ഒളിച്ചോടിയിട്ട് കാമുകൻ തിരിച്ച് വീട്ടിൽ പോയി, വീട്ടുകാർ കാമുകനെ മാറ്റി, പക്ഷേ കാമുകന്റെ വീട്ടിൽ സത്യാഗ്രഹമിരുന്ന് താൻ കല്യാണം നടത്തി; ഷീന സന്തോഷിന്റെ പ്രണയം വിജയിച്ചത് ഇങ്ങനെ

2008

മഴവിൽ മനോരമാ ചാനലിലെ ഒരു ചിരി ഇരുചിരി ബമ്പർ ചിരി എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയവരാണ് ശൈത്യയും അമ്മ ഷീന സന്തോഷും. കഴിഞ്ഞ ദിവലം റിലീസ് ആയ പുതിയ ചിത്രം പാൽത്തു ജാൻവർ എന്ന സിനിമയിലും മിന്നുന്ന സാന്നിധ്യമായി മാറിയിരിക്കുകയാണ് ഷീന സന്തോഷ് ഇപ്പോൾ.

ഈ ചിത്രത്തിൽ ഇന്ദ്രൻസിന്റെ ഭാര്യയുടെ വേഷത്തിലാണ് ഷീന എത്തിയിരിക്കുന്നത്. അതേ സമയംസിനിമയേക്കാളും സിനിമാറ്റിക്കായൊരു പ്രണയകഥയുണ്ട് ഷീനയ്ക്കും സന്തോഷിനും കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ ഷീന ആ കഥ പറയുകയുണ്ടായി.

Advertisements

ചെറുപ്രായത്തിലെ അഭിനയമോഹം തനിക്ക് ഉണ്ടായിരുന്നു എന്നാണ് ഷീന പറയുന്നത്. എട്ടാം ക്ലാസ് പഠിക്കുമ്പോൾ ആായിരുന്നു സന്തോഷുമായി പ്രണയത്തിൽ ആയത്. സന്തു എന്നാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്നത്. പുള്ളിയുടെ വീട് എന്റെ വീടിന്റെ അടുത്ത് തന്നെയായിരുന്നു. ഒരു വളവിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു എന്നാണ് താരം പറയുന്നത്.

Also Read
കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അലറി വിളിച്ച് സംസാരിച്ചത്, വെറൈറ്റി സെൽഫ് പ്രമോഷൻ; ഡോ. റോബിൻ പറയുന്നു

സന്തോഷിന് നേരത്തെ വേറൊരു പ്രണയം ഇണ്ടായിരുന്നുവെന്നും ഇടയ്ക്ക് വെച്ച് അത് ബ്രേക്കപ്പ് ആവുക ആയിരുന്നു എന്നും ഷീന പറയുന്നു. സന്തോഷിന്റെ സുഹൃത്തിന് തന്നോട് ഇഷ്ടം ഉണ്ടായിരുന്നു എന്നാണ് ഷീന പറയുന്നത്. സുഹൃത്ത് അതേക്കുറിച്ച് സന്തോഷിനോട് പറഞ്ഞിരുന്നു.

ഒരുദിവസം പശുക്കുട്ടിയെ ഇവർ വീട്ടിലേക്ക് ഓടിച്ച് കയറ്റിയിരുന്നു. അച്ഛന്റെ പെങ്ങളുടെ മോളും അന്ന് വീട്ടിൽ ഉണ്ടായിരുന്നു. സന്തോഷ് അവളോട് എന്തൊക്കെയോ സംസാരിച്ചു. തന്നെ സൈറ്റടിച്ച് കാണിക്കുക ആയിരുന്നുവെന്നും അതിലാണ് താൻ വീണതും എന്നുമാണ് ഷീന പറയുന്നത്.

സന്തോഷ് തനിക്ക് തരുന്ന കത്തുകളൊക്കെ അമ്മ പിടിക്കും ആയിരുന്നുവെന്നും ഷീന പറയുന്നുണ്ട്. കുറേക്കാലം കഴിഞ്ഞാണ് ആ ഫ്രണ്ട് സന്തുവും ഞാനും ഇഷ്ടത്തിലായ കാര്യം അറിഞ്ഞതെന്നും പിന്നീട് ഇന്നുവരെ ആ സുഹൃത്ത് ഞങ്ങളോട് സംസാരിച്ചിട്ടില്ലെന്നും ഷീന പറയുന്നു.

തങ്ങളുടെ ഒളിച്ചോട്ടത്തെ കുറിച്ചും തിരിച്ച് വന്നതിനെ കുറിച്ചും ഷീന പറയുന്നു. തനിക്ക് ഒരു പ്രൊപ്പോസൽ വന്ന സമയത്ത് ആയിരുന്നു ഷീന സന്തോഷുമായി ഒളിച്ചോടുന്നത്. കോളേജിൽ പഠിച്ചിരുന്ന സമയത്താണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. എന്റെ അമ്മയും സന്തോഷിന്റെ അമ്മയും സുഹൃത്തുക്കൾ ആയിരുന്നു. ഇളയ മകൻ ആയതു കൊണ്ടാവും സന്തുവിന്റെ അമ്മയ്ക്ക് എന്നോട് താൽപര്യം ഉണ്ടായിരുന്നില്ല.

ഞങ്ങൾ വീട്ടിൽ നിന്നിറങ്ങിപ്പോയത് ആ സമയത്ത് തന്നെ സന്തുവിന്റെ വീട്ടിൽ അറിഞ്ഞിരുന്നു. സന്തുവിന്റെ വീട്ടിൽ വലിയ ബഹളമായിരുന്നു. അതോടെ സന്തു തിരിച്ച് വീട്ടിലേക്ക് തിരിച്ചു വന്നുവെന്നും ഒപ്പം തന്നോടും വീട്ടിലേക്ക് പോവാനായി പറഞ്ഞിരുന്നുവെന്നും ഷീന പറയുന്നു. ക്യാമ്പിനെന്ന് പറഞ്ഞായിരുന്നു താൻ ഇറങ്ങിയത്. അമ്മാവൻമാർ എല്ലാം ഞാൻ തിരിച്ച് ചെന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു.

ഒളിച്ചോടിപ്പോയിട്ട് തിരിച്ച് വന്നതാണെന്ന് പറഞ്ഞതോടെ ഇനി അവനെക്കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണം എന്നായിരുന്നു എല്ലാവരും പറഞ്ഞതെന്നും ഷീന ഓർക്കുന്നു. അതേസമയം ഗൾഫിൽ ആയിരുന്നതിനാൽ അച്ഛൻ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും ഷീന പറയുന്നു. എന്നാൽ സന്തോഷിനെ വീട്ടുകാർ എവിടേക്കോ മാറ്റിയെന്നാണ് ഷീന പറയുന്നത്.

Also Read
ഞാനത് പറഞ്ഞപ്പോൾ, മുകളിലേയ്ക്ക് കയറി പോയ അദ്ദേഹം ഇറങ്ങി വന്ന് എന്നെ കെട്ടിപ്പിടിച്ചു; മഹാനടനിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നു അത്; സുധീർ കരമന പറയുന്നു

ഇതോടെ സന്തുവിനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഞാൻ അവരുടെ വീട്ടിൽ സത്യാഗ്രഹം ഇരുന്നു എന്നാണ് ഷീന പറയുന്നത്. വൈകുന്നേരം വരെ ഇരുന്നപ്പോൾ ഭക്ഷണം കഴിക്കാതെ ബോധംകെട്ട് വീഴുകയും തുടർന്ന് ആശുപത്രിയിൽ ആയെന്നും ഷീന പറയുന്നുണ്ട്. ഒടുവിൽ വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

രാത്രിയിൽ ആയിരുന്നു വിവാഹം. എല്ലാം പെട്ടെന്ന് തട്ടിക്കൂട്ടുകയായിരുന്നു. അതേക്കുറിച്ച് അറിഞ്ഞപ്പോൾ സന്തുവിന്റെ അമ്മ ആശുപത്രിയിൽ ആയിരുന്നുവെന്നും ഷീന പറയുന്നുണ്ട്. വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലെ അവസ്ഥ അത്ര സുഖകരം ആയിരുന്നില്ലെന്നും ഷീന പറയുന്നുണ്ട്. ചെറിയ പ്രായം ആയിരുന്നതിനാൽ വേറെ റൂമുകളിലായാണ് കിടന്നിരുന്നത്.

ജോലി ഒന്നുമില്ലാത്തതിനാൽ സന്തുവിന് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണമെടുത്ത് ബാത്ത്‌റൂമിൽ പോയിരുന്ന് കഴിച്ചിട്ടുണ്ടെന്നും ഷീന ഓർക്കുന്നു. സന്തോഷിനെ പുള്ളിയെ അധികം കാണാൻ പോലും കിട്ടാറില്ലായിരുന്നുവെന്നും ഷീന പറയുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് അവർ വിടില്ല. തോട്ടിൽ അലക്കാൻ പോവുന്ന സമയത്ത് അമ്മയെ കാണാറുണ്ടായിരുന്നു.

Also Read
എന്റെ എല്ലാ സ്വപ്നങ്ങളും തകർന്ന് പോയത് ഹരിശ്രീ അശോകന്റെ ആ ഒരു വാക്ക് മൂലമാണ്, ഇപ്പോൾ ആ വിഷമം മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു: തുറന്നടിച്ച് ടിഎസ് സജി

അവിടെ പറ്റില്ലെന്ന് പറഞ്ഞ് കത്തൊക്കെ കൊടുക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ബ്ലേഡ് വെച്ച് കൈ മു റി ക്കാനൊക്കെ ശ്രമിക്കുക വരെ ചെയ്തിരുന്നു എന്നാണ് ഷീന പറയുന്നത്. അതേസമയം സ്വന്തം വീട്ടിലേക്ക് പോവാനുള്ള ധൈര്യമൊന്നുമില്ലായിരുന്നു. ഒത്തിരി പ്രതിസന്ധികളെ നേരിട്ടാണ് ഇപ്പോഴത്തെ ജീവിതത്തിലേക്ക് എത്തിയതെന്നും ഷീന സന്തോഷ് വ്യക്തമാക്കുന്നു.

Advertisement