മലയാള സിനിമയിലെ മാതൃകാ താര ദമ്പതികളാണ് ജയറാമും പാർവതിയും. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും മികച്ച കുടുംബ ജീവിതം നയിച്ച് പോരുകയാണ്. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും ഒക്കെ ഇവരെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
മാതാപിതാക്കളുടെ പാത പിന്തുടർന്ന് കാളിദാസ് സിനിമയിലെത്തിയെങ്കിലും മകൾ മാളവിക ഇപ്പോഴും സിനിമാ പ്രവേശനം നടത്തിയിട്ടില്ല. ഇനി എന്നാണ് സിനിമയിലേക്ക് എന്ന് ചോദിച്ചാൽ ഉടൻ ഇല്ല എന്നാണ് മാളവികയുടെ മറുപടി. സിനിമയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും മോഡലിംഗ് രംഗത്ത് സജീവമാണ് മാളവിക.
ജയറാമിനൊപ്പം ചേർന്ന് അഭിനയിച്ച മാളവികയുടെ ഒരു പരസ്യ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ, മാളവികയുടെ സിനിമാ പ്രവേശത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, സിനിമയിൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്നും മോഡലിംഗാണ് തന്റെ താൽപര്യമെന്നുമായിരുന്നു ഇതിന മാളവികയുടെ മറുപടി.
Also Read
ബാലയുടെ വിവാഹ റിസപ്ഷന് പിന്നാലെ പുതിയ പോസ്റ്റുമായി അമൃതാ സുരേഷ്, വൈറലാക്കി ആരാധകർ
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാളവികയുടേയും കാളിദാസിന്റെ പോസ്റ്റുകൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി മാളവിക നടത്തിയ ഒരു ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുവന്ന കാഞ്ചീപുരം സാരിയിൽ സുന്ദരിയായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരുന്നത്.
മലയാളത്തിൽ അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ അത് ഉണ്ണി മുകുന്ദനൊപ്പം ആകണമെന്നാണ് ആഗ്രഹമെന്നും മാളവിക വെളിപ്പെടുത്തിയിട്ടുണ്ട്. മാളവികയുടെ അടുത്ത സുഹൃത്തു കൂടിയാണ് ഉണ്ണി മുകുന്ദൻ. തന്റെ ഉയരത്തിനും തടിയ്ക്കും ഒരു മലയാള താരം ഉണ്ണി മാത്രമാണ് എന്നാണ് താരം ഇതിനു നൽകിയ വിശദീകരണം.
ഇപ്പോഴിതാ അമ്മയുടെ സിനിമകളേക്കാൾ തനിക്കിഷ്ടം അമ്മയുടെയും അപ്പയുടെയും കല്യാണ കാസറ്റ് ആണെന്ന് പറയുകയാണ് മാളവിക. അത് കണ്ട് ഞാൻ അപ്പയെയും അമ്മയെയും നന്നായി കളിയാക്കാറുണ്ട്. അന്ന് അപ്പ മേക്കപ്പ് ഒക്കെ ചെയ്ത് സുന്ദരനായി ഇരിക്കുകയാണ്. അമ്മയാണെങ്കിൽ ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു എന്നും മാളവിക പറയുന്നു.
ഓർമ്മയ്ക്കായി എന്ന സിനിമ കണ്ടാണ് പാർവതി മകൾക്ക് ചക്കി എന്ന പേരിട്ടതെന്നും മാളവിക പറയുന്നു.
പത്ത് വയസുള്ളപ്പോഴാണ് അമ്മ ഓർമ്മയ്ക്കായി എന്ന സിനിമ കാണുന്നത്. ഭരതൻ സംവിധാനം ചെയ്ത ആ ചിത്രത്തിൽ ഭരത് ഗോപിയുടെയും സൂസന്നയുടെയും മകളുടെ പേര് ചക്കി എന്നാണ്.
കണ്ണീരോടെ ആ സിനിമ കണ്ട അമ്മ തനിക്കൊരു മകളുണ്ടായാൽ അവൾക്ക് ചക്കി എന്ന് പേരിടും എന്ന് തീരുമാനിക്കുക ആയിരുന്നു എന്നും മാളവിക പറയുന്നു. മുൻപ്, അമ്മയുടെ സിനിമകൾ താൻ കാണാറില്ല എന്ന് മാളവിക പറഞ്ഞിട്ടുണ്ട്.
അതേ സമയം ബാലചന്ദ്ര മേനോന്റെ വിവാഹിതരേ ഇതിലെ എന്ന സിനിമയിലൂടെ മലയാളത്തിലത്തിയ പാർവ്വതി പിന്നീട് മലയാള സിനിമയിലെ സൂപ്പർ നടിയായി മാറുകയായിരുന്നു. മലയാളിയുടെ ശാലീന സൗന്ദര്യത്തിന്റെ ആൾരൂപമായിരുന്ന നടിയാണ് അശ്വതി എന്ന പാർവതി.
വിവാഹിതരേ ഇതിലെ, അപരൻ, തൂവാനത്തുമ്പികൾ, അധിപൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കിരീടം, 1921, ദൗത്യം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കമലദളം, ആമിന ടെയ്‌ലേഴ്‌സ്, ജാഗ്രത, ശുഭയാത്ര തുടങ്ങി നാൽപതോളം സിനിമകളിലാണ് പാർവതി അഭിനയിച്ചിട്ടുള്ളത്.
പി പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തുന്നത്. ഈ ചിത്രമുൾപ്പടെ ജയറാമിന്റെ ആദ്യകാല ചിത്രങ്ങളിൽ മിക്കതിലും നായികയായി പാർവ്വതി ജയറാമുമായി പ്രണയത്തിൽ ആവുക ആയിരുന്നു.