എന്തിനാണ് ഇങ്ങനെ നുണ പറയുന്നത്, ഒരാൾക്ക് ഇത്രയും നുണ പറയാനും അതിൽ മോശമൊന്നും തോന്നാതിരിക്കാനും സാധിക്കുന്നത് എങ്ങനെ: പൊട്ടിത്തെറിച്ച് വരദ

3727

മിനിസ്‌ക്രീൻ സീരിയൽ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികൾ ആണ് ജിഷിൻ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവർ. അമല എന്ന ഇരുവരും ഒരുമിച്ച് അഭിനയിച്ച പരമ്പരയുടെ സെറ്റിൽ വച്ചാണ് പ്രണയത്തിലാകുന്നത്.

പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാർത്തകളാണ് എങ്ങും.
തങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പ്രതികരണങ്ങളുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Advertisements

എങ്കിലും സോഷ്യൽ മീഡിയയിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ വരദയുടെ സോഷ്യൽ മീഡിയ പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. പേരൊന്നും എടുത്ത് പറയാതെ ഒരു പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ നുണ പറയുന്നത് എന്നാണ് താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.

Also Read
കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അലറി വിളിച്ച് സംസാരിച്ചത്, വെറൈറ്റി സെൽഫ് പ്രമോഷൻ; ഡോ. റോബിൻ പറയുന്നു

ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ, ചിലരെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ, എന്തെങ്കിലും നേടാൻ ( അഭിമുഖത്തിൽ നുണ പറയുന്നത്). ആരാധന നേടാൻ, ഒരു സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ, നാണക്കേട് ഒഴിവാക്കാൻ, സ്വകാര്യതയ്ക്ക് വേണ്ടി, വിവരത്തെ നിയന്ത്രിച്ച് നിർത്തി മറ്റുള്ളവരുടെ മേൽ അധികാരം നേടാൻ ( മീഡിയയെ നിയന്ത്രിക്കാൻ) എന്നൊക്കെയാണ് നുണ പറയാനുള്ള കാരണങ്ങളായി പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്.

അതേ സമയംഇതിനോടൊപ്പം തന്നെ വരദയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നുണ്ട്. ഒരാൾക്ക് ഇത്രയുമധികം നുണ പറയാനും അതിൽ മോശമൊന്നും തോന്നാതിരിക്കുകയും സാധിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു താരത്തിന്റെ സ്റ്റോറി. വരദയുടെ പോസ്റ്റും സ്റ്റോറിയുമൊക്കെ ആരെ ലക്ഷ്യമിട്ടുള്ളത് ആണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

റിപ്പോർട്ടുകൾ ശരിവെക്കുന്നതാണോ വരദയുടെ പോസ്റ്റ് എന്നാണ് ചിലരുടെ സംശയം. അതേസമയം നേരത്തെ വിവാഹ മോചന വാർത്തകളോട് ജിഷിൻ പ്രതികരിച്ചിരുന്നു. നടൻ ആദിത്യനൊപ്പം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷിൻ മനസ് തുറന്നത്. ജിഷിൻ വരദ എന്നടിച്ചാൽ ഇപ്പോൾ വരുന്ന വാർത്ത എന്താണെന്ന് എനിക്ക് അറിയാം.

കുറച്ച് സമയം കൂടി തരണം. ഡിവോഴ്‌സ് ആയിട്ടില്ല. ആവുമ്പോൾ എന്തായാലും അറിയിക്കാം എന്ന് തന്നെയാണ് ജിഷിൻ പറയുന്നത്. ഇനി വരദയുടെ കൂടെ ഒരുമിച്ച് വരാമെന്ന് ആദിത്യൻ പറയുമ്പോൾ ഡിവോഴ്‌സ് ആയിട്ടില്ലെങ്കിൽ വരാമെന്നും ജിഷിൻ പറയുന്നുണ്ട്. പിന്നാലെ തങ്ങളെക്കുറിച്ചുണ്ടായിരുന്ന മറ്റൊരു വ്യാജ വാർത്തയെക്കുറിച്ചും ജിഷിൻ സംസാരിക്കുന്നും ഉണ്ട്.

കുറേ നാൾ മുൻപ് എന്നെ ഒരാൾ വിളിച്ചിട്ട് കൺഗ്രാസ് പറഞ്ഞു. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ വരദ ഗർഭിണിയല്ലേന്ന് പറഞ്ഞു. അവളുടെ അനിയന്റെ കല്യാണത്തെ കുറിച്ച് പറഞ്ഞതാണ് ഗർഭന്യൂസായി വന്നതെന്നാണ് ജിഷിൻ പറയുന്നത്. എന്നിട്ട് ഞാൻ അവളെ വിളിച്ച് നീ ഗർഭിണിയാണോന്ന് ചോദിച്ചു.

അവൾ എന്നെ ആട്ടുകയാണ് ചെയ്തത്. ഞാനിതിതൊക്കെ എൻജോയ് ചെയ്യുകയാണെന്നും ജിഷിൻ പറയുന്നുണ്ട്വ രദ നല്ലൊരു നടി മാത്രമല്ല, നിർമാതാവും സംവിധായികയും ഒക്കെയാണ്. പിന്നെ അവളുടെ ഏറ്റവും നല്ല ക്വാളിറ്റി സെറ്റിൽ പോയാൽ ആരെയും കുറിച്ച് കുശുമ്പും കുന്നായ്മയും പറയില്ലെന്നുള്ളതാണെന്നും ജിഷിൻ ഭാര്യയെക്കുറിച്ച് പറയുന്നുണ്ട്.

Also Read
രണ്ടാനമ്മയും മകളും അടിച്ചു പിരിഞ്ഞോ; കാവ്യ-മീനാക്ഷി ബന്ധത്തിലെ പ്രചരണങ്ങളിൽ പുതിയ ചിത്രം വൈറലാകുന്നു

ജിഷിനും വരദയും വേർപിരിഞ്ഞെന്നും, സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നും കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ഇപ്പോഴത്തെ വഴക്ക് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. ഞാൻ ഡിവോഴ്സായാലും ആയില്ലെങ്കിലും ഇവർക്കെന്താണ് എന്നാണ് നേരത്തെ മറ്റൊരു അഭിമുഖത്തിൽ ജിഷിൻ ചോദിച്ചത്. അതേസമയം എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് അവളൊരു മാസ് മറുപടി കൊടുത്തിട്ടുണ്ട്.

അതിൽ കൂടുതൽ ഞാനെന്ത് പറയാനാണ് എന്നും ജിഷിൻ പ്രതികരിച്ചിരുന്നു. നേരത്തെ വരദയും വാർത്തകളോട് പ്രതികരിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനും ഇത് കാണുന്നുണ്ട്. ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ ഗർഭം ഇങ്ങനല്ലെന്ന് പറയുന്ന വരദ ഇപ്പോൾ ചേച്ചിയുടെ അടുത്താണെങ്കിലും എനിക്കൊന്നും പറയാനില്ലെന്നായിരുന്നു നേരത്തെ അനു ജോസഫിന് നൽകിയ അഭിമുഖത്തിൽ വരദ പറഞ്ഞത്.

ഒരാളുടെ പേഴ്‌സണൽ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നതേ തെറ്റ്, ഒളിഞ്ഞ് നോക്കിയിട്ട് അറിയാൻ വയ്യാത്തത് എഴുതുന്നത് അതിലും വലിയ തെറ്റ്. ശരിയോ തെറ്റോ ആയിക്കോട്ടെ അത് ഓരോരുത്തരുടെ പേഴ്‌സണൽ കാര്യമാണെന്നും താരം വ്യക്തമാക്കിയിരുന്നു.

Advertisement