കാബൂളിവാലയിലും, കമലദളത്തിലും എന്റെ ശബ്ദം അവർ ഉപയോഗിച്ചില്ല, ലൂസിഫറിൽ ശബ്ദം കൊണ്ട് ഞെട്ടിച്ച നടൻ വിനീത് വെളിപ്പെടുത്തുന്നു

210

മികച്ച നർത്തകനും നടനുമായ വിനീത് മലയാള സിനിമയിൽ എത്തിയിട്ട് ഏതാണ്ട് 30ൽ അധികം വർഷങ്ങൾ കഴിടുന്നു. കലാമൂല്യമുള്ള മികച്ച സിനിമകളിൽ നായകനായി വിനീത് മലയാളി കളുടെ മനസിലേക്ക് കുടിയേറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴകത്തും ശക്തമായ നായക വേഷങ്ങൾ വിനീത് ചെയ്തിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ ഒരു അഭിനേതാവ് മാത്രല്ല ഡബ്ബിംഗ് മേയലയിലും വിസ്മമായി മാറി കൊണ്ടിരിക്കുകയാണ് വിനീത്. താരരാജാവ് മോഹൻലാലിന്റെ ലൂസിഫറിലെ വില്ലനായ വിവേക് ഒബ്‌റോയിക്ക് ശബ്ദം നൽകി കൊണ്ടാണ് വിനീത് മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് എന്ന് തെളിയിച്ചിരിക്കുന്നത്.

Advertisements

എന്നാൽ ഇപ്പോൾ മോഹൻലാൽ സിനിമയുമായി ബസപ്പെട്ട തന്റെ സിനിമ കരിയറിനെക്കുറിച്ചും ഒരു നടനെന്ന നിലയിൽ ഡബ്ബ് ചെയ്ത അനുഭവത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് അദ്ദേഹം. വീനീതിന്റെ വാക്കുകൾ ഇങ്ങനെ:

ലാലേട്ടനൊപ്പം ഇടനിലങ്ങളിൽ ചെറിയ കഥാപാത്രം അവതരിപ്പിച്ചാണ് കരിയറിന്റെ തുടക്കം. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുള്ളിൽ അഭിനയിക്കുന്ന സമയത്താണ് നഖക്ഷതങ്ങളുടെ 100 ദിന ആഘോഷം. അതിന് പോകാൻ പറ്റാത്തത്തിൽ വലിയ സങ്കടമായിരുന്നു. അന്ന് ലാലേട്ടനാണ് സമാധാനിപ്പിച്ചത്.

പിന്നീട് അമൃതംഗമയ, കമലദളം, ഉസ്താദ്, തച്ചോളി വർഗീസ് ചേകവർ , പിന്നീട് 2005ൽ വടക്കുംനാഥനിൽ അഭിനയിച്ചു കഴിഞ്ഞ് ഇത്രയും വർഷങ്ങൾ കഴിഞ്ഞാണ് ലൂസിഫറിൽ ശബ്ദ സാന്നിധ്യമെങ്കിലും ആകാൻ കഴിഞ്ഞത്.

വിവേക് ഒബ്‌റോയിയുടെ കഥാപാത്രമായ ബോബിക്ക് വേണ്ടി റഫറൻസ് ട്രാക്ക് പൃഥ്വിരാജ് തന്നെ ഡബ്ബ് ചെയ്തു വച്ചിരുന്നു. അത് കേട്ടാണ് ഒന്ന് രണ്ട് സീനുകൾ ചെയ്തു കേൾപ്പിച്ചത് .അപ്പോൾ തന്നെ പൃഥ്വി പറഞ്ഞു പെർഫെക്റ്റ് ഇതാണ് ബോബിയുടെ ശബ്ദം’.

ഞാൻ എനിക്ക് വേണ്ടി ആദ്യമായി ഡബ്ബ് ചെയ്തത് പ്രമാണത്തിലാണ്. അതിന് മുൻപ് കാബൂളിവാലയിലും, കമലദളത്തിലും ഡബ്ബ് ചെയ്യാൻ ശ്രമിച്ചിരുന്നു. അത് ശരിയായില്ല. പിന്നീട് കൃഷ്‌ണേട്ടൻ തന്നെ ഡബ്ബ് ചെയ്തു. ഗസൽ മുതലാണ് സ്ഥിരമായി ഡബ്ബ് ചെയ്തു തുടങ്ങിയത്. മാനത്തെ വെള്ളിത്തേരിന് ഫാസിൽ സാർ കൂടെയിരുന്നാണ് ഡബ്ബ് ചെയ്തത്. അതൊരു നല്ല ട്രെയിനിങ്ങായിരുന്നുന്നുവെന്നും വിനീത് പറയുന്നു.

Advertisement