മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായർ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര ആയിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് താരം ആരാധകർക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. വാനമ്പാടി പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് ആരധകരുടെ മനം കവർന്ന കഥാപത്രമാണ് നിർമ്മല.
ഈ കഥാപാത്രത്തെ ആയിരുന്നു ഉമാ നായർ അവതരിപ്പിത്തത്. അതേ സമയം മകളുടെ അഭിനയ മോഹം മനസിലാക്കി സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലുടെയായിരുന്നു ഉമാ നായർ അഭിനയ ജീവിതം തുടങ്ങിയത്.പിന്നീട് ദൂരദർശനിലെ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം മെഗാ സീരിയലുകളിലുടെ സജീവം വുകയായിരുന്നു. പല സീരിയലുകളിലും അമ്മയുടെയും ചേച്ചിയുടെയുമൊക്കെ വേഷമാണ് ഉമാ നായർ ചെയ്തിരുന്നത്.
ഇവയെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായിരുന്നു. ഇതിനോടകം ഏകദേശംഅമ്പതിലധികം സീരിയലുകളിലാണ് ഉമാ നായർ അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഉമാനായർ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്.
ഇപ്പോഴിതാ ഉമാ നായർ പങ്കുവെച്ച പുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത് . പുതിയ ഒരു സന്തോഷ വാർത്തായണ് ഉമാ നായർ പോസ്‌സ്‌റിലൂടെ ആരാധകരെ അറിയിച്ചത്. കളിവീട് എന്ന പരമ്പരയുമായി വീണ്ടും താൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണെന്നാണ് ഉമാനായർ അറിയിച്ചത്.
ഉമാ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
എല്ലാവർക്കും സുഖം എന്ന് കരുതുന്നു. കുറെ നാളുകൾ ആയി നിങ്ങളുടെ ഇടയിൽ നിന്നും മാറി നിൽക്കുന്നു നല്ലതൊന്നും പറയാൻ ഇല്ലായിരുന്നതുകൊണ്ടാണേ. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്. അപ്പോൾ തുടങ്ങാം അല്ലെ. വരില്ലേ കാണാൻ, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലിൽ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ നായർ പങ്കുവച്ചത്.
കസ്തൂരിമാൻ ഫെയിം റെബേക്ക സന്തോഷ്, നീലക്കുയിൽ താരം നിതിൻ ജെക്ക് ജോസഫ്, ശ്രീലത നമ്പൂതിരി, ടോണി, കൃഷ്ണ പ്രഭ, വിജയലക്ഷ്മി, തുടങ്ങിയവരും പരമ്പരയിൽ എത്തുന്നുണ്ട് എന്നാണ് സൂചന. സൂര്യ ടിവിയിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.