സുലുവിനെ പെണ്ണുകാണാൻ പോയത് ആദ്യ രണ്ട് പെണ്ണ് കാണൽ കഴിഞ്ഞ് മൂന്നാമതായി, ബാപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവർക്കും സുലുവിനെ ഇഷ്ടമായി: തുറന്നു പറഞ്ഞ് മമ്മൂട്ടി

374

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട് അമ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ അടക്കമുള്ള സഹപ്രവർത്തകർ.
മമ്മൂട്ടിയുടെ അരങ്ങേറ്റ ചിത്രമായ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ മലയാളത്തിൽ പുറത്തിറങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.

ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തിയത്. 1987 ലെ ന്യൂഡൽഹിയോടെ മെഗാ സ്റ്റാർ പട്ടം തേടിയെത്തിയ മമ്മുക്കയുടെ സിനിമാ ജീവിതത്തിനും അരനൂറ്റാണ്ട് പിന്നിടുന്നു. ഇത്രയും വർഷം മമ്മൂട്ടിയെ പോലൊരു നടൻ സിനിമയിൽ സജീവമായി നിന്നതിന് പിന്നിൽ ഭാര്യ സുൽഫത്തിന്റെ വലിയൊരു പിന്തുണയുണ്ട്.

Advertisements

സുലുവുമായിട്ടുള്ള വിവാഹം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിക്കാൻ പോവുന്നത്. വിവാഹം കഴിഞ്ഞ കാലത്ത് ഈ വിശേഷങ്ങൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ മമ്മൂട്ടിയും സുൽഫത്തും വെളിപ്പെടുത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ:

Also Read
‘നീ എന്തിനാണ് എന്നെ ഓരോ തവണയും കരയിപ്പിക്കുന്നത്; മകൾ പ്രാർത്ഥനയോട് പൂർണ്ണിമ ഇന്ദ്രജിത്ത്

ഞാൻ സുലുവിനെ ആദ്യം കാണുന്നത് പെണ്ണ് കാണാൻ പോയപ്പോഴാണ്. ആദ്യ രണ്ട് പെണ്ണ് കാണൽ കഴിഞ്ഞതിന് ശേഷം മൂന്നാമതാണ് സുലുവിനെ പോയി കാണുന്നത്. ബാപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവർക്കും സുലുവിനെ ഇഷ്ടമായി. സുലുവിന് എന്നെയും ഇഷ്ടമായി. അന്ന് സുലു പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്നു.

കല്യാണം കഴിഞ്ഞ് ഏഴാം ദിവസമാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അഭിനയം തുടങ്ങിയിട്ടും വക്കീൽ പണി തുടർന്നിരുന്നു. സിനിമയിലേക്ക് പൂർണമായി മാറാൻ ഒന്നര വർഷത്തോളം എടുത്തു. 1979 ഏപ്രിൽ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹനിശ്ചയം. നേരത്തെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഞാൻ സുലുവിനെ ആദ്യം കാണുന്നത് പെണ്ണ് കാണാൻ പോയപ്പോഴാണ്. എന്നാൽ ഞാൻ ഇച്ചാക്കയെ ചെറുപ്പത്തിൽ താൻ കണ്ടിട്ടുണ്ടെന്നാണ് സുലു പറയുന്നത്. എങ്ങനെ സുലു നേരത്തെ കണ്ടിട്ടുണ്ടെന്ന് ചോദിച്ചാൽ, മമ്മൂട്ടിയുടെ മാതൃസഹോദരൻ വിവാഹം കഴിച്ചിട്ടുള്ളത് സുലുവിന്റെ പിതൃസഹോദരിയെയാണ്. കുടുംബത്തിൽ ചില കല്യാണങ്ങളും മറ്റും ഒത്തു കൂടുമ്പോൾ കണ്ടതാണെന്നാണ് സുലു പറയുന്നത്.

1971 ആഗസ്റ്റ് 6 നാണ് അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. ഗുണ്ടകൾ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂർ ഇക്കായുടെ പുറകിൽ നിന്ന പൊടിമീശക്കാരൻ ആയി സെക്കൻഡുകൾ മാത്രം ഉള്ള അഭിനയത്തിലൂടെ തുടക്കം. രണ്ടാമത്തെ ചിത്രം കാലചക്രത്തിൽ (1973) കടത്തുകാരൻ ആയി.

Also Read
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

അതിൽ കടത്തു കാരനായ മമ്മൂക്കയോട് നസീർ സാർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എനിക്ക് പകരം വന്ന ആളാണ് അല്ലേ. ഇപ്പോൾ നസീർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ നായക വേഷം ചെയ്ത നടൻ മമ്മൂട്ടിയാണ്. അതുപോലെ തന്നെ മമ്മൂട്ടിയുടെ ആദ്യ ചിത്രം അനുഭവങ്ങൾ പാളിച്ചകൾ സത്യന്റെ അവസാന സിനിമയായിരുന്നു. ആ സിനിമയിലെ മമ്മൂട്ടി അഭിനയിച്ച് തുടങ്ങിയതും തികട്ടും യാദൃശ്ചികം.

Advertisement