വെള്ളമടിച്ചിട്ടുണ്ടോ എന്ന് ചോദിച്ച സുഹൃത്തിന് അഹാന കൃഷ്ണകുമാർ കൊടുത്ത മറുപടി കേട്ടോ

107

വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ കുടുംബത്തേയും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.
സോഷ്യൽ മീഡിയകളിലും കുടുംബം സജീവമാണ്.

കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും മലയാളത്തിലെ അറിയപ്പെടുന്ന യുവ നടിയാണ്. യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്.

Advertisements

അതേ സമയം സോഷ്യൽ മീഡിയയിൽ അഹാന പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോക്ക് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

ഇൻസ്റ്റാഗ്രാമിലെ പുതിയ ഫിൽറ്റർ തനിക്കൊരുപാട് ഇഷ്ടമായെന്ന് പറഞ്ഞു കൊണ്ട് അഹാന ഒരു വീഡിയോ സ്റ്റോറിയായി പങ്കിട്ടിരുന്നു. ഇതിനൊപ്പം ചില ഗാനങ്ങളും അഹാന വീഡിയോയായി പങ്കുവെച്ചിരുന്നു.
എന്നാൽ വീഡിയോ കണ്ട ചില സുഹൃത്തുക്കളും ആരാധകരും താരം വെള്ളമടിച്ചിട്ടുണ്ടോ എന്ന് വരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

ഇതിനു മറുപടിയുമായാണ് താരമിപ്പോൾ എത്തിയിരിക്കുന്നത്. താൻ വെള്ളം അടിച്ചിട്ടില്ലെന്നും താൻ ആൽക്കഹോളിക്ക് അല്ലെന്നുമാണ് അഹാന പറഞ്ഞത്. താൻ ഒരുപാട് വെള്ളം കുടിക്കാറുണ്ടെന്നും അത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നും നിങ്ങളും ഒരുപാട് വെള്ളം കുടിക്കണമെന്നും ആരോഗ്യം കാത്തു സൂക്ഷിക്കണമെന്നും അഹാന നിർദ്ദേശിക്കുന്നു.

നിരവധിപേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. 2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.

ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്‌പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കൈയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്.

Advertisement