വഞ്ചിക്കപ്പെട്ടു, ആ സിനിമയിൽ അഭിനയിക്കേണ്ടി വന്നതിൽ കുറ്റബോധമുണ്ട്: വെളിപ്പെടുത്തലുമായി നയൻതാര

50

തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാളത്തിന്റെ സ്വന്തം നയൻതാര അറിയപ്പെടുന്നത്. ലീഡ് റോൾ ചെയ്തു സൂപ്പർഹിറ്റുകൾ നൽകാൻ വരെ കെൽപ്പുള്ള നായികയാണ് ഇന്ന് നയൻതാര. സത്യൻ അന്തിക്കാട്- ജയറാം ചിത്രമായ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻതാര മോഹൻലാൽ, മമ്മൂട്ടി തുടങ്ങി രജനികാന്തിന്റെ വരെ നായികയായി.

Advertisements

നയൻതാര ആദ്യം ഗ്ലാമർ വേഷങ്ങളിലൂടെ ആണ് തമിഴിൽ ശ്രദ്ധ നേടിയത്. പിന്നീട് ഗംഭീര പ്രകടനങ്ങളിലൂടെ ഒരു നടി എന്ന നിലയിൽ തമിഴ് ജനതയുടെ പ്രീയപ്പെട്ട നായികയായി മാറി. ഇടയ്ക്കു ചിമ്പു, പ്രഭുദേവ എന്നിവരുമായി ഉണ്ടായ ബന്ധങ്ങളിലൂടെ വിവാദങ്ങളിലും നിറഞ്ഞു നിന്ന ഈ നടി ഇപ്പോൾ സംവിധായകൻ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ്. നയൻതാരയുടെ പുതിയ റിലീസ് ആയ വിജയ് ചിത്രം ബിഗിലും വമ്പൻ വിജയം നേടി മുന്നേറുമ്പോൾ ഒരു തുറന്നു പറച്ചിലുമായി മുന്നോട്ടു വരികയാണ് ഈ താരം.

താൻ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് തമിഴിലെ ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ആണെന്നാണ് നയൻതാര പറയുന്നത്. അതിൽ അഭിനയിച്ചതിൽ കുറ്റബോധം ഉണ്ടെന്നും നയൻ താര പറയുന്നു. തനിക്കു അവർ വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നൽകിയത് എന്ന് ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര വെളിപ്പെടുത്തി.

മെഡിക്കൽ വിദ്യാർത്ഥി ആയ ചിത്ര എന്ന കഥാപാത്രം ആയി നയൻതാര എത്തിയ ആ ചിത്രം സംവിധാനം ചെയ്തത് എ.ആർ. മുരുഗദോസും അതിലെ നായകൻ സൂര്യയും ആയിരുന്നു. അസിൻ നായികാ വേഷത്തിൽ എത്തിയ ആ ചിത്രം ബ്ലോക്ക്ബസ്റ്റർ ആയ ചിത്രവുമാണ്. ഇപ്പോൾ നയൻതാര അഭിനയിച്ചു പൂർത്തിയാക്കിയത് എ.ആർ. മുരുഗദോസ് തന്നെ ഒരുക്കിയ ദർബാർ ആണെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.

Advertisement