കുടുംബത്തിന് വേണ്ടി ജീവിച്ച ആളാണ് എന്റെ ചിത്തു, തലേന്ന് ഉച്ചക്ക് വിളിക്കുമ്പോഴും അവൾ അതാണ് എന്നോട് പറഞ്ഞത്: ചിത്രയുടെ ഓർമകളിൽ നീറി നടി ലളിതശ്രീ

100

നിരവധി സിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ തെന്നിന്ത്യൻ താരമായിരുന്നു ചിത്ര. ഇക്കഴിഞ്ഞ തിരുവോണ നാളിൽ പുറത്തുവന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ചിത്രയുടെ വിയോഗ വാർത്ത ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരരുന്നു പ്രിയ നടിയുടെ അന്ത്യം. 1965 ഫെബ്രുവരി 25ന് കൊച്ചിയിൽ ജവിച്ച ചിത്ര പിന്നീട് തെന്നിന്ത്യയുടെ പ്രിയനടിയായി മാറുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിൽ സജീവമായിരുന്ന ചിത്ര മമ്മൂട്ടി മോഹൻലാൽ രജനികാന്ത് സുരേഷ് ഗോപി തുടങ്ങി ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി അഭിനയിച്ചിരുന്നു.

Advertisements

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കവെ 1990ൽ ചെന്നെയിലെ ബിസിനസ്സ്മാൻ വിജയരാഘവനെ വിവാഹം കഴിക്കുകയായിരുന്നു താരം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പിന്മാറിയ താരം പിന്നീട് മടങ്ങി എത്തിയെങ്കിലും അത്ര സജീവം ആയിരുന്നില്ല. ഇപ്പോഴിതാ നടിയുടെ അടുത്ത സുഹൃത്തും നടിയുമായ ലളിതശ്രീ ചിത്രയുടെ ഓർമ്മകൾ പങ്കുവെക്കുകയാണ്.

Also Read
കൈ ആം സ്ലിങ് പൗച്ചിൽ തൂക്കിയിട്ടുകൊണ്ട് നിൽക്കുന്ന ചിത്രനുമായി അനുശ്രീ, ഇതെന്തു പറ്റി, കൈ ഒടിഞ്ഞോ എന്ന് ആരാധകർ

ഭാഗ്യശ്രീയുടെ വാക്കികൾ ഇങ്ങനെ:

വലിയൊരു ആഗ്രഹം ബാക്കിവെച്ചിട്ടാണ് അവൾ പോയത്, എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, വളരെ സൗമ്യമായ സ്വഭാവമായിരുന്നു ചിത്തുവിന്റേത്. അച്ഛനും സഹോദരിമാർക്കും വേണ്ടിയാണ് അവൾ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജീവിച്ചത്.

സഹോദരിമാരുടെ വിവാഹമെല്ലാം കഴിഞ്ഞിട്ടാണ് ചിത്ര വിവാഹം കഴിച്ചത് അച്ഛനോടൊപ്പമാണ് അവൾ എല്ലാ ഷൂട്ടിംഗ് സെറ്റുകളിൽ എത്തിയിരുന്നത്. അച്ഛൻ കുറച്ച് സ്ട്രിക്ട് ആയിരുന്നു അധികം ആരോടും സംസാരിക്കാൻ ഒന്നും അനുവദിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമ രംഗത്ത് അവൾക്ക് അങ്ങനെ അതികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല.

എന്റെ ചിത്തു അവളുടെ ഒരു ആഗ്രഹം സാധിക്കാതെയായിരുന്നു യാത്രയായത്, ഞാൻ ഉണ്ടാക്കി കൊടുക്കുന്ന ഓണ സദ്യ കഴിക്കണം എന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. പക്ഷെ ആ സമയത്ത് എന്റെ അടുത്ത ബന്ധുക്കളായ മൂന്ന് പേർ മ രി ച്ചത് കൊണ്ട് ഓണം ആഘോഷിക്കേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു ഞാനും കുടുംബവും.

അത് ഒന്നൂടി ഉറപ്പിക്കാനായിരുന്നു ചിത്തുവിന്റെ ആ അവസാനത്തെ വിളി. ലല്ലു നീ എന്ത് തീരുമാനിച്ചു, എനിക്ക് സദ്യ ഉണ്ടാക്കി തരുന്നുണ്ടോ ഇല്ലയോ, എന്ന് എന്നോട് ചോദിച്ചു. ഇല്ല ചിത്തു, ഇത്തവണ എങ്ങനെയാണ് സദ്യ ഉണ്ടാക്കുന്നത്. അതും അടുത്ത ബന്ധുക്കൾ മ രി ച്ച സാഹചര്യത്തിൽ.

Also Read
ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്: തുറന്നു പറഞ്ഞ് ശോഭന

അതുകൊണ്ട് ഓണം കഴിഞ്ഞ് നിനക്ക് ഞാൻ ഉണ്ടാക്കി തരാമെന്ന് ഞാൻ പറഞ്ഞു. ആണോ എന്നാൽ ശരി, അങ്ങനെ ആണെങ്കിൽ ഞാൻ ഓൺലൈനിൽ സദ്യ ബുക്ക് ചെയ്യാൻ പോകുവാ ഇത്തവണ എന്തായാലും എനിക്ക് സദ്യ കഴിക്കാൻ വലിയ കൊതി തോന്നുന്നു എന്ന് അവൾ പറഞ്ഞു.

എന്നാൽ പിറ്റേന്ന് പുലർച്ചെ ചിത്തുവിന്റെ മോൾ ശ്രുതിയുടെ ഫോൺ വന്നു. ആന്റി ബാത്ത്റൂമിൽ അമ്മ ബോധമില്ലാതെ കിടക്കുന്നു. ഡോക്ടർ വന്ന് പരിശോധിച്ചപ്പോൾ ചിത്തു പോയിട്ട് കുറച്ച് സമയമായി എന്ന് പറഞ്ഞു എന്ന്. തലേന്ന് രാത്രിയും വിളിച്ച് സംസാരിച്ചിരുന്നു.

ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴെക്കും ഈ ലോകത്ത് നിന്ന് ചിത്തു പോയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നടി പറയുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം അത് വളരെ ആഴമേറിയതായിരുന്നു, ചിത്തു വീട്ടമ്മ ആയത് മുതലുള്ള പതിവാണ് ഈ ഉച്ചയ്ക്ക് ശേഷമുള്ള ഫോൺവിളി. അന്നൊന്നും മൊബൈൽ ഫോൺ ഇല്ലായിരുന്നത് കൊണ്ട് ലാന്റ് ലൈനിൽ ആയിരുന്നു വിളിക്കുക.

എന്നിട്ട് ആ ദിവസത്തെ ഊണ് വരെയുള്ള വിശേഷങ്ങൾ എല്ലാം പറയും. ചെറിയ സംഭവങ്ങൾ ആണെങ്കിലും മനസ് തുറന്ന് പറയുമ്പോൾ ഞങ്ങൾ രണ്ട് പേർക്കും സന്തോഷം അനുഭവപ്പെടും. ഇതൊക്കെയായിരുന്നു ഞങ്ങൾക്കിടയിലെ സ്നേഹബന്ധത്തിന്റെ കാതൽ. ഇപ്പോൾ എല്ലാ ദിവസവും അവളുടെ വിളിയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ഉണ്ടാവുന്ന ശൂന്യത അത് എങ്ങനെയാണ് ഓരോ ദിവസവും അതിജീവിക്കുന്നത് എന്ന് എനിക്ക് മാത്രമേ അറിയൂ എന്നും ലളിത ശ്രീ പറയുന്നു.

Also Read
ആ മമ്മൂട്ടി ചിത്രം റിലീസ് ചെയ്തതിന്റെ മൂന്നാം ദിവസം അപ്രതീക്ഷിതമായി സുരേഷ് ഗോപിയുടെ സൂപ്പർ സിനിമ റിലീസ് ചെയ്തു; മെഗാസ്റ്റാർ ചിത്രം ബോക്സ് ഓഫീസിൽ മൂക്കുകുത്തി

Advertisement