ദുപ്പട്ട കൊണ്ട് മുഖം മറച്ചായിരുന്നു അന്ന് ഞങ്ങൾക്കൊപ്പം മോനിഷ വന്നത്, രണ്ട് ദിവസം കഴിഞ്ഞപ്പോൾ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുായി വിനീത്

2441

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞ് നിൽക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി.

ഒരുപിടി മികച്ച വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ചെറിയ പ്രായത്തിൽ ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിരുന്നു ഈ കലാകാരി. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുള്ള താരം കൂടിയായിരുന്നു മോനിഷ.

Advertisements

വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് മോനിഷ. പ്രേക്ഷകരെ മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുമായിരുന്നു മോനിഷ. മോനിഷയുടെ അകാല മ ര ണം മലയാളികളെ ഒട്ടൊന്നുമല്ല തളർത്തിയത്.

Also Read
കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടുകൊണ്ട് നിൽക്കുന്ന ചിത്രനുമായി അനുശ്രീ, ഇതെന്തു പറ്റി, കൈ ഒടിഞ്ഞോ എന്ന് ആരാധകർ

ഇരുപത്തിയൊന്നാമത്തെ വയസിൽ വാഹനാ പ ക ട ത്തിന്റെ രൂപത്തിൽ മ ര ണം മോനിഷയെ തട്ടി എടുക്കുകയായിരുന്നു. ഇപ്പോഴിതാ മോനിഷയെ കുറിച്ച് മലയാളത്തിന്റെ പ്രിയ നടനും നർത്തകനുമായ വിനീത് ഒരിക്കൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.

എപ്പോഴും കൊഞ്ചി ചിരിച്ച് മാത്രം സംസാരിക്കുന്ന ആളായിരുന്നു മോനിഷ. നഖക്ഷതങ്ങൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മോനിഷ എട്ടാം ക്ലാസിലും ഞാൻ പത്തിലുമായിരുന്നു. മോനിഷയ്ക്ക് ബാംഗ്ലൂരിൽ ജീവിക്കുന്നതിനാൽ മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു.

മോനിഷയുടെ വീട്ടിൽ എല്ലാവരും ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നത്. അന്ന് മോനിഷ മ രി ക്കു ന്നതിനു രണ്ടുദിവസം മുൻപ് ഞങ്ങൾ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഞാൻ ആചാര്യൻ എന്ന സിനിമയ്ക്കും മോനിഷ ചെപ്പടിവിദ്യ എന്ന ചിത്രത്തിനും വേണ്ടിയായിരുന്നു വന്നത്.

അന്ന് ചമ്പക്കുളം തച്ചൻ ഓടുന്ന സമയം ആയിരുന്നു. മോനിഷക്ക് ആ സിനിമ കാണണം എന്ന് പറഞ്ഞു. ഷൂട്ട് കഴിഞ്ഞ ഒരു രാത്രിയിൽ ഞങ്ങൾ എല്ലാവരും കൂടി ചമ്പക്കുളം തച്ചൻ കാണാൻ പോയി ദുപ്പട്ടയിട്ട് മുഖം മറിച്ചായിരുന്നു മോനിഷ അന്ന് തിയേറ്ററിനുള്ളിൽ കയറിയത്.

Also Read
ഇത് നരസിംഹത്തെ വെല്ലും, റിയൽ ഹീറോസ് ആർ ഓൾവേയ്സ് ‘എലോൺ’ ഷാജി കൈലാസ് ചിത്രത്തിന്റെ കിടിലൻ ടൈറ്റിൽ പുറത്ത് വിട്ട് മോഹൻലാൽ

അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആയിരുന്നു ആ ദുരന്തം സംഭവിച്ചത് എന്നാണ് താരം പറയുന്നത്. 1992 ഡിസംബർ 5ന് രാവിലെ 6.15നാണ് ദേശീയ പാതയിൽ എക്സ്റേ കവലയിൽ കാറ പ ക ടത്തി ൽ മോനിഷ മ രി യ്ക്കു ന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനിൽ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡർ കാറിൽ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറ പ ക ടം.

Advertisement