അണിഞ്ഞൊരുങ്ങി നടക്കാൻ ഒട്ടും താൽപര്യമില്ല, അതായിരുന്നു ചലഞ്ചും: വെളിപ്പെടുത്തലുമായി മൃദുല വിജയ്

84

സിനിമയിലൂടെ സീരിയലിൽ എത്തി പിന്നീട് മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരസുന്ദരിയാണ് മൃദുല വിജയ്. ഇക്കഴിഞ്ഞ ജൂലായ് എട്ടിന് ആയിരുന്നു മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും വിവാഹിതരായത്.

മലയാളം ടെലിവിഷനിലെ ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഇരുവരും ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ടിയത്. തുടർന്ന് ഹോട്ടലിൽ വെച്ച് വിവാഹത്തിന്റെ മറ്റ് ചടങ്ങുകളും നടന്നു. മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. ഇവർ വിവാഹിതകരാകാൻ തീരുമാനിച്ചത് മുതൽ ഇരുവരും വാർത്തകളിൽ നിറഞ്ഞിരുന്നു.

Advertisements

സീ കേരളയിലെ പൂക്കാലം വരവായി സീരിയലിൽ അഭിനയിച്ച് കൊണ്ടിരുന്ന മൃദുല വിജയ് വിവാഹ ശേഷവും ഈ സീരിയലിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന പരമ്പരയിലൂടെ ആണ് യുവകൃഷ്ണ ശ്രദ്ധേയനായത്. നടൻ എന്നതിലുപരി മജീഷ്യനും മെന്റലിസ്റ്റുമൊക്കെയാണ് യുവ കൃഷ്ണ.

Also Read
ആരും പിന്തുണച്ചിരുന്നില്ല, വിവാഹത്തിന് ശേഷം ഒറ്റക്ക് ഇരുന്ന് കരയുമായിരുന്നു, ആ വേദന മനസ്സിൽ നിന്നും പോകില്ല: തുറന്നു പറഞ്ഞ് അനന്യ

യുവ കൃഷ്ണയുമായുള്ള വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ് നടി. ഇപ്പോൾ ഇതാ പുതിയതായി തുടങ്ങുന്ന ഒരു പരമ്പരയുടെ ഭാഗമാവുകയാണ് മൃദുല വിജയ്. തുമ്പപ്പൂ എന്നാണ് പുതിയ സീരിയലിന്റെ പേര്. അണിഞ്ഞൊരുങ്ങാൻ ഒരു താൽപര്യവുമില്ലാത്ത വീണയുടേയും, തന്റെ പരിമിതികൾ മറികടക്കാൻ ജീവിതത്തോട് പൊരുതുന്ന പ്രകാശന്റേയും നിഷ്‌കളങ്കമായ പ്രണയകഥയാണ് തുമ്പപ്പൂ പറയുന്നത്.

ഇപ്പോഴിതാ തുമ്പപ്പൂവിൽ നായികയായി അഭിനയിക്കുന്ന മൃദുല വിജയ് പങ്കുവെച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. തുമ്പപ്പുവിലെ വീണയെക്കുറിച്ചുള്ള മൃദുല വിജയിയുടെ വാക്കുകൾ ഇങ്ങനെ:

ശരിക്കും ബോൾഡായ ഒരു കഥാപാത്രമാണ് വീണ. അണിഞ്ഞൊരുങ്ങി നടക്കാൻ അവൾക്കൊട്ടും താൽപര്യമില്ല. അതായിരുന്നു നമ്മുടെ മുന്നിലെ ചലഞ്ചും. തീരെ ഒരുങ്ങാനും പാടില്ല എന്നാൽ ഭംഗിയായിരിക്കുകയും വേണം. മുൻപ് കൃഷ്ണതുളസിയി ലെ മുത്തുമണി യായപ്പോൾ, അതൊരു നാടൻപെൺകുട്ടി ആയിരുന്നത് കാരണം വലിയ ഒരുക്കങ്ങൾ ഒന്നും ഇല്ലായിരുന്നു.

Also Read
പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് നടി ഉമാ നായർ, ആഹ്ലാദം അടക്കാനാവാതെ ആരാധകർ

ഒന്നര വർഷത്തോളം ആ കഥാപാത്രത്തിനു വേണ്ടി ത്രെഡ് ചെയ്യാത്തെയും നെയിൽപോളിഷ് ഉപയോഗിക്കാതെയും ഇരുന്നിട്ടുണ്ട്. വീണയ്ക്ക് വേണ്ടിയും അത്തരം ഒരുക്കങ്ങൾ ഉണ്ട്. അതൊക്കെയും വിശദമായി പറയാം എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Advertisement