അതോടെ എല്ലാവരും തളർന്ന് പോയിരുന്നു ജീവിതം മടുത്തു, മരിക്കാൻ വേണ്ടി പ്രാർഥിച്ചു: വെളിപ്പെടുത്തലുമായി സ്ഫടികം ജോർജ്

322

സ്ഫടികം ജോർജ്ജ് എന്ന പേര് മലയാളികൾ മറന്നിട്ടുണ്ടാകാൻ വഴിയില്ല. താൻ അഭിനയിച്ച സ്ഫടികം എന്ന സിനിമയിലെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം. സ്ഫടികം സിനിമ ഇറങ്ങി 26 വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഫടികം ജോർജ്ജ് എന്ന പേര് കേൾക്കുമ്‌ബോമ്പോൾ തന്നെ എസ്‌ഐ കുറ്റിക്കാടൻ മനസിലേക്ക് ഓടിയേത്തുകയായി.

നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച സ്ഫടികം ജോർജ് താൻ ഒരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത കുറച്ച് ദിവസങ്ങളിലെ അനുഭവങ്ങളെ കുറച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. യഥാർഥ പേര് ജോർജ് ആന്റണി എന്നാണ്. സ്ഫടികത്തിലെ അഭിനയത്തിലൂടെയാണ് സ്ഫടികം ജോർജായി പേര് മാറിയത്. ചെറുപ്പം മുതൽ നാടകങ്ങളിലൂടെ കലയിൽ സജീവമായിരുന്നു ജോർജ്.

Advertisements

പഠനശേഷം ഗൾഫിലേക്ക് ജോലി തേടി പോയിരുന്നു. ഗൾഫിലെ മലയാളി ക്ലബിൽ സ്ഥിരമായി ജോർജ് നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രം ചെയ്തുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ആ വർഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടൻ എന്ന വില്ലൻ വേഷവും ചെയ്തു.

അഭിനയം രക്തത്തിൽ അലിഞ്ഞ കാര്യമാണെന്നാണ് സ്ഫടികം ജോർജ് പറയുന്നത്. സിനിമയിൽ തന്റെ ഭാവി കുറിച്ചത് ഭദ്രന്റെ സ്ഫടികം ആയിരുന്നുവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ സിനിമ കൊണ്ട് ഏറ്റവും ഗുണമുണ്ടായത് തനിക്കാണെന്നും വില്ലൻ ആയിരുന്നിട്ട് കൂടി സ്ഫടികം എന്ന നല്ല പേര് ചാർത്തികിട്ടിയെന്നും ജോർജ് പറഞ്ഞിട്ടുണ്ട്.

സ്ഫടികം എന്ന പേരാണ് തന്റെ ജീവവായുവെന്നും ജോർജ് പറയുന്നു. സ്ഫടികം ജോർജിനെ നായകന്റെ എതിർ പക്ഷത്ത് കാണുമ്‌ബോൾ തന്നെ കാണികളുടെ ചങ്കിടിപ്പ് കൂടുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം സിനിമയിൽ അത്ര സജീവമല്ല. പ്രായവും രോഗവും അലട്ടുന്നതിനാൽ പഴയ പോലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കാനോ അടികൊള്ളാനോ സാധിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

Also Read
കുടുംബത്തോട് അത്ര സ്നേഹമുള്ളവരാണ് ഞങ്ങൾ, വീട്ടുകാരെ എതിർത്തിട്ട് കല്യാണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു: അപ്സരയും ആൽബിയും

വൃക്കരോഗം ബാധിച്ചപ്പോൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും സ്ഫടികം ജോർജ് മനസ് തുറന്നു. മ ര ണത്തോളം വരുന്ന അസുഖങ്ങൾ കുടുംബത്തിലേക്ക് എത്തിയപ്പോൾ എല്ലാവരും തളർന്ന് പോയി എന്നും മരിക്കാൻ വേണ്ടി പ്രാർഥിച്ച നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് സ്ഫടികം ജോർജ് പറയുന്നത്.

ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അർബുദ രോഗത്തിന് ചികിത്സയിലായി. മ ര ണ ത്തോളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ തകർന്നു പോയി.

എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേർത്തുനിർത്തുകയും ചെയ്തുവെന്ന് സ്ഫടികം ജോർജ് പറയുന്നു.വസിനിമയിൽ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു.

സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങൾ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാർഥ്യമായപ്പോൾ ദൈവത്തിന് എത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേർത്ത് നിർത്തിയത്.

Also Read
വീടിന്റെ ജപ്തിക്കാര്യം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞ് സാധു വൃദ്ധ, ജപ്തി ചെയ്യൂലട്ടോ, ഞാൻ വേണ്ടത് ചെയ്യാം യൂസഫലിയുടെ ഉറപ്പ്, കൈയ്യടിച്ച് മലയാളികൾ

40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട് സ്ഫടികം ജോർജ് കൂട്ടിച്ചേർത്തു. 2000ത്തിലേക്ക് കടന്ന ശേഷം കോമഡിയും സ്ഫടികം ജോർജ് കൈകാര്യം ചെയ്യുമായിരുന്നു. 2007ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ എന്ന കഥാപാത്രത്തിലൂടെയാണ് വില്ലനെ വിട്ട് കോമഡി റോളിലേക്ക് ജോർജ് ചുവട് മാറ്റിയത്. വില്ലനെ വിട്ട് കോമഡിയിലേക്ക് മാറിയപ്പോഴും ആരാധകർക്ക് ജോർജിനോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്.

2018ൽ റിലീസായ കാർബൺ എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ പിതാവിന്റെ കഥാപാത്രമായിട്ടുള്ള ജോർജിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നീർമാതളം പൂത്തകാലം, ആൾക്കൂട്ടത്തിൽ ഒരുവൻ, ബ്ലാക്ക് കോഫി എന്നിവയാണ് അവസാനം റിലീസ് ചെയ്ത സിനിമകൾ.

Advertisement