മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ടിപി ബാല ഗോപാലൻ എംഎ എന്ന സിനിമയിൽ ബാല നടിയായി തുടക്കം തുടക്കം കുറിച്ച താരമാണ് സോനാ നായർ.
പിന്നീട് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സോനാ നായർ അഭിനയിയ്ക്കുന്നത്.
1996 ൽ സത്യൻ അന്തിക്കാട് തന്നെ സംവിധനം ചെയ്ത തൂവൽകൊട്ടാരം ആയിരുന്നു സോന നായരുടെ രണ്ടാമത്തെ സിനിമ. തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, പേരറിയാത്തവർ എന്നിവയുൾപ്പെടെ നൂറോളം സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ സജീവമാകുന്നതിനു മുൻപ് തന്നെ സോനാ നായർ ദൂരദർശൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.
1991 ൽ സംപ്രേക്ഷണം ചെയ്ത ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയലിൽ ആണ് സോനാ നായർ ആദ്യമായി അഭിനയിച്ചത്. പിന്നീട് സിനിമകളിൽ അഭിനയിയ്ക്കുന്നതിനോടൊപ്പം തന്നെ അവർ വിവിധ ചനലുകളിലായി നിരവധി സീരിയലുകളും ചെയ്തിരുന്നു. രാച്ചിയമ്മ, കടമറ്റത്തു കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിൽ അധികം സീരിയലുകളിൽ സോന നായർ അഭിനയിച്ചിട്ടുണ്ട്.
2006ൽ മികച്ച സഹനടിയ്ക്കുള്ള കേരള സംസ്ഥന ടെലിവിഷൻ അവാർഡ് സമസ്യ എന്ന സീരിയലിലെ അഭിനയത്തിന് സോന നായർ കരസ്ഥമാക്കി. കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും സോന നായർക്ക് സ്വന്തമാണ്. വ്യത്യസ്തമായ ശബ്ദം കൊണ്ടും സോനാ നായർ മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടി കഴിഞ്ഞിരുന്നു. മുമ്പ് ഒരിക്കൽ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം നടത്തിയ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.
തന്നെക്കുറിച്ച് യൂട്യൂബിൽ നോക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സോനാ നായർ.എന്നെ കുറിച്ച് യൂട്യൂബിൽ സെർച്ച് ചെയ്താൽ സോന നായർ ഹോട്ട്, സോന നായരുടെ നേവൽ എന്നൊക്കെയാണ് സ്ഥിരമായി കാണുക. ഇവർക്കൊന്നും മടുത്തില്ലേന്ന് ഞാൻ തന്നെ താൻ സ്വയം ചോദിക്കാറുണ്ട്.
ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊ ക്കി ൾ ക്കു ഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാർ ഇവിടെ ഉണ്ട്. അവർക്ക് ഒക്കെ എന്തായിരിക്കും അവസ്ഥ എന്ന് ചിലപ്പോൾ ചിന്തിക്കും. എനിക്ക് ഇങ്ങനെ ആണെങ്കിൽ അവരുടെ അക്കൗണ്ടിൽ എന്തായിരിക്കും കമന്റുകൾ. പക്ഷേ തന്റെ ഇൻബോക്‌സിൽ വരുന്ന കമന്റുകൾ അധികം ശ്രദ്ധിക്കാറില്ല.
അത്ര വൃത്തിക്കെട്ട രീതിയിൽ ആയിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസിൽ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. എന്നും തന്റെ കുടുംബത്തിനും ഇല്ലാത്ത പ്രശ്‌നമാണ് മറ്റുള്ളവർക്ക് എന്നും സോനാ നായർ പറയുന്നു.
അതേ സമയം സിനിമാ ഛായാഗ്രാഹകനായ ഉദയൻ അമ്പാടിയാണ് സോന നായരുടെ ഭർത്താവ്. വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു, അതിനുളള എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. അദ്ദേഹത്തിനെ പോലെ ഒരാൾ അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു.
വീട്ടമ്മയോ അല്ലെങ്കിൽ മറ്റൊരു ജോലിയിലേയ്ക്ക് പോകുമായിരുന്നു.ഒരിക്കലും അഭിനയത്തിലേയ്ക്ക് വരില്ലായിരുന്നെന്ന് സോന നായർ പറയുന്നു എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്. തമിഴിലെ തന്റെ ആദ്യ പരമ്പര ആയിരുന്നു ഉയിരേ. ഇതിന് ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സോനാ നായർ പറയുന്നു.