ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. പ്രമുഖ ചലച്ചത്ര നടി മീരാ വാസുദേവ് പ്രധാന കഥാപാത്രമായി എത്തുന്ന ഈ പരമ്പരയിൽ ഇടക്കാലത്ത് ശീതൾ എന്ന കഥാപാത്രമായി എത്തിയത് നടി അമൃത നായർ ആയിരുന്നു.
ഫ്ളവേഴ്സ് ചാനലിലെ സെലിബ്രേറ്റി ഗെയിം ഷോ ആയ സ്റ്റാർ മാജിക്കിൽ പങ്കെടുത്തതിന് ശേഷം ആയിരുന്നു നടി കുടുംബവിളക്ക് സീരിയലിലേക്ക് എത്തിയത്. എന്നാൽ ഇടയ്ക്ക് വെച്ച് അമൃതാ നായർ പരമ്പരയിൽ നിന്നും പിൻമാറിയിരുന്നു.
എന്നാൽ ഇപ്പോഴും ആളുകൾ തന്നെ ഓർത്തിരിക്കുന്നത് ശീതൾ ആയാണ് എന്ന് തുറന്നു പറയുകയാണ് അമൃത നായർ ഇപ്പോൾ. അതുപോലൊരു മികച്ച കഥാപാത്രത്തെ ഇനി ലഭിക്കില്ലെന്നും ചാനൽ എം ലൈഫിന് നൽകിയ അഭിമുഖത്തിൽ അമൃത നായർ വെളിപ്പെടുത്തുന്നു.
ഇപ്പോൾ ഷൂട്ടും കാര്യങ്ങളും ഒക്കെയായി തിരുവനന്തപുരത്ത് സെറ്റിൽ ആയിരിക്കുകയാണ് അമൃത നായർ. അഭിനയിച്ച് തുടങ്ങിയ സമയത്ത് ചെറിയ ക്യാരക്ടേഴ്സ് ഒക്കെ ആയിരുന്നു ലഭിച്ചത്. സ്റ്റാർ മാജിക്കിൽ വന്നതിന് ശേഷമായാണ് ഫാൻസ് പേജ് ഒക്കെ തുടങ്ങിയത്. എന്റെ കരിയറിലെ ടേണിംഗ് പോയിന്റ് എന്ന് പറയുന്നത് കുടുംബവിളക്കിലെ ശീതൾ ആണ്.
ശീതൾ അല്ലേയെന്ന് ചോദിച്ച് ആളുകളൊക്കെ അടുത്ത് വരാറുണ്ടായിരുന്നു. കുറേ ക്യാരക്ടേഴ്സ് ചെയ്തിട്ടുണ്ടെങ്കിലും ശീതളിന് കിട്ടിയ സങ്കടം മറ്റൊന്നിലും കിട്ടിയിട്ടില്ല. എന്തിനാണ് കുടുംബവിളക്കിൽ നിന്നും മാറിയതെന്ന് ഒത്തിരിപ്പേർ ചോദിച്ചിരുന്നു. നേരത്തെയും ഞാൻ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ടുണ്ട്.
തിരിച്ചുവരുമോ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. സങ്കടത്തോടെ ആയിരുന്നു ഞാനും ആ തീരുമാനം എടുത്തത്. അതിൽ അഭിനയിച്ചിരുന്ന സമയത്ത് വേറെ പ്രോഗ്രാമുകളൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ആ സമയത്താണ് ഭയം ഷോയിലേക്ക് അവസരം വന്നത്.
ഡേറ്റ് ക്ലാഷ് വന്നപ്പോഴാണ് ഞാൻ കുടുംബവിളക്കിൽ നിന്നും മാറിയത്. അതിൽ നിന്നും മാറുകയല്ലാതെ വേറൊരു ഓപ്ഷനും ഉണ്ടായിരുന്നില്ല. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാൻ യൂട്യൂബിലൂടെ അറിയിക്കാറുണ്ട്. യൂട്യൂബിലൂടെ എനിക്ക് ഭയങ്കര വരുമാനം ആണെന്നാണ് ചിലരൊക്കെ കരുതിയിട്ടുള്ളത്.
അതിൽ നിന്നും വരുന്ന വരുമാനം എങ്ങനെ ആണെന്ന് ചാനലുകൾ ഉള്ളവർക്ക് അറിയാം. കോടികളൊന്നും അതിൽ നിന്നും കിട്ടുന്നില്ല. നോർമ്മൽ ലൈഫിൽ നമ്മളെങ്ങനെയാണ് എന്ന് കാണിക്കാനായാണ് വീഡിയോ ചെയ്യുന്നത്.അഭിനയം എന്താണെന്ന് അറിയാതെയാണ് ഇൻഡസ്ട്രിയിലേക്ക് വന്നത്.
ആദ്യ സീരിയലിലെ ആദ്യ ഷോട്ടിൽ തന്നെ നല്ല വഴക്ക് കേട്ടിട്ടുണ്ട്. ഒരാൾ അഭിനയിച്ചോണ്ട് ഇരിക്കുമ്പോൾ ഞാൻ ചിരിച്ചപ്പോൾ അസോസിയേറ്റ് എന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. മറ്റൊരു സെറ്റിൽ വെച്ച് പബ്ലിക്കായി ചീത്ത കിട്ടിയിട്ടുണ്ട്. അതുപോലെ ഒത്തിരി വഴക്കുകൾ കിട്ടിയിട്ടുണ്ട്.
കുടുംബവിളക്കിലെ ആതിരയുമായി അടുത്ത സൗഹൃദമുണ്ട്. ലേഡീസ് റൂമിലെ റോഷനും അശ്വതിയുമായി നല്ല കൂട്ടാണെന്നും അമൃത നായർ വ്യക്തമാക്കുന്നു,