മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് നാട് സ്വദേശിയാണെങ്കിലും മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബാലയ്ക്ക് ആരാധകരും ഏറെയാണ്. ഗായി അമഡത സുരേഷുമായിള്ള വിവാഹ ബന്ധം വേർപെടുത്തിയ ബാലയോട് ആരാധകർ കുറേക്കാലമായി ചോദിക്കുന്നതതായിരുന്നു രണ്ടാം വിവാഹം എന്നാണെന്ന്.
ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബാല രണ്ടാമതും വിവാഹം കഴിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ റിസപ്ഷൻ. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ റിസപ്ഷനിൽ വളരെ ഇമോഷണൽ ആയാണ് ബാല സംസാരിച്ചത്.
എന്റെ ആദ്യ വിവാഹത്തെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ എന്ന് പറഞ്ഞാണ് ബാല സംസാരിക്കാൻ തുടങ്ങിയത്. തന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു നീ ഒരു ഡോക്ടറെ വിവാഹം ചെയ്യുമെന്ന്. ആ കാര്യം സാധിച്ചിരിക്കുന്നു അച്ഛൻ തന്റെ കൂടെ ഇവിടെ ഉണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് ബാല പറഞ്ഞു.
Also Read
ആറ്റ്‌ലി ഷാരുഖ് നയൻതാര ചിത്രത്തിൽ ദളപതി വിജയിയും ഒരു പ്രാധാന വേഷത്തിൽ, ആവേശത്തിൽ ആരാധകർ
തന്റെ അച്ഛൻ ഈ ലോകത്ത് നിന്നും തന്നെ വിട്ടുപോയെങ്കിലും തനിക്ക് ഇപ്പോൾ പുതിയൊരു അച്ഛനെ ലഭിച്ചെന്നും താരം വെളിപ്പെടുത്തുന്നു. എലിസബത്തിന്റെ അച്ഛൻ എനിക്ക് ബന്ധുക്കൾ ആരും ഇല്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങളാണ് ഇനി എന്റെ കുടുംബം എന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞത് എന്ന് ബാല പറയുന്നു.
എലിസബത്തിന്റെ പിതാവ് ഇനി മുതൽ തന്റെ അച്ഛനാണെന്നും, എലിസബത്തിനൊപ്പം കിട്ടിയത് ഒരു കുടുംബം കൂടിയാണെന്നും ബാല പറഞ്ഞു. എനിക്ക് രണ്ട് സഹോദരങ്ങൾ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രണയം മാത്രമല്ല ജീവിതമെന്നും, മനസ് മനസിലാക്കുന്ന ഒരാൾ കൂടെ ഉണ്ടാകണം എന്നതാണ് പ്രധാനം എന്നും താരം പറഞ്ഞു.
സൗന്ദര്യം എന്ന് പറയുന്നത് മനസിലാണെന്നും. എന്നാൽ എന്റെ ഭാര്യ വളരെ സുന്ദരിയാണെന്നും. ശരീരം കൊണ്ടും മനസ് കൊണ്ടും അവൾ വളരെ സുന്ദരിയാണെന്നും ബാല പറഞ്ഞു. എന്നെ ക്കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ താൻ ഇനിയും ചെയ്യുമെന്നും, ഒരാളെ വളർത്തുന്നതിനേക്കാൾ എളുപ്പമാണ് ഒരാളെ തളർത്താൻ ദയവ് ചെയ്ത് മീഡിയയെ നല്ല രീതിയിൽ ഉപയോഗിക്കണം എന്നും ബാല വ്യക്തമാക്കി.
ഇന്ന് രാവിലെ എന്റെ ഒരു സുഹൃത്ത് ചോദിച്ചു നിങ്ങൾ മതം മാറുന്നുണ്ടോ എന്ന്. കാരണം ഞാൻ ഹിന്ദുവാണ് അവൾ ക്രിസ്ത്യാനി ആണ്, ഞാൻ ക്രിസ്ത്യൻ മതത്തിലേക്കോ, അവൾ ഹിന്ദു മതത്തിലേക്കോ മാറുന്നുണ്ടോ എന്ന് സുഹൃത്ത് ചോദിച്ചു. എനിക്ക് ചിരിയാണ് വന്നത്. ഞങ്ങൾ എന്തിന് മാറണം കാരണം ഞങ്ങൾക്ക് മതമില്ല.
മതമില്ലാത്ത ഞങ്ങൾ എവിടെയാണ് മാറേണ്ടത്. ഞാൻ ദൈവത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്. മറ്റൊന്നിലും എനിക്ക് വിശ്വാസമില്ല ബാല വ്യക്തമാക്കി. അതേ സമയം മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാർത്ത ആദ്യം പുറത്തു വന്നത്.
വീഡിയോയിൽ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആദ്യ ഭാര്യ അമൃതാ സുരേഷിൽ നിന്നും 2019 ൽ ആയിരുന്നു ബാല വിവാഹ മോചനം നേടിയത്. അമൃതയുമായുള്ള ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. അമ്മ അമൃതയ്ക്ക് ഒപ്പമാണ് അവന്തിക ഉള്ളത്.