എന്റെ എല്ലാ സ്വപ്നങ്ങളും തകർന്ന് പോയത് ഹരിശ്രീ അശോകന്റെ ആ ഒരു വാക്ക് മൂലമാണ്, ഇപ്പോൾ ആ വിഷമം മനസിലായി കാണുമെന്ന് വിശ്വസിക്കുന്നു: തുറന്നടിച്ച് ടിഎസ് സജി

960

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ നമ്പർ വൺ താരങ്ങളിൽ ഒരാളായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. നായകനായും തമാശക്കാരനായും സഹനടനായും ഒക്കെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം ഇതിനോടകം ചെയ്ത് വിജയിപ്പിച്ചു കഴിഞ്ഞ താരമാണ്.

2019 ൽ പുറത്തിറങ്ങിയ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടം സിനിമ സംവിധാന രംഗത്തും അദ്ദേഹം കൈവെച്ചു. ഇപ്പോഴിതാ പ്രമുഖ സംവിധായകൻ ടി എസ് സജി ഹരിശ്രീ അശോകനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ വൈറൽ ആകുന്നത്.

Advertisements

ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കൊണ്ട് തന്റെ ഒരു സിനിമ പൂർണ്ണമായും നിന്ന് പോയെന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. വളരെ കുറച്ച് താരങ്ങളെ മാത്രം വെച്ച് ചെയ്യാൻ തുടങ്ങിയ ഒരു സിനിമ ആയിരുന്നു പൊന്ന് കൊണ്ടൊരു ആൾരൂപം.

Also Read
അറിയാതെ എന്തെങ്കിലും സംഭവിച്ചു പോയാൽ അങ്ങ് ക്ഷമിച്ചേക്കണേ എന്ന് ഈഷയോട് പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത്; ഒറ്റിലെ ഒറ്റിലെ ചൂടൻ രംഗങ്ങളെ കുറിച്ച് കുഞ്ചാക്കോ ബോബൻ

ചിത്രത്തിൽ മണിക്കുട്ടൻ, വിനുമോഹൻ, ഉർവശി, മേഘനരാജ് തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ചെയ്യനായിരുന്നു പ്ലാൻ, പക്ഷെ ഹരിശ്രീ അശോകൻ അറിഞ്ഞോ അറിയാതെയോ പറഞ്ഞ ഒരു വാക്ക് കാരണം ആ സിനിമ പൂർത്തി ആകാതെ പെട്ടിയിൽ തന്നെ ഇരുന്ന് പോയി.

ആ സിനിമ തുടങ്ങുമ്പോൾ തന്നെ ചെറിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത് നിർമ്മാതാവ് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ഫണ്ട് വരുന്ന അനുസരിച്ച് സിനിമ പൂർത്തിയാക്കാം എന്ന് ഉറച്ച വിശ്വാസത്തോടെ ഞങ്ങൾ സിനിമ തുടങ്ങി. ആദ്യത്തെ പതിനഞ്ച് ദിവസത്തെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയിരുന്നു.

ഇനി ബാക്കി വളരെ കുറച്ചു ദിവസത്തേക്ക് ഷൂട്ടിങ് മാത്രമേ ബാക്കി ഉണ്ടായിരുനുള്ളു. അതിനിടെ ഹരിശ്രീ അശോകന്റെ ഷൂട്ട് തീർന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഉർവശിയോട് യാത്ര പറയാൻ ചെന്ന സമയത്ത് തമാശയായോ മറ്റോ എന്തോ പറഞ്ഞു.

ഈ സിനിമയ്ക്ക് പണത്തിന്റെ കുറെ പ്രശ്‌നങ്ങൾ ഉണ്ട്. ഷൂട്ടിങ്ങ് അത്ര സ്മൂത്തായിട്ട് അല്ല പോകുന്നതെന്ന് പറഞ്ഞു. ഇത് കേട്ടതിന്റെ എഫക്ടിൽ ഉർവശി തൊട്ടടുത്ത ദിവസം രാവിലെ തന്നെ വിളിച്ച് ചെന്നൈയിലേയ്ക്ക് പോകുകയാണെന്നും ആറ് ലക്ഷം രൂപ വേണമെന്ന് പറയുകയും അത് വാങ്ങികൊണ്ട് പോകുകയും ചെയ്തു. ഇതോടെ സെറ്റിൽ ആകെ സംസാരമായി പണം ഇല്ലാത്തത് കൊണ്ട് ഉർവശി പോയി സിനിമ പൊട്ടി എന്നൊക്കെ ആയി സംസാരം.

Also Read
ആ സംഭവത്തില്‍ മാപ്പ് പറയണമെന്ന് ഉര്‍വ്വശി പറഞ്ഞു, ഞാന്‍ തയ്യാറായില്ല, ഒടുവില്‍ ഉര്‍വ്വശിക്ക് എന്നോട് പറയേണ്ടി വന്നു, അനുഭവം തുറന്നുപറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

ഉർവശിയെ പിന്നീട് എത്ര വിളിച്ചിട്ടും അവർ വരാം വന്നോളാം നിങ്ങൾ തുടങ്ങിക്കോ എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് പല തവണ ശ്രമിച്ചെങ്കിലും ആ സിനിമ പൂർത്തികരിക്കാൻ കഴിഞ്ഞില്ല. അന്ന് അദ്ദേഹത്തിന്റെ ഒറ്റ വാക്ക് കൊണ്ട് നല്ലൊരു സിനിമ പെട്ടിയിലായി പോയി എന്ന സങ്കടമാണ് എനിക്കുള്ളത്. അശോകൻ ഇപ്പോൾ ഒരു പടം ചെയ്തപ്പോൾ ഒരു സംവിധായകന്റെ ബുദ്ധിമുട്ട് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകാം എന്നും ടിഎസ് സജി വെളിപ്പെടുത്തുന്നു.

Advertisement