ഒരു കാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ സുപരിചിതയായ താരമാണ് ശ്രീകല ശശിധരൻ. സീരിയലുകൾക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരം. മാനസപുത്രിയിൽ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്.
മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിൽ ശ്രീകല അഭിനയിച്ചിരുന്നു. സീരിയലുകളിൽ നിറഞ്ഞു നിന്ന താരം കഴിഞ്ഞ ഒരു വർഷമായി ഭർത്താവിനൊപ്പം യുകെയിലാണ്. ഭർത്താവ് വിപിൻ അവിടെ ഐടി പ്രൊഫഷനലാണ്. കണ്ണുരാണ് ശ്രീകലയുടെയും ഭർത്താവ് വിപിന്റെയും സ്വദേശം. ഇവർക്ക് സംവേദ് എന്നൊരു മകനുണ്ട്.
മലയാളത്തിൽ കാര്യസ്ഥൻ, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെളളി വരെ തുടങ്ങിയ സിനിമകളിൽ ശ്രീകല അഭിനയിച്ചിരുന്നു. കൂടാതെ 25ധികം സീരിയലുകളിലും നടി തന്റെ കരിയറിൽ അഭിനയിച്ചു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീകല.
അഭിനയ ജീവിത്തിനെക്കാളും താനിപ്പോൾ തന്റെ കുടുംബത്തിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ് ശ്രീകല പറയുന്നത്, തന്റെ ജീവിതത്തിലെ എല്ലാം തനിക്ക് അമ്മ തന്നെയായിരുന്നു എന്നാൽ അമ്മയുടെ വേർപാടു ണ്ടാക്കിയ വേദന തന്നെ വലിയൊരു വിഷാദത്തിലേക്ക് തള്ളിവിട്ടുവെന്ന് പറയുകയാണ് നടിയിപ്പോൾ.
പണ്ടൊക്കെ എല്ലാവരും ഡിപ്രഷനെ കുറിച്ച് സംസാരിക്കുമ്പോൾ ഇതത്ര വലിയ ഒരു പ്രശ്‌നമാണോ എന്നൊക്കെ ഞാനും ചിന്തിച്ചിരുന്നു പക്ഷെ അമ്മ പോയ ശേഷം ഞാനും ആ അവസ്ഥയിലെത്തി. അമ്മ മ രി ച്ച ശേഷം കുറേനാൾ ഞാനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ഞങ്ങൾ ഒറ്റക്കായതുകൊണ്ട് ഭർത്താവിന്റെ അച്ഛനും അമ്മയും വന്നു നിൽക്കാമെന്നും പറഞ്ഞിട്ടും ഞാൻ വേണ്ടെന്നു പറഞ്ഞു.
കാരണം അവർക്കും പ്രായം ഉള്ളവരല്ലെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു. അന്ന് സ്വാമി അയ്യപ്പനിൽ അഭിനയിക്കുന്ന സമയമാണ്. മനകന്റെ അവധി ദിവസങ്ങളിൽ അവനെയും കൊണ്ട് ഷൂട്ടിങ്ങിനു പോകും ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്‌കൂളിൽ പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.
ആ സമയത്തൊക്കെ ഞാൻ എങ്ങനെയാണ് അതിജീവിച്ചത് എന്ന് ഇപ്പോഴും അറിയില്ല അമ്മ എന്റെ ജീവനായിരുന്നു എന്റെ എല്ലാം എല്ലാം ആയിരുന്നു. അമ്മയോട് സംസാരിക്കും പോലെ എനിക്ക് മറ്റാരോടും മനസ് തുറക്കാനാകുമായിരുന്നില്ല. അത്ര അടുപ്പമായിരുന്നു.
നമ്മുടെ കൂടെ നിഴലായി, നമ്മയുടെ എല്ലാമായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാക്കുക എന്നാൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മാനസികാവസ്ഥയാണ്, തനിക്കെല്ലാം ഉണ്ട്. പക്ഷേ, എന്തോ ഇല്ല എന്നൊരു തോന്നൽ. അത് ആരോടും പറഞ്ഞു ഫലിപ്പിക്കാനാകുമായിരുന്നില്ല അമ്മയില്ലാത്ത ഈ ലോകത്ത് ഇനി ജീവിക്കണ്ട എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു.
മോനെയും വിപിനേട്ടനെയും ഓർത്ത് മാത്രമാണ് പിടിച്ച് നിന്നത്. അമ്മക്ക് ലിവർ സിറോസിസ് ആയിരുന്നു സുഖമില്ലാതെ ഇരിക്കുമ്പോഴും എന്റെ സീരിയലിന്റെ കാര്യയങ്ങളാണ് ‘അമ്മ ചോദിച്ചിരുന്നത് എന്നും ശ്രീകല പറയുന്നു. എന്റെ അവസ്ഥ മോശമാകുന്നു എന്ന് കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് കാര്യം തുറന്ന് പറഞ്ഞു.
നീ ഇനി അവിടെ നിൽക്കണ്ട എന്നദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട അഭിനയം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് പോന്നത്. എനിക്കിനി ഒറ്റയ്ക്ക് നിൽക്കാനാകില്ല ഇപ്പോൾ ഭർത്താവും മകനും ഒപ്പം ഉള്ളപ്പോൾ ഞാൻ സന്തോഷവതിയാണെന്നും ശ്രീകല പറയുന്നു.