മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാർത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയൽ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയൽ ക്യാമറാമാൻ വിഷ്ണു ആണ് അനുശ്രീയുടെ ഭർത്താവ്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ ആയിരുന്നു വിഷ്ണു. ടെലിവിഷൻ സ്‌ക്രീനുകളിൽ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി വൈറൽ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.
വീട്ടുകാരുടെ എതിർപ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. അതേ സമയം അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു.
തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത് എന്ന് അനുശ്രീ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താനും മകനും ദുബായിലേക്ക് പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രി.
തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ അനുശ്രീ ഇക്കാര്യം പറഞ്ഞത്. മകന് പാസ്പോർട്ട് എടുത്തു എന്ന സന്തോഷം പങ്കുവെച്ചാണ് അനുശ്രീ എത്തിയത്. പാസ്പോർട്ട് കിട്ടിയ സ്ഥിതിയ്ക്ക് എങ്ങോട്ടെങ്കിലും പോവണമല്ലോ എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു.
ദുബായിൽ ചിറ്റയുണ്ട്, അവര് വഴി ഞാനും മകനും അമ്മയും കൂടെ ദുബായിയിലേക്ക് പോവുക ആണെന്നാണ് അനുശ്രീ പറയുന്നത്. യാത്രയ്ക്ക് മുന്നോടിയായി പർച്ചേസ് ചെയ്യുകയും ബാഗ് പാക്ക് ചെയ്യുന്നതുമൊക്കെ നടി വീഡിയോയിൽ കാണിച്ചിരുന്നു. നാട്ടിലൂടെ നടക്കുമ്പോഴാണ് എല്ലാവരും വസ്ത്രത്തെ ജഡ്ജ് ചെയ്യുന്നത്. അവിടെ അങ്ങനെയില്ല. അതു കൊണ്ട് ദുബായിൽ മോഡേൺ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്.
അവിടെ കുറച്ച് ഫ്രീക്കായിരിക്കും, അതുകൊണ്ട് കുട്ടി വസ്ത്രങ്ങളൊക്കെ താൻ എടുത്ത് വെക്കുകയാണെന്ന് നടി പറയുന്നു. വളരെ കുറച്ച് വസ്ത്രങ്ങൾ കൊണ്ട് പോയിട്ട് അവിടെ നിന്നും കൂടുതൽ സാധനങ്ങൾ വാങ്ങി വരാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അനുശ്രീ സൂചിപ്പിച്ചു.
ദുബായിൽ പോവുകയാണെന്ന് കരുതി വീഡിയോ ഷൂട്ട് ചെയ്യുന്നില്ലെന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും. എന്നാൽ അങ്ങനെയല്ല, യാത്ര പോവുന്നതും അതിന്റെ ബുദ്ധിമുട്ടുകളും ദുബായിൽ എത്തിയതിന് ശേഷമുള്ളതൊക്കെ താൻ കാണിച്ച് തരാമെന്ന് അനുശ്രീ പറയുന്നു. പിന്നെ യാത്രയോട് അനുബന്ധിച്ച് മുടി കളറ് ചെയ്യുന്നതടക്കം കുറച്ച് മേക്കപ്പ് പരിപാടികളൊക്കെ ആദ്യമേ ചെയ്തു എന്നും താരം പറയുന്നു.