ഇനി എന്നെ ആർക്കും പണ്ടത്തെപ്പോലെ പറ്റിക്കാൻ പറ്റില്ല; തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

6442

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഡയറക്ടർമാരിൽ ഒരാളായ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി നായികയായി മാറിയ നടിയാണ് കാവ്യാ മാധവൻ. തുടർ അഴകിയ രാവണൻ ഉൾപ്പടെയുള്ള ഒരുപിടി സിനിമകളിൽ കാവ്യ മാധവൻ ബാലതാരമായി എത്തി.

പിന്നീട് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ദിലീപ് സിനിമയിലെ നായികയായി താരം അരങ്ങേറി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷങ്ങളിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി കാവ്യാ മാധവൻ മാറി. കാസർകോട് ജില്ലയിലെ നീലേശ്വര സ്വദേശികളായ പി മാധവൻ ശ്യാമള ദമ്പതികളുടെ മകളാണ് കാവ്യാ മാധവൻ. ഏകസഹോദരൻ ആയ മിഥുൻ ഫാഷൻ ഡിസൈനർ ആണ്.

Advertisements

അതേ സമയം 2009 ഫെബ്രുവരി 5 ന് ആയിരുന്നു കാവ്യയും നിഷാൽ ചന്ദ്രയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ ഈ ബന്ധം ഏറെനാൾ നീണ്ടുനിന്നില്ല. 2011 ൽ ഇവർ രണ്ടുപേരും വിവാഹ മോചിതരായി. അതിനുേ ശഷമായിരുന്നു 2016 ൽ നടൻ ദിലീപിനെ കാവ്യ വിവാഹം കഴിച്ചത്. ദിലീപിന്റെ ആദ്യഭാര്യ മഞ്ജു വാര്യരുമായിട്ടുള്ള വിവാഹ മോചനത്തിന് ശേഷമാണ് ദിലീപും കാവ്യയുമായുള്ള വിവാഹം നടന്നത്.

Also Read
സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷും സിനിമയിലേക്ക്, നേരിട്ട് കണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി താര പുത്രന്റെ തുടക്കം

ഇവരുടെ വിവാഹം അന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഇപ്പോൾ ഇരുവർക്കും ഒരു മകളുണ്ട്. മഹാലക്ഷ്മി ദിലീപ് എന്നാണ് മകളുടെ പേര്. ഈയിടെ കൈരളി ടിവി യിൽ നടന്ന ഒരു ഇന്റർവ്യൂവിൽ വച്ച് താരം താരത്തിന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞിരുന്നു. പണ്ടത്തെ പാവപ്പെട്ട ഒരു കുട്ടിയിൽ നിന്നും ഇപ്പോൾ ഒരു ബിസിനസ് കൊണ്ട് നടക്കുന്ന ഒരു സ്ത്രീയിലേക്ക് തന്റെ വളർച്ചയെ പറ്റിയാണ് അവതാരക കാവ്യ മാധവനോട് ചോദിച്ചത്.

താൻ അത്ര പാവമൊന്നുമല്ല എന്നും എന്തും നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും കാവ്യ പറഞ്ഞു. പണ്ടു മുതൽക്കേ ആരെയെങ്കിലും ആശ്രയിച്ചു ജീവിച്ച ഒരു കുട്ടിയാണ് താൻ. എന്റെ മാതാപിതാക്കൾ ആയിരുന്നു തനിക്ക് എല്ലാം അവർ പറയുന്നതിനപ്പുറം ഞാൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയും അത് നിറവേറ്റുകയും ചെയ്യുക എന്നത് ഞാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണെന്ന് കാവ്യ പറയുന്നു.

ഞാൻ ആ സ്വാതന്ത്ര്യം അനുഭവിച്ചത് സ്വന്തമായി ഡ്രൈവ് ചെയ്യുമ്പോൾ ആയിരിക്കും. പക്ഷേ അവിടെയും പ്രശ്‌നം തന്റെ അമ്മയാണ് അമ്മയ്ക്ക് ഞാൻ ഡ്രൈവ് ചെയ്യുന്നത് വളരെയധികം പേടിയുള്ള കാര്യമാണ്. അമ്മ എന്നെ ഒരിക്കലും തനിയെ കാറിൽ അയക്കാറില്ല. താൻ അത്രയ്ക്ക് ബുദ്ധി ഒന്നുമില്ലാത്ത കുട്ടി അല്ലെന്നും പിന്നെ തന്റെ ബുദ്ധി ആരെയും കാണിച്ചു നടക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും കാവ്യ പറഞ്ഞു.

പ്രായത്തിന്റേതായ പക്വത തനിക്കുണ്ടെന്നും തനിക്കിപ്പോൾ സ്വയം പ്രാപ്തി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. അതിനുശേഷം അവതാരക ചോദിച്ചത് കാവ്യയുടെ മേക്ക് ഓവറിനെ കുറിച്ചായിരുന്നു, താൻ ആകെ ചെയ്തിട്ടുള്ളത് തന്റെ മുടി ഒന്ന് ഷോർട്ട് ചെയ്തു അതിന് കാരണം തന്നെ മുടി കൊഴിഞ്ഞു പോകാൻ തുടങ്ങിയപ്പോഴാണ്.

Also Read
കൊഞ്ചിക്കുഴയാറൊന്നുമില്ല, പക്ഷേ അദ്ദേഹത്തിന് സ്‌നേഹമുണ്ടായിരുന്നു, ഉണ്ടാക്കിയ സ്വത്തുക്കളെല്ലാം മല്ലികക്ക് മാത്രമാണെന്ന് എപ്പോഴും പറയും, സുകുമാരന്റെ ഓര്‍മ്മകളില്‍ മല്ലിക

തലമുടി നല്ലരീതിയിൽ വെക്കാൻ വേണ്ടി മാത്രമാണ് താൻ അത് മുറിച്ചതെന്നും കാവ്യ പറഞ്ഞു. വഴിയിൽ തന്നെ കാണുമ്പോൾ മുടി മുറിക്കാത്ത കാവ്യയാണ് ഞങ്ങൾക്ക് ഇഷ്ടം എന്ന് ആളുകൾ പറയും, അത് അവർക്ക് തന്നോടുള്ള സ്‌നേഹമായാണ് താൻ കണക്കാക്കുന്നതെന്നും കാവ്യാ മാധവൻ പറയുന്നു.

Advertisement