമായ മറ്റൊരു കലയുണ്ടോ, അമ്പരപ്പിക്കന്ന പുതിയ ഹോട്ട് ഫോട്ടോഷൂട്ടുമായി മഞ്ഞുരുകുംകാലത്തിലെ ജാനിക്കുട്ടി മോനിഷ, കണ്ണുതള്ളി ആരാധകർ

അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡമായെന്ന് തന്നെയല്ലേ അർത്ഥം. ജീവനേക്കാൾ ഞാൻ സ്‌നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാൻ.

നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതിൽ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണെന്നും പ്രിയൻ പറയുന്നു. സംവിധായകന്റെ ഈ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.

Advertisement