ആ ചിത്രത്തിന്റെ സെറ്റില്‍ അമീറും സല്‍മാനും പരസ്പരം സംസാരിച്ചിട്ടില്ല, എല്ലാവരും തമ്മില്‍ വഴക്കായിരുന്നു’; വെളിപ്പെടുത്തലുമായി നടി

34

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും മികച്ച ജോഡികളായിരുന്നു അമീര്‍ഖാന്റെയും സല്‍മാന്‍ ഖാന്റെയും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പര്‍ഹിറ്റായത്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് അന്താസ് അപ്‌ന അപ്‌ന. അടുത്ത സുഹൃത്തുക്കളായാണ് ചിത്രത്തില്‍ എത്തിയത്.

എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച്‌ ഇവര്‍ തമ്മില്‍ പരസ്പരം സംസാരിച്ചിട്ടില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ നായികയായി എത്തിയ രവീണ ടന്‍ഡന്‍.

Advertisements

സല്‍മാനും അമീറും വഴക്കായിരുന്നെന്നും കഥാപാത്രങ്ങളായി സംസാരിക്കുക അല്ലാതെ അവര്‍ പരസ്പരം മിണ്ടിയിട്ടില്ലെന്നാണ് താരം പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രവീണയുടെ തുറന്നു പറച്ചില്‍. മാത്രമല്ല ചിത്രത്തിലെ മറ്റൊരു നായികയായി എത്തിയ കരിഷ്മയുമായി താനും സംസാരിച്ചില്ലെന്നും താരം വ്യക്തമാക്കി.

ഞങ്ങള്‍ ഷൂട്ടിങ് വളരെ രസകരമായിരുന്നു, ഞങ്ങളില്‍ ആരും പരസ്പരം സംസാരിച്ചിരുന്നില്ല. എല്ലാവര്‍ക്ക് ഇടയിലും വഴക്കായിരുന്നു. അമീറും സല്‍മാനും പരസ്പരം സംസാരിച്ചില്ല. കരിഷ്മയും ഞാനും മിണ്ടിയിരുന്നില്ല. കൂടാതെ സല്‍മാനും സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയും വഴക്കായിരുന്നു; രവീണ പറഞ്ഞു.

എങ്ങനെയാണ് ചിത്രം എടുത്തത് എന്ന് എനിക്ക് അറിയില്ല. പക്ഷേ ഇത് കാണിക്കുന്നത് ഞങ്ങള്‍ നല്ല അഭിനേതാക്കള്‍ ആണെന്നാണ്. അമീറും സല്‍മാനും ഞാനും കരിഷ്മയും തമ്മിലുള്ള പ്രശ്‌നം മാറ്റാന്‍ ശ്രമിച്ചു. ക്ലൈമാക്‌സില്‍ കരിഷ്മയേയും എന്നെയും ഒരു തൂണില്‍ കെട്ടിയിടുന്ന രംഗമുണ്ടായിരുന്നു. പരസ്പരം സംസാരിച്ചില്ലെങ്കില്‍ ഞങ്ങളെ കെട്ടിയിടില്ല എന്ന് രാജ് ജീക്ക് പറയേണ്ടി വന്നു. ‘ താരം കൂട്ടിച്ചേര്‍ത്തു.

അന്താസ് അപ്‌ന അപ്‌ന റിലീസ് ചെയ്തിട്ട് നവംബര്‍ നാലിന് 25 വര്‍ഷം തികഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം കരിഷ്മ കപൂര്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരുന്നു.

Advertisement