മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യദാസ്. ബാസന്തി എന്ന കഥാപാത്രത്തെയാണ് നിത്യ പറക്കും തളികയിൽ അവതരിപ്പിച്ചത്.
വർഷങ്ങൾക്ക് ശേഷവും നടിയെ ബാസന്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2007 വരെ സിനിമയിൽ സജീവമായിരുന്നു നത്യ. വിവാഹശേഷം താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു നിത്യയുടേത്. ഇപ്പോഴിതാ അരിവിന്ദുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.
പെട്ടെന്നുള്ള വിവാഹമായിരുന്നു തന്റേതെന്നാണ് നടി പറയുന്നത്. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറക്കു കയാണ് നടി. കുടുംബം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read
പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് നടി ഉമാ നായർ, ആഹ്ലാദം അടക്കാനാവാതെ ആരാധകർ
ഒരു സിനിമയുടെ വർക്ക് കഴിഞ്ഞ് ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുമ്പോഴാണ് വിക്കിയെ ആദ്യമായി കാണുന്നത്. ഞാനും അച്ഛനും പിറകിലെ സീറ്റിൽ ഇരിക്കുകയാണ്. വിനു വേട്ടനും രഞ്ജിത്തേട്ടനും ഞങ്ങൾക്ക് മുൻസീറ്റിൽ ഇരിക്കുന്നു. കുറച്ച് അകലെ വിക്കി ക്യാബിൻ ക്രൂ ആയി നിൽപ്പുണ്ട്.
അതിനിടെ രഞ്ജിയേട്ടൻ വിക്കിയെ എന്തോ പറഞ്ഞു. അതിന് മറുപടിയായി എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്, എന്ത് സുന്ദരനാണ് അവിടെ നിൽക്കുന്നത് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഉടൻ തന്നെ രഞ്ജിയേട്ടൻ വിക്കിയെ അടുത്തേയ്ക്ക് വിളിച്ചിട്ട് പറഞ്ഞു, ഇവൾ പറയുന്നുണ്ട് നിങ്ങളെ കാണാൻ ഭയങ്കര സുന്ദരനാണെന്ന്.
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി. അപ്പോൾ അദ്ദേഹം എന്നോട് സത്യമാണോ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് നിത്യ പറയുന്നു. പിന്നീട് ഒരിക്കൽ ഞാനും ചേച്ചിയും ചെന്നൈയിലേയക്ക് പോയപ്പോൾ വീണ്ടും അദ്ദേഹത്തെ വിമാനത്തിൽ വെച്ച് കണ്ടു. എന്നെ കണ്ടപ്പോൾ എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ എന്ന് പറഞ്ഞു.
ഞാൻ ഒന്നും പറയാതെ സീറ്റിൽ വന്നിരുന്നു. പിന്നീട് ഇടയ്ക്കിടെ വിക്കിയെ കാണുമായിരുന്നു. അങ്ങനെ അത് സൗഹൃദമായി. പിന്നീട് പ്രണയമായി അത് കല്യാണത്തിൽ എത്തിച്ചേർന്നു. വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്. പെട്ടെന്നുള്ള വിവാഹമായിരുന്നു എന്നാണ് നിത്യ പറയുന്നത്. എന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴായിരുന്നു ഞങ്ങളുടെ കല്യാണം.
വിക്കിയുടെ വീട്ടുകാർ വിവാഹം ഉറപ്പിക്കാൻ വന്നത് ഒരു മെയ് മാസത്തിൽ ആയിരുന്നു . അവർ ജൂണിൽ കല്യാണം നടത്താമെന്ന് പറയുകയായിരുന്നു. വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ലെന്നു നടി അഭിമുഖത്തിൽ പറയുന്നു. ഗുരുവായൂരിൽ വെച്ച വളരെ ലളിതമായ വിവാഹമായിരുന്നു. വിവാഹത്തിന് മുൻപ് തന്നെ വിക്കിയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും നടി പറയുന്നു. വിക്കിയുടെ സഹോദരന്റെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു.
അവരുടെ ആചാരങ്ങളും ചടങ്ങുകളും കാണാൻ വേണ്ടിയായിരുന്നു. ഞാനും അച്ഛനും അമ്മയും പോയി. 15 ദിവസം അവിടെ നിന്നിരുന്നു. അങ്ങനെ ആ വീട്ടിൽ മരുമകളായി എത്തുന്നതിന് മുൻപ് തന്നെ വീട്ടികാർക്കും നാട്ടുകാർക്കും പരിചിതം ആവുകയായിരുന്നു. സഹോദരന്റെ ഭാര്യ വരുന്നതിന് മുൻപ് തന്നെ ആ വീട്ടിൽ കയറി ചെന്നത് ഞാൻ ആയിരുന്നു.
അവിടത്തെ ഭക്ഷണ രീതിയോട് അച്ഛന് പെരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ടായിരുന്നു. അവർക്ക് ചോറില്ല. പിന്നെ ഉപയോഗിക്കുന്ന എണ്ണയും മാറ്റമാണ് പിന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്യുന്ന ആളായത് കൊണ്ട് കുഴപ്പമില്ലായിരുന്നു. അവരുടേയും നമ്മളുടേയും കല്യണത്തിലും നല്ല വ്യത്യാസമുണ്ട്.