മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന പുതിയ ചിത്രമാണ് റോഷാക്ക്. ആസിഫലി നായകനായി എത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
മമ്മുട്ടിയുടെ തന്നെ പ്രൊഡക്ഷൻഹൗസായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി കളുടെ പ്രിയ നടി ബിന്ദു പണിക്കരും ഈ സിനിമയിൽ ശക്തമായ വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം റോഷാക്കിലെ ബിന്ദു പണിക്കരുടെ സീത എന്ന കഥാപാത്രത്തെ കുറിച്ച് നടി ഗ്രേസ് ആന്റണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്.
തനിക്ക് ബിന്ദു പണിക്കരുടെ കഥാപാത്രം ചെയ്യാൻ ഏറെ ആഗ്രഹമായിരുന്നു എന്നും എന്നാൽ ആ വേഷം ചെയ്യാൻ ബിന്ദു പണിക്കർക്ക് മാത്രമേ സാധിക്കുകയുള്ളു എന്നുമാണ് ഗ്രേസ് ആന്റണി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗ്രേസ് ആന്റണിയുടെ തുറന്നു പറച്ചിൽ.
ഓരോ സിനിമകൾ കഴിയുമ്പോഴും ഇനിയും മികച്ചതാക്കണം എന്നാണ് തോന്നാറുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇനിയും മെച്ചപ്പെ ടുത്താം എന്ന് തോന്നുന്ന ഒരുപാട് മേഖലകൾ ഈ ചിത്രത്തിൽ ഉണ്ട്. എന്നാലും എനിക്ക് ബിന്ദു ചേച്ചിയോട് ഭയങ്കര അസൂയയാണ്.
ബിന്ദു ചേച്ചിയുടെ സീത എന്ന കഥാപത്രത്തെ കുറിച്ച് കേട്ടപ്പോൾ എനിക്ക് കൊതിയായിരുന്നു ചെയ്യാൻ. കാരണം അത്ര ശക്തമായ കഥാപാത്രമാണ് അത്. പക്ഷെ അത് ബിന്ദു ചേച്ചിക്കേ ചെയ്യാൻ പറ്റുകയുള്ളു എന്നും ഗ്രേസ് ആന്റണി പറയുന്നു.
ഒമർലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംങ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ഗ്രേസ് ആന്റണി അന്നേ പ്രേകഷ്ക ശ്രദ്ധ നേടിയിരുന്നു. പിന്നീട് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയതോടെയാണ് താരം മലയാളികളുട് പ്രിയങ്കരിയായി മാറിയത്. നിവിൻ പോളിയുടെ നായകയായി കനകം കാമിനി കലഹം എന്ന സിനിമയിലും ഗ്രേസ് ആന്റണി എത്തിയിരുന്നു.