തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തമിഴ് നടി സ്നേഹ. തെന്നിന്ത്യയിലെ ഒരു കാലത്തെ മുൻനിരനായികയായിരുന്നു സ്നേഹ. 2000 ൽ സഹൂപോത എന്ന സിനിമയിൽ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയിൽ സജീവമാണ്.
തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സ്നേഹ എത്തിയിട്ടുണ്ട്. മലയാളത്തിന്റെ താരരാജാക്കൻമാരയാ മോഹൻലാലിനും മമ്മൂട്ടിക്കും നായികയായി സ്നേഹ എത്തിയിട്ടുണ്ട്.തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മുന്നേറുമ്പോഴും അന്യഭാഷകളിലും സജീവമാണ് താരം.
ഒരു ബ്രേക്ക് ഇല്ലാതെയാണ് സ്നേഹ സിനിമയിൽ മുന്നേറുന്നത്. ഒരേ മുഖം, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ സ്നേഹ അവസാനമായി അഭിനയിച്ചത്. ശിക്കാറിൽ മോഹൻലാലിന്റെ നായികയായിരുന്നു.
തെന്നിന്ത്യയിലെ തന്ന യുവനടൻ പ്രസന്നയെ ആണ് സ്നേഹ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പ്രസന്ന മലയാള സിനിമകളിലും സജീവമാണ്. അതേ സമയം യുവതലമുറ മാതൃക ആക്കുന്ന താര ദാമ്പത്യമാണ് പ്രസന്നയുടേതുംസ്നേഹയുടേതും.
ദാമ്പത്യ ജീവിതവും സിനിമാ അഭിനയവും ഒരുപോലെ മനോഹരമായി കൊണ്ടു പോവുകയാണ് ഇരുവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2012 ലായിരുന്നു സ്നേഹയുടെയും പ്രസന്നയുടെയും വിവാഹം. രണ്ടു മക്കളാണ് ഇവർക്ക്. മകൻ വിഹാനും മകൾ ആദ്യാന്തയും.
ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവർക്ക് മകൾ ജനിച്ചത്. ഗർഭിണിയായിരുന്നപ്പോൾ മുതലുളള തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. മകൾ ജനിച്ച ശേഷം തന്റെ മെറ്റേർണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
ജനുവരി 24 നാണ് സ്നേഹ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യന്ത എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. മകന്റെ പേര് വിഹാൻ എന്നാണ്. മക്കൾക്കും പ്രസന്നയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സ്നേഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. നിരവധി കമന്റുകളും ലൈക്കുകളുമായി സ്നേഹയുടെ ചിത്രം ആരാധഖർ ഏറ്റെടുത്തിരിക്കുകയാണ്.