ഒരു കാലത്ത് തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിന്നിരുന്ന താരസുന്ദരിയായിരുന്നു കിരൺ റാത്തോഡ്. ചിയ്യാൻ വിക്രം നായകനായ ജെമിനി എന്ന സിനിമയിലെ നായികാ വേഷത്തോടെയാണ് കിരൺ തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്.
പിന്നീട് മലയാളത്തിക്കം നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ താരമാണ് കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച താരം നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്.
മോഹൻലാൽ നായകനായ താണ്ഡവം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്. 2001ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് നടി സിനിമയിൽ അരങ്ങേറുന്നത്. അതിന് ശേഷം എല്ലാ പ്രമുഖ താരങ്ങളുടെ കൂടെയും മികച്ച ചിത്രങ്ങളുടെ ഭാഗമായി.
തുടർന്ന് തെന്നിന്ത്യയിൽ തിരക്കേറിയ നായികമാരിൽ ഒരാളായി താരം മാറുകയായിരുന്നു. ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.
കമൽഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസിന്റെ നാലാം സീസണിൽ താരം പങ്കെടുക്കുന്നുണ്ടെന്ന വാർത്ത വന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ കമന്റിന് താരം നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുളള ഒരു ആരാധകന്റെ കമന്റിന് മറുപടിയായി, ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ സന്തോഷവതിയാണ് എന്ന് താരം കുറിച്ചു. തമിഴ് ബിഗ് ബോസിൽ താൻ പങ്കെടുക്കുന്നില്ലെന്നും താരം വ്യക്തമാക്കി.