മലയാള സിനിമയിലെ റൊമാന്റിക് നായകൻ കുഞ്ചാക്കോ ബോബനും തമിഴകത്തിന്റെ പാൻ ഇന്ത്യൻ റൊമാന്റിക് ഹീറോ ആയിരുന്ന അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഒറ്റ്. അരവിന്ദ് സ്വാമി 25 വർഷത്തിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഒറ്റ് സിനിമയ്ക്കുണ്ട്. മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ രണ്ടകം എന്ന പേരിലാണ് എത്തുന്നത്.
തിരുവോണ നാളായ സെപ്റ്റംബർ എട്ടിനാണ് സിനിമയുടെ റിലീസ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് സിനിമയിലെ നായിക. സിനിമയിൽ കുഞ്ചാക്കോ ബോബന്റെയും നായികയുടെയും ചില ഇന്റിമേറ്റ് രംഗങ്ങളുമുണ്ട്. ഇപ്പോൾ ഇതാ ഈ രംഗങ്ങളെ പറ്റി കുഞ്ചാക്കോ ബോബൻ തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.
ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിന് മുമ്പ് ഒപ്പം അഭിനയിക്കുന്ന ആളുമായി സൗഹൃദത്തിൽ ആവേണ്ടത് ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ഈഷ റെബ്ബയോട് ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നതിന് മുമ്പി താൻ പറഞ്ഞതിനെ പറ്റിയും ചാക്കോച്ചൻ വ്യക്തമാക്കി.
Also Read
സമൂഹമാധ്യമത്തിലൂടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ധന്യയും ഭര്‍ത്താവും, സന്തോഷമറിയിച്ച് ആരാധകര്‍
അങ്ങനെയുള്ള രംഗങ്ങൾ ചെയ്യുമ്പോൾ കൂടെയുള്ള ആൾക്കാരുമായി കറക്ട് സെറ്റ് ആവണം. അല്ലാതെ എല്ലാ അർത്ഥത്തിലും അഭിനയിക്കുക എന്ന് പറയുന്നത് എനിക്ക് ബുദ്ധിമുട്ട് ആയിരിക്കും. ഇഷ്ടമില്ലാത്ത ആളുടെ കൂടെ ഭയങ്കര ഇഷ്ടമുള്ള പോലെ അഭിനയിക്കുക എന്ന് പറയുന്നത് ചിലപ്പോൾ ഒരു അസ്വഭാവികത ഒക്കെ തോന്നിയേക്കാം.
ആദ്യം അവരുമായി സുഹൃത്തക്കൾ ആവണം. ആ രീതിയിൽ ഐസ് ബ്രേക്കിംഗും കാര്യങ്ങളും നടന്നിട്ടുണ്ട്. അതിനാൽ ഫ്രണ്ട്‌ലി ആയിരുന്നു. ചില ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ ഞാൻ അവരോട് പറയും ഞാനിതിൽ അത്ര
എക്‌സ്പീരിയൻസ്ഡ് അല്ലെന്ന്. ഞാനും എക്‌സ്പീരിയൻസ്ഡ് അല്ലെന്ന് പുള്ളിക്കാരി പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാൽ എന്നോട് ക്ഷമിക്കുക എന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ ആ രംഗങ്ങൾ ചെയ്യുന്നത്. പുള്ളിക്കാരി ഒരു ഫുഡി ആണ്. ആന്ധ്രക്കാരിയാണ് ആന്ധ്ര ബിരിയാണിയും ഒക്കെയായാണ് ആദ്യം സെറ്റിലേക്ക് വന്നത്. ഭക്ഷണം എന്നത് സെറ്റിൽ ഞങ്ങളെ എല്ലാവരെയും കണക്ട് ചെയ്യുന്ന കോമൺ ഫാക്ടർ ആയിരുന്നു. ഒപ്പം അഭിനയിച്ച അരവിന്ദ് സ്വാമിയുമായും സൗഹൃദത്തിൽ ആവുന്നതിൽ ഭക്ഷണം ഒരു ഘടകമായിരുന്നു.
ഞങ്ങൾ രണ്ട് പേരും നല്ല പോലെ ഭക്ഷണം കഴിക്കുന്നവരാണ്. അദ്ദേഹം നന്നായി കുക്ക് ചെയ്യുന്ന ആളാണ്. ബോംബെയുടെ മുക്കും മൂലയും അറിയുന്ന ആളാണ് അദ്ദേഹം. ബോംബയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ അവിടത്തെ ഫുഡ് എക്‌സ്‌പ്ലോർ ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് പോവുമായിരുന്നു. മഴ മൂലം ഒരു ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു.
ഞാൻ രാവിലെ ഇറങ്ങി ഭക്ഷണം അന്വേഷിച്ച് പോവുന്ന ആളാണ്. ഇതിനിടെ അദ്ദേഹം വിളിച്ചു എവിടെയാണെന്ന് ചോദിച്ചു. എന്നെ സർജി എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഞാൻ പറഞ്ഞു ഭക്ഷണം കഴിക്കാൻ ഇറങ്ങിയതാണെന്ന്. എന്നെ വിളിക്കാഞ്ഞത് എന്താണെന്ന് ചോദിച്ചു
അങ്ങനെ ഞങ്ങൾ രണ്ട് പേരും ഭക്ഷണം കഴിക്കാൻ പോയി എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. അതേ സമയം ന്നാ താൻ കേസ് കൊട് എന്ന ഹിറ്റ് ചിത്രത്തിന്റെ തകർപ്പൻ വിജയത്തിളക്കത്തിൽ നിൽക്കുന്നതിന് ഇടെയാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത സിനിമ വരുന്നത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് ചാക്കോച്ചൻ ആരാധകർ.