ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റായ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മോഡൽ കൂടിയായ താരമാണ് ബഷീർ ബഷി. തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ഷോയ്ക്കിടയിൽ ബഷീർ ബഷി തുറന്നുപറഞ്ഞത് ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്.
തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടു പോവുകയാണ് ബഷീർ ബഷി.
ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്.
ഇപ്പോഴിതാ ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ പുതിയ വ്‌ലോഗാണ് വൈറലാവുന്നത്. വ്യത്യസ്തമായൊരു ഡെയ്ലി വ്ളോഗുമായാണ് കഴിഞ്ഞ ദിവസം മഷൂറ ബഷീർ എത്തിയത്. പെട്ടെന്ന് തന്നെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. അസപക്ഷൻ വീഡിയോ ചെയ്യാമെന്ന് മുന്നേ ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴാണ് അത് ചെയ്യാനായി സമയം കിട്ടിയത്.
Also Read
‘നീ എന്തിനാണ് എന്നെ ഓരോ തവണയും കരയിപ്പിക്കുന്നത്; മകൾ പ്രാർത്ഥനയോട് പൂർണ്ണിമ ഇന്ദ്രജിത്ത്
ക്യുഎൻഎയല്ല ഇത്, അത് നിങ്ങൾ ഞങ്ങളോട് ചോദ്യം ചോദിക്കുന്നതാണ്. ഇത് നിങ്ങൾ ഞങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെന്താണ് എന്നുള്ളതാണെന്ന് പറഞ്ഞായിരുന്നു മഷൂറ തുടങ്ങിയത്. സുഹാന ക്രിസ്ത്യാനിയാണോ എന്ന ചോദ്യം ചോദിക്കാൻ ചിന്തിക്കുന്ന പ്രേക്ഷകർക്കുള്ള മറുപടി സുഹാന തന്നെയായിരുന്നു പറഞ്ഞത്.
നിങ്ങളുടെ സംശയം ശരിയാണ്. നേരത്തെയും സുഹാന ഇതേക്കുറിച്ച് മറുപടി പറഞ്ഞിരുന്നു. ക്രിസ്ത്യൻ ആയിരുന്നു. ജനിച്ചത് ക്രിസ്ത്യൻ കുടുംബത്തിലാണ്. വിവാഹ ശേഷമാണ് മുസ്ലീമായത്. അത് എന്റെ ഇഷ്ടത്തിനായതാണ്, വേറെ ആരും പറഞ്ഞിട്ടില്ല വീടിന് തൊട്ടടുത്തൊരു ഉമ്മയൊക്കെയുണ്ടായിരുന്നു. അവിടെ നോമ്പിനും പെരുന്നാളിനുമൊക്കെ പോവാറുണ്ടായിരുന്നു.
ആ മതത്തിനോടൊരു ഇഷ്ടമുണ്ടായിരുന്നു. അങ്ങനെയൊരാളെ കിട്ടുകയും ചെയ്തു. പ്രേമിക്കുന്ന സമയത്തൊക്കെ കൂടുതൽ ഇഷ്ടമായി അതിനോടെന്നായിരുന്നു സുഹാനയുടെ മറുപടി. സുഹാനയുമായി വഴക്കിടുമോ എന്ന ചോദ്യ സങ്കൽപ്പിച്ച് മഷൂറയും മറുപടി നൽകി.
ഞങ്ങൾ അങ്ങനെ വഴക്കിടുന്നവരല്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ ഓപ്പണായി പറയാറുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്. സോനുവിന് എന്നെ അടുത്തറിയാം. ഒന്നും ഉള്ളിൽ വെക്കാതെ തുറന്നുപറയാറുണ്ട്. ബഷിക്കൊപ്പമാണ് ഞങ്ങളുടെ വഴക്ക്. ഇതിനൊരു നട്ട് പോയിക്കെടക്കുകയാണ് എന്നറിയാമെന്നായിരുന്നു സുഹാനയുടെ കമന്റ്.
Also Read
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി
അത്ര ഇഷ്ടമല്ലാത്ത കാര്യമാണെങ്കിലും സോനു അഡജസ്റ്റ് ചെയ്യും. ഞാൻ അനിഷ്ടമുണ്ടെങ്കിൽ അത് ഓപ്പണായി പറയുന്ന ആളാണെന്നായിരുന്നു മഷുറ പറഞ്ഞത്. ബഷിക്ക് വേറെ കുടുംബമുണ്ടെന്ന് അറിയാതെയല്ല പ്രണയിച്ചത്. അന്ന് എനിക്ക് സോഷ്യൽ മീഡിയ ഒന്നും ഇല്ലായിരുന്നു.
സോനുവിന്റെ കാര്യം വേണമെങ്കിൽ എന്നിൽ നിന്നും മറച്ചു വെക്കാമായിരുന്നു, എന്നാൽ ബേബി അത് ചെയ്തില്ല. സോനുവിന്റേയും സുനുവിന്റേയും കാര്യം എന്നോട് പറഞ്ഞിരുന്നു. അതൊക്കെ അറിഞ്ഞ് തന്നെയാണ് ഞാൻ ഈ കുടുംബത്തിലേക്ക് വന്നതെന്ന് മഷൂറ പറഞ്ഞു.