അന്ന് സുൽഫിത്തിന്റെ പ്രസവസമയത്ത് മമ്മൂട്ടി അനുഭവിച്ച ടെൻഷൻ വളരെ വലുതായിരുന്നു: എംടിയുടെ വെളിപ്പെടുത്തൽ

602

കാലങ്ങളായി മലയാളികളെ അത്ഭുതപ്പെടുത്തുന്ന മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന് നിരവധി ആരാധകരാണുള്ളത്. മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ഉള്ളയാളാണ് മമ്മൂട്ടി.

വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ എന്നിവയോടെല്ലാം മമ്മൂട്ടിക്ക് അധികം ക്രെയ്‌സാണ്. അനുഭവം 1971 ൽ പാളിച്ചകൾ എന്ന കെഎസ് സേതുമാധവൻ ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം.

Advertisements

പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. 1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. രണ്ട് മക്കളാണുള്ളത് സുറുമിയും ദുൽഖർ സൽമാനും. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി വിവാഹശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനായി വളർന്നു.

Also Read
അയാള് ബിജെപിയാണോ മറ്റെന്തെങ്കിലുമാണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല, സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കാനുളള കാരണം പറഞ്ഞ് ഇന്നസെന്റ്

നടനാകാനുള്ള തന്റെ ശ്രമത്തിന് സുൽഫത്ത് നൽകിയ പിന്തുണ എന്ന് മമ്മൂട്ടി എപ്പോഴും എടുത്തു പറയാറുമുണ്ട്. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാലുവയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ദുൽഖറിനും ഭാര്യ അമാലിനും ഒരു പെൺകുട്ടിയാണ്.

മമ്മൂട്ടിയുടെ എഴുപതാം ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ എല്ലാവരും. മമ്മൂട്ടിയെ സഹോദരനെ പോലെ കാണുന്ന താരരാജാവ് മോഹൻലാൽ അടക്കമുള്ളവർ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചുള്ള അനുഭവ കുറിപ്പുകളുമായി എത്തിക്കഴിഞ്ഞു.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തെരുവുകൾ എന്ന ചലച്ചിത്ര സ്മരണയുടെ പുസ്തകത്തിൽ മമ്മൂട്ടിയെ കുറിച്ച് എംടി എഴുതിയ ഒരു സംഭവമാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പ്രസവ സമയത്ത് ഉണ്ടായ ഒരു സംഭവമാണിത്.

കൊടൈക്കനാലിൽ തൃഷ്ണയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്തുള്ള സംഭവമാണിത്. സുലുവിന്റെ പ്രസവം അടുത്തിരിക്കുന്ന സമയം. രണ്ട് നാഴിക കഴിഞ്ഞ് പോകണം പോസ്റ്റോഫീസിൽ എത്താൻ. ചിലപ്പോൾ കാറുണ്ടായെന്ന് വരില്ല. ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നു. പലപ്പോഴും ലൈനില്ല. അടിക്കാൻ കഴിയാത്ത ഉത്കണ്ഠയുടെ അനേകമനേകം നിമിഷങ്ങൾ.

Also Read
ഏറെ നന്ദിയുണ്ട് ഈ കൊച്ചുപയ്യനെ അവന്റെ ജീവിതത്തിലെ എല്ലാ യാത്രയിലും സഹായിച്ചതിനും അവനെ നയിച്ചതിനും: സൂപ്പർ നടന്റെ കുട്ടിക്കാല ചിത്രം വൈറൽ

ഫോൺ കിട്ടി ആശ്വാസത്തോടെ ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞതാവും. ഇത് പറയുമ്പോൾ മമ്മൂട്ടിയുടെ മുന്നിൽ മുന്നിൽ മൂന്ന് മൊബൈൽ ഫോണുകൾ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. ഇത് കേട്ട് ഞാൻ നിശബ്ദമായി പറഞ്ഞു. ജീവിതം തന്നെ വലിയൊരു ഉത്കണ്ഠയല്ലേ മമ്മൂട്ടി? അനേകം ഉത്കണ്ഠകളിലൂടെയാണല്ലേ നാം നമ്മുടെ ഈ താവളങ്ങളിലേയ്ക്ക് എത്തപ്പെട്ടത് എന്ന്.

Advertisement