ലിജോജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്ന രേഷ്മ രാജൻ. നഴ്സിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന അന്ന സിനിമയിലേക്ക് വരുന്നത് തികച്ചും അപ്രതീക്ഷിതമായാണ്.
ആദ്യ സിനിമയിലെ പ്രകടനംകൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ അന്ന രാജൻ ഇടം നേടുകയായിരുന്നു. അങ്കമാലി ഡയറീസിന് ശേഷം താരരാജാവ് മോഹൻലാലിന്റെ നായികയായി വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ അന്ന വേഷമിട്ടു. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മധുരരാജ എന്ന ചിത്രത്തിലും അന്ന പ്രധാന വേഷത്തിൽ അഭിനയിച്ചു.
മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി എത്തിയ അയ്യപ്പനും കോശിയും എന്ന സിനിമയിലാണ് അന്നയുടെ അവസാന റിലീസ് ചിത്രം. യഥാർത്ഥ പേര് അന്ന എന്നാണെങ്കിലും ആരാധകർ താരത്തിനെ വിളിച്ചിരുന്നത് ആദ്യ സിനിമയിലെ കഥാപാത്രമായ ലിച്ചി എന്ന പേരിലാണ്.
ഇപ്പോഴിതാ അന്ന രേഷ്മ രാജൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ചർച്ചയായി മാറുന്നത്. അന്നയ്ക്കൊപ്പം ആൺ സുഹൃത്തിനെയും ചിത്രങ്ങളിൽ കാണാം. ‘അവ്യക്തമായ ചിത്രം ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു’ എന്നാണ് അന്ന ചിത്രങ്ങൾക്കു നൽകിയ അടിക്കുറിപ്പ്. താരത്തിന്റെ പിറകിൽ ഒരു യുവാവ് ഇരിപ്പുണ്ട്. എന്റെ ജീവിതം എന്ന ഹാഷ്ടാഗും താരം കൊടുത്തിട്ടുണ്ട്.
അന്നയ്ക്ക് ഒപ്പമുള്ളത് കാമുകനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ നടിയുടെ പ്രതികരണത്തിനാണ് ഏവരും കാത്തിരിക്കുന്നത്. കാമുകനാണോ എന്നാണ് പലരും ഇട്ടിരിക്കുന്ന കമന്റ്.
ഒരുപാട് ആളുകളുടെ ഹൃദയം തകർന്ന നിമിഷം, എന്നോട് ഇത് വേണ്ടായിരുന്നു, സെഡ് ആയി ഞാൻ എന്നിങ്ങനെ കുറെ കമന്റുകൾ ചിത്രങ്ങൾ താഴെ വന്നിട്ടുണ്ട്. പിന്നിലുള്ള വ്യക്തി ആരാണെന്ന് ഉടൻ തന്നെ താരം തന്നെ വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേ സമയം ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ ചിത്രങ്ങളാണ് അന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.