ഇത് ഒരു അസ്സൽമുവി, ചിരിപ്പൂരത്തിന് ഒപ്പം മികച്ച സന്ദേശവുമായി ഓണം വിന്നറായി ഇട്ടിമാണി, റിവ്യു വായിക്കാം

51

ചെറിയൊരു കാത്തിരിപ്പിന് ഒരുവിൽ മോഹൻലാൽ നായകനായ ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തി. ലൂസിഫറിൽ കൂടി ആർധകരെ ആവേശം കൊള്ളിച്ച മോഹൻലാൽ, ഈ ഓണത്തിന് എത്തിയത് കുടുംബ പ്രേക്ഷകർക്ക് വേണ്ടി. ഓണം സീസണിൽ പ്രക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമയെടുക്കുന്നതിൽ മോഹൻലാലിന്റെ കഴിവ് അപാരം തന്നെ എന്ന് ഒന്നുകൂടെ തെളിയിക്കുന്ന സിനിമയാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നന്മ നിറഞ്ഞ ഇട്ടിച്ചന്റെ കഥയാണ് പുതുമുഖരായ ജിബിയും ജോജുവും പറയുന്നത്.

വ്യാജ നിർമ്മിതിക്ക് പേര് കേട്ട ചൈനയിലാണ് മാണിക്കുന്നേൽ ഇട്ടിമാണി ജനിക്കുന്നത്. എന്നാൽ, തൃശൂരിലെ കുന്നംകുളമാണ് ഇട്ടിച്ചന്റെ സ്ഥലം. ഇട്ടിച്ചൻ തനി തങ്കമാണ്. മാണിക്കുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയുടെ കഥയാണ് ചിത്രം പറയുന്നത്. പിന്നീട് കുന്നംകുളത്തേക്ക് എത്തുന്ന ഇട്ടിമാണിക്ക് അവിടെ ചൈനീസ് ഭക്ഷണങ്ങൾ തയ്യാറാക്കുന്ന കാറ്ററിംഗ് സർവ്വീസിന്റെ ബിസിനസ് ആണ്.

Advertisements

പള്ളി കമ്മിറ്റിയിലെ അംഗമായ ഇട്ടിമാണിയുടെ അവിവാഹിത ജീവിതവും പ്രണയവും സാമൂഹ്യ ജീവിതവുമാണ് സിനിമ പറയുന്നത്. ഒടുവിൽ അപ്രതീക്ഷിതമായി മറ്റൊരു സംഭവത്തെ സംവദിച്ച് കഥ മുന്നോട്ട് പോകുന്നതോടെ ട്രാക്ക് മാറുകയാണ്. ചെറിയ തമാശകളിൽ തുടങ്ങി ചെറിയ ചെറിയ കഥാപാത്രങ്ങൾക്ക് അതിന്റേതായ സ്ഥാനം നൽകി ഇട്ടിമാണിയുടെ ജീവിതത്തിന്റെ രസച്ചരടിൽ കോർത്ത ആദ്യപകുതിയും, കുടുംബ ബന്ധങ്ങളുടെ വൈകാരികമായ തലത്തിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോയ രണ്ടാം പകുതിയും.

അതാണ് സിനിമ. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ കഴിയുന്ന എല്ലാ ചേരുവകളും കൊണ്ട് നിറഞ്ഞ ചിത്രം. സിനിമ പറയാൻ ഉദ്ദേശിച്ച സന്ദേശം വളരെ മികച്ചതായിട്ടു തന്നെ അവതരിപ്പിച്ചു. സിനിമ രണ്ടാം പകുതി സംവദിച്ച വിഷയം ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒന്ന് തന്നെ ആണ്. വാർദ്ധക്യത്തെ ഒരു മാറാ വ്യാധി ആയി കാണുന്ന ഇന്നത്തെ തലമുറ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ സിനിമ പറഞ്ഞുവെയ്ക്കുന്നുണ്ട്.

മോഹൻലാലിന്റെ സ്വതസിദ്ധമായ നർമ മാനറിസങ്ങൾ അപാരം ആയിരുന്നു. കോമഡിയും ഇമോഷൻ സീനുകളും ഗംഭീരമായി തന്നെ വർക്ക് ആയി. മോഹൻലാലിനൊപ്പം എടുത്തുപറയേണ്ടത് സിദ്ധിക്കിനെ ആണ്. ഓരോ സിനിമ കഴിയും തോറും തന്നിലെ ‘നല്ല നടനെ’ ഉരച്ചു മിനുക്കുകയാണ് സിദ്ദിഖ്.
അജു വർഗീസ്, ധർമജൻ, ഹരീഷ് കണാരൻ, കെ പി എ സി ലളിത തുടങ്ങി ചെറിയ റോളുകളിൽ എത്തിയവർ പോലും നല്ല പ്രകടനം ആയിരുന്നു. നായികയായി എത്തിയ ഹണി റോസും തന്റെ റോൾ മനോഹരമാക്കി. സിനിമ എഴുതി സംവിധാനം ചെയ്തത് ജിബി, ജോജു എന്നിവരാണ്. സംവിധാന മികവ് ഗംഭീരം തന്നെ. അഭിനന്ദിക്കേണ്ടത് തന്നെ. മോഹൻലാൽ എന്ന നടനെ മാക്‌സിമം ഉപയോഗിക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്.

അങ്ങനെ തുടക്കം മുതൽ ഒടുക്കം വരെ ചിരിയും അതിനേക്കാൾ വലിയൊരു സന്ദേശവും ഇട്ടിമാണി മെയിഡ് ഇൻ ചൈന നൽകുന്നു. ചൈനയിൽ നിന്നും കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം, പിന്നീട് തൃശൂരിൽ ഇടയിമാണിയുടെ കഥ പറയുകയാണ്. കെട്ടുപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ഇടയിമാണി എന്തിനും ഏതിനും കമ്മീഷനും ഡ്യൂപ്ലിക്കേറ്റ് ബിസിനസും കാറ്ററിങ് സർവീസും നടത്തുന്ന മാണികുന്നേൽ ഇട്ടിമാത്തൻ മകൻ ഇട്ടിമാണിയായി ആണ് എത്തുന്നത്. അടിപൊളി കോമഡിയിൽ കൂടിയാണ് സിനിമ ഓരോ നിമിഷവും മുന്നേറുന്നത്.

അമ്മ മകൻ കൊമ്പിനേഷനിൽ വമ്പൻ കോമഡികൾ ഒരുക്കുന്ന മോഹൻലാലും കെ പി എ സി ലളിതയും പ്രേക്ഷകരിൽ ചിരി പടർത്തുമ്പോൾ, സിദ്ധിഖ് മോഹൻലാൽ കോമ്പിനേഷൻ സീനുകൾ ചിരിയുടെ പൂമാല തന്നെയാണ് തീർത്തത്. ആദ്യ പകുതിയിൽ ചിരിയും കളിയും ആയി മുന്നേറുന്ന ചിത്രം ഇന്റർവെൽ ട്വിസ്റ്റോട് കൂടിയാണ് കൂടുതൽ കഥയിലേക്ക് ഇറങ്ങുന്നത്. മക്കളെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ശ്രദ്ധിക്കാതെ, ഒരു നിമിഷം പോലും തിരിഞ്ഞു നോക്കാതെ പണത്തിന് പിന്നാലെ പായുന്ന ഇന്നത്തെ തലമുറയിലെ ഒട്ടനവധി കുടുംബങ്ങൾക്ക് ഉള്ള സന്ദേശം കൂടിയാണ് ചിത്രം. നവാഗതരായ ജിബി ജോജു എന്നിവർ ചേർന്ന് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം തമാശകൾ കൊണ്ടും അതിനൊപ്പം പ്രേക്ഷകരുടെ കണ്ണുകളും നിറക്കുന്ന നിമിഷങ്ങൾ സമ്മാനിക്കുന്നു.

ഹണി റോസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് എങ്കിൽ കൂടിയും രണ്ടോ മൂന്നോ സീനുകളിൽ മാത്രമാണ് ഹണി റോസ് എത്തുന്നത്, എന്നാൽ രാധിക ശരത് കുമാർ, വിനു മോഹൻ, സ്വാസിക എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു. അതിനൊപ്പം ധർമജൻ ബോൾഗാട്ടിയുടെയും ഹരീഷ് കണാരന്റെയും കിടിലം കൗണ്ടർ കോമഡികൾ പ്രേക്ഷകർക്ക് ചിരി നൽകുന്നു.

പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മമാരെ പെരുവഴിയിൽ ഉപേക്ഷിച്ച് ഭാര്യക്കും അല്ലെങ്കിൽ ഭർത്താവിനും ഒപ്പം ജീവിതം അടിച്ചു പൊളിക്കുന്ന ഇന്നത്തെ തലമുറ, നാളെ നിങ്ങൾക്കും കാലം വാർദ്ധക്യം കൊണ്ട് വരും എന്നുള്ളത് മറക്കുന്നു, ആ മറവികൾക്ക് ഉള്ള ഓർമ പെടുത്തൽ കൂടിയാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കിയ ഇട്ടിമാണി മെയിഡ് ഇൻ ചൈന. എന്തായാലും ഓണം ഇട്ടിമാണിക്ക് ഒപ്പം തന്നെ ആവാം. തീർച്ചയായും കുടുംബത്തിനൊപ്പം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് മോഹൻലാലിന്റെ ഇട്ടിമാണി മെയിഡ് ഇൻ ചൈന.

Advertisement