മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയാത ഏറ്റവു പുതിയ ചിത്രമാണ് ചതുരം. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കഴിഞ്ഞ ദിവസം തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചതുരത്തിന് മികച്ച റിപ്പോർട്ടുകൾ ആണ് ലഭിക്കുന്നത്. ചിത്രം ഒരേസമയം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. സിദ്ധാർഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഇത്തരം ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണം തുറന്നു പറയുകയാണ് അലൻസിയറും സ്വാസിക വിജയിയും. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരങ്ങളുടെ തുറന്നു പറച്ചിൽ. ഞങ്ങളുടെ ശ രീ രം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കോ അവൾക്കോ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല ഉണ്ടായിരുന്നത്.
ഞങ്ങൾ വെറും പകർന്നാട്ടമാണ് ചെയ്തത്, കാണുന്നവനാണ് ഈ പ്രശ്നം. ഞങ്ങളുടെ ഇമോഷൻസാണ് നിങ്ങൾ പങ്കുവെച്ചത്. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ഇമോഷൻസും പങ്കുവെച്ചിട്ടില്ല. അതാണ് സിനിമയുടെ മാജിക്. ആർട്ടിന്റെ മാജിക്. ഞങ്ങൾ വേറെയൊരു കഥാപാത്രമായി മാറുകയാണ്.
അവിടെ ഞങ്ങൾ ഇല്ല, ഞങ്ങൾ വേറെ രൂപത്തിലേക്കാണ് മാറുന്നത്. ആ രൂപത്തിന്റെ ഭാവങ്ങളും ഛേഷ്ടകളും ഒക്കെയാണ് ഞങ്ങളൊക്കെ അഭിനയിച്ച് തീർക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹം ആണെന്ന് എനിക്ക് തോന്നുന്നുണ്ടെന്നാണ് അലൻസിയർ പറയുന്നത്..
ചതുരം സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുൻപ് ഞാൻ ചെയ്ത കാര്യം തിരക്കഥ നന്നായി വായിച്ചു എന്നതാണ്. എന്താണോ സംവിധായകൻ പറയുന്നത് അത് വ്യക്തമായി കേൾക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന എനിക്കും റോഷനും അലൻ ചേട്ടനും എല്ലാം സംവിധായകൻ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരും.
ഒരു ക്ലിസ്റ്റർ ക്ലിയർ കാര്യങ്ങളോടെയാണ് ആ രംഗത്തേക്ക് കടക്കുന്നത്. ഇന്റിമേറ്റ് രംഗം ആയാലും മറ്റേതൊരു രംഗം ആയാലും അത് പൂർണമായും സംവിധായകന്റെ കഴിവ് തന്നെയാണ്. ഒരു സീൻ നന്നായി വന്നാലും മോശമായി വന്നാലും അത് ആ സംവിധായകന്റെ കാഴ്ചപാട് ആണെന്നും സ്വാസിക പറയുന്നു.
അതേ സമയം ചിത്രം മികച്ച അഭാപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുകളും വൈറലായി മാറിയിരുന്നു.