തന്റെ പതിനഞ്ചാം വയസിൽ സിനിമയിൽ നായിക ആയി എത്തിയ ശേഷം സീരിയലിൽ ചേക്കേറിയ താരസുന്ദരിയാണ് മൃദുല. ഇപ്പോൾ സീ കേരളം ചാനലിലെ പൂക്കാലം വരവായ് സീരിയലിൽ സംയുക്ത എന്ന കഥാപാത്രത്തെയാണ് താരം ഇപ്പോൾ അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന ഭാര്യയിലെ നായകനും നായികയുമാണ് പൂക്കാലം വരവായിയിൽ നായികാനായകന്മാരായി എത്തുന്നത്. പൂക്കാലം വരാവായി സീരിയലിൽ തുടക്കത്തിൽ തന്നെ തന്റേടിയാണ് മൃദുല അവതരിപ്പിക്കുന്ന സംയുക്ത.
തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം പാപ്പനംകോട് ദ്വാരകയിൽ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. നിരവധി ഫാൻസാണ് താരത്തിന് ഉളളത്. പൂക്കാലം വാരവായയിലെ താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
ഇപ്പോൾ അടുത്തിടെ രേഖ രതീഷിന്റെ ണ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. അമ്മ കഴിഞ്ഞാൽ തനിക്കേറെ പ്രിയപ്പെട്ടയാളാണ് രേഖ ചേച്ചിയെന്ന് മൃദുല പറയുന്നു.
വീട്ടിൽ വിളിക്കുന്ന പേരായ അമ്മുവെന്ന് തന്നെ വിളിച്ചാൽ മതിയെന്നും മൃദുല പറഞ്ഞിരുന്നു. പൂക്കാലം വരവായി എന്ന പരമ്പരയിൽ അമ്മയും മകളുമായി അഭിനയിച്ച് വരികയാണ് ഇരുവരും. ശ്രീലക്ഷ്മിയെന്നാണ് തന്റെ യഥാർത്ഥ പേരെന്നും മൃദുല പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് മൃദുല പങ്കെടുത്ത മറ്റൊരു എപ്പിസോഡ് കൂടി രേഖ പങ്ക് വച്ചത്. ഈ ഷോയിലേക്ക് മൃദുലയുടെ അച്ഛനും അമ്മയും എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മൃദുലയ്ക്ക് സർപ്രൈസായിട്ടാണ് ഷോയിലേക്ക് അച്ഛനും അമ്മയും എത്തിയതും. മകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മൃദുലയുടെ അമ്മ ഇമോഷണൽ ആകുന്നുണ്ട്.
മുൻപെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോൾ ആണ് അമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകൾ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു. മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങൾക്ക് ഈ പൊന്നുമകൾ എന്നും ലോകം അറിയട്ടെ എന്നാണ് മൃദുലയുടെ അമ്മ വ്യക്തമാക്കിയത്.