ഏറ്റവും കൂടുതൽ അടുപ്പം ശിവേട്ടനുമായി, രാത്രി കിടന്ന് ഉറങ്ങുന്നതും അദ്ദേഹത്തിനൊപ്പം തന്നെ: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ്

198

നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ മലയാളി കുടുംബസദസ്സുകൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന സൂപ്പർ പരമ്പരകളിൽ മുൻപന്തിയിൽ നിൽകുന്ന ഒന്നാണ് സാന്ത്വനം എന്ന സീരിയൽ. ഇതിനോടകം തന്നെ കുടുംബപ്രേക്ഷകരെന്നോ യുവ പ്രേക്ഷകരെന്നോ വ്യത്യാസമില്ലാതെ ആരാധകർ ഏറ്റെടുത്ത ഈ പരമ്പര റേറ്റിങ്ങിലും ഏറെ മുന്നിലാണ്.

കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം.തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിന്റെ മലയാളം റീമേക്കായ സാന്ത്വനം നിർമ്മിച്ചിരിക്കുകന്നതും പരരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും മലയാളികളുടെ പ്രിയപ്പെട്ട മുൻകാല സിനിമാ നായിക ചിപ്പിയാണ്.

Advertisements

Also Read
എല്ലാമാസവും ആന്റണിയുടെ കൈവശം പണം കൊടുത്തയച്ച് മോഹൻലാൽ എന്നെ സഹായിക്കുമായിരുന്നു: തുറന്നു പറഞ്ഞ് ശാന്താ കുമാരി

ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്. ഈ പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്. ഇതിനോടെകം തന്നെ സാന്ത്വനത്തിലെ കഥാപാത്രങ്ങിളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വേഷമാണ് കണ്ണൻ എന്ന കഥാപാത്രം.

യുവതാരം അച്ചു സുഗന്ധാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോവിതാ സാന്ത്വനം സീരിയലിനെ കുറിച്ച് തുറന്നു പറയുകയാണ് അച്ചു സുഗന്ധ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സാന്ത്വനം തറവാട്ടിൽ എല്ലാവരും ഒരു കുടുംബം പോലെയാണ്. കണ്ണാ എന്നാണ് എല്ലാവരും വിളിക്കുന്നത്. ചേട്ടന്മാരും ചേട്ടത്തിമാരും എല്ലാം അങ്ങനെ തന്നെ. ഞാനും അവരെയൊക്കെ അങ്ങനെ തന്നെയാണ് വിളിക്കുന്നത്.

Also Read
പുതിയ കരാറില്ല, മെസ്സി ബാഴ്‌സലോണ വിട്ടു, പതിമൂന്നാം വയസ്സിൽ ബാഴ്‌സയിൽ എത്തിയ സൂപ്പതാരം ക്ലബ്ബ് വിടുന്നത് 21 വർഷത്തെ മിന്നുന്ന പ്രകടത്തിന് ശേഷം

വല്യേട്ടൻ, ഹരിയേട്ടൻ, ശിവേട്ടൻ ഏട്ടത്തി എന്നിങ്ങനെയാണ് അവരെയെല്ലാം ഞാൻ വിളിക്കുന്നത്. സെറ്റിൽ എല്ലാവരുമായി നല്ല അടുപ്പമാണ്. എങ്കിലും കൂടുതൽ അടുപ്പം ശിവേട്ടനുമായി ആണ്. രാത്രി കിടന്ന് ഉറങ്ങുന്നതും അദ്ദേഹത്തിനൊപ്പം തന്നെ.

എന്നാൽ കളിയും തമാശയും എല്ലാം കൂടുതൽ കാണിക്കുന്നത് ഹരി ഏട്ടനോട് ആണ്. ബാലേട്ടനോടും ദേവേട്ടത്തിയോടും ആണ് പലകാര്യങ്ങളിലും അഭിപ്രായങ്ങൾ ഒക്കെ ചോദിക്കാറുള്ളത്. എന്നെ ഒരു അനിയനെ പോലെ കാണുന്ന വ്യക്തി ആണ് ആദിത്യൻ സാർ.

Also Read
ഒരേ പോലെ ഇരിക്കുന്നത് എനിക്കും പ്രേക്ഷകർക്കും ബോറടിച്ച് തുടങ്ങി,മാറ്റം അനിവാര്യമാണെന്ന് തോന്നി: വെളിപ്പെടുത്തലുമായി പ്രയാഗ മാർട്ടിൻ

എന്റെ മാതാപിതാക്കൾ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് അദ്ദേഹത്തെ ആണെന്നും അച്ചു സുഗന്ധ് പറയുന്നു.

Advertisement