കൂട്ടുകാർക്ക് ഒപ്പം മൂന്നാറിൽ അടിച്ച് പൊളിച്ച് നടി അനുശ്രീ; ചിത്രങ്ങൾ വൈറൽ

813

ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെയെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി.

പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു. അതേ സമ.ം ലോക്ക്ഡൗൺ കാലമൊക്കെ കഴിഞ്ഞ് യാത്രകൾക്ക് തുടക്കമിട്ടിരിക്കുകയാണ് താരങ്ങൾ. മാലിദ്വീപും കാശ്മീരുമെല്ലാമാണ് പലരുടേയും വെക്കേഷൻ ഡെസ്റ്റിനേഷൻ.

Advertisements

എന്നാൽ അനുശ്രീ തന്റെ അവധി ആഘോഷങ്ങൾക്കായി തെരഞ്ഞെടുത്തത് കേരളം തന്നെയാണ്. തെന്നിന്ത്യയിലെ കശ്മീർ എന്ന് അറിയപ്പെടുന്ന നമ്മുടെ സ്വന്തം മൂന്നാറിലേക്കാണ് താരം വണ്ടികയറിയത്. കാഴ്ചകൾ കണ്ടും ട്രക്കിങ്ങ് നടത്തിയും സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുകയാണ് താരം.

കൂട്ടുകാർക്കൊപ്പം അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം. ഒരു 360 ഡിഗ്രി വ്യൂ കിട്ടാൻ ബ്രേക്ക് അനിവാര്യമാണെന്ന് അനുശ്രീ ചിത്രത്തോടൊപ്പം കുറിച്ചു . പുത്തൻ ലുക്കിലാണ് അനുശ്രീ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

സജിത്ത്, സുജിത്, മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പം ചിത്രത്തിലുള്ളത് ഇതിൽ രണ്ടുപേർ സിനിമാലോകത്തെ ശ്രദ്ധേയരായവരാണ്. ക്യാമറയ്ക്കു പിന്നിലാണെന്ന് മാത്രം. സജിത്ത്, സുജിത് സഹോദരന്മാർ പ്രമുഖ സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റുമാരാണ്.

അവർ തന്റെ സഹോദരന്മാരെപ്പോലെയെന്നാണ് അനുശ്രീ വിശേഷിപ്പിക്കുന്നത്. കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ വിവാഹ ചടങ്ങുകൾ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ശ്രീക്കുട്ടിയുടെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് നടി പ്രേക്ഷകർക്കായി സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജീവിതത്തിൽ ആദ്യമായാണ് ഹൽദി ചടങ്ങിൽ പങ്കെടുക്കുന്നത് എന്നും ചടങ്ങുകളും ആഘോഷങ്ങളും ഏറെ ആസ്വദിച്ചെന്നും അനുശ്രീ പറയുന്നു. അനുശ്രീയുടെ ബന്ധുവാണ് ശ്രീക്കുട്ടി. വിവാഹച്ചടങ്ങിൽ മുണ്ടും ഷർട്ടുമായിരുന്നു നടിയുടെ വേഷം.

അതേസമയം മൂന്നാറിലെ വശ്യമനോഹരമായ കാഴ്ചകൾ ആസ്വദിച്ചും കൂട്ടുകാരും മേക്കപ്പ് ആർട്ടിസ്റ്റുമാരുമായ സജിത്ത് ആൻഡ് സുജിത്തിനുമൊപ്പം ട്രെക്കിംഗ് നടത്തിയുമാണ് അനുശ്രീ അവധിക്കാലം അടിപൊളിയാക്കുന്നത്.

മൂന്നാറിൽ വച്ച് തന്റെ സുഹൃത്തുക്കൾക്കൊപ്പമെടുത്ത ഏതാനും ചിത്രങ്ങളും സന്തോഷം പകർന്ന നിമിഷങ്ങളെ കുറിച്ചുള്ള ഒരു കുറിപ്പും നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.
360 ഡിഗ്രി കാഴ്ചപ്പാട് ലഭിക്കാനായി ഇടവേളയെടുക്കുന്നത് എപ്പോഴും ഒരു നല്ല വഴിയാണ്. റിസോർട്ടിലെ കുതിരകളാണ് ഞങ്ങളെക്കാൾ നന്നായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

പക്ഷെ ഓഫ് റോഡിംഗ് അനുഭവം ഒരു സർപ്രൈസ് തന്നെയായിരുന്നു. അവധിക്കാല സീസൺ ആരംഭിക്കുന്നതേയുള്ളൂ ഹാപ്പി ഹോളിഡേയ്സ് എന്നാണ് അനുശ്രീ പറയുന്നു.

Advertisement