സത്യം പറഞ്ഞാൽ അഭിനയം എന്നത് ഞാൻ ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു, പക്ഷേ: വെളിപ്പെടുത്തലുമായി സായ് കുമാറിന്റെ മകൾ വൈഷ്ണവി

222

മലയാള നാടക രംഗത്ത് നിന്നും സിനിമയിൽ നായകനായെത്തി ഇപ്പോൾ മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് സായ് കുമാർ. സിദ്ധീഖ് ലാലിന്റെ റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സായ് കുമാർ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നായകനായും വില്ലനായും സഹനടനായും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു അദ്ദേഹം.

നാടകത്തിൽ നിന്നും സിനിമയിലെത്തിയ അദ്ദേഹം ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ സാധിക്കുന്ന അപൂർവ പ്രതിഭയുള്ള നടനാണ്. ഇന്നും അഭിനയ രംഗത്ത് സജീവമാണ് സായ്കുമാർ. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അദ്ദേഹം സജീവമാണ്. അതേ സമയം അടുത്തിടെ സായ്കുമാറിന്റെ മകൾ വൈഷ്ണവിയും അഭിനയ രംഗത്തേക്ക് എത്തിയിരുന്നു. എന്നാൽ മിനിസ്‌ക്രീനിലേക്കാണ് സായ് കുമാറിന് ആദ്യ ഭാര്യയിൽ ഉണ്ടായ മകളായ വൈഷ്ണവി എത്തിയത്.

Advertisements

സീ കേരളയിലെ കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരപുത്രിയായ വൈഷ്ണവി അഭിനയത്തിൽ അരങ്ങേറുന്നത്. കുടുംബ പശ്ചാതലത്തിൽ വേറിട്ട കഥയുമായി എത്തുന്ന സീരിയൽ അതിവേഗമാണ് തംരഗമായത്. സീരിയലിലെ വൈഷ്ണവി അവതരിപ്പിക്കുന്ന കനക ദുർഗ എന്ന കഥാപാത്രത്തിനും നിറയെ പ്രശംസ ലഭിച്ചിരുന്നു. അഭിനയ രംഗത്തേക്ക് ചുവടുവെച്ചതിനെ കുറിച്ച് താരപുത്രി നേരത്തെ തന്നെ തുറന്ന് പറഞ്ഞിരുന്നു.

Also Read
‘നീ എന്തിനാണ് എന്നെ ഓരോ തവണയും കരയിപ്പിക്കുന്നത്; മകൾ പ്രാർത്ഥനയോട് പൂർണ്ണിമ ഇന്ദ്രജിത്ത്

ഇപ്പോഴിതാ അഭിനയിക്കുന്ന സീരിയലിനെ കുറിച്ചും ഭർത്താവ് സുജിത്ത് നൽകുന്ന വലിയ പിന്തുണയെ കുറിച്ചും തുറന്ന് പറയുകയാണ് വൈഷ്ണവി. മഹിളാരത്നം മാഗസിന് നൽകിയ അഭിമുഖത്തിലൂടെയാണ് നടിയുടെ തുറന്നു പറച്ചിൽ. നടിയുടെ വാക്കുകൾ ഇങ്ങനെ:

സത്യം പറഞ്ഞാൽ അഭിനയം എന്നത് ഞാൻ ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു. അത് വളരെ യാദൃശ്ചികമായി തന്നെ എന്നിലേക്ക് വന്ന് ചേർന്നതാണ്. എന്നാൽ സിനിമയോടുള്ള ഇഷ്ടവും താൽപര്യം പണ്ട് മുതലേ ഉണ്ടായിരുന്നു. സിനിമയെ കുറിച്ച് എനിക്ക് വളരെ നല്ല അഭിപ്രായം തന്നെയാണ്. പിന്നെ ഞാനൊക്കെ കണ്ട് വളർന്ന ഒരു പാറ്റേണല്ല ഇന്ന് സിനിമയ്ക്കുള്ളത്.

മുൻപ് ഫാമിലി ബേസ്ഡായിട്ടുള്ള ഒരുപാട് സിനിമകൾ വന്നിരുന്നു. ഇപ്പോൾ പക്ഷേ, അത്തരം സിനിമകൾ തീരെ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഇന്നത്തെ സിനിമയുടെ രീതിയും അവതരണവും ഒക്കെ ഞാൻ ഉൾകൊള്ളുന്നുണ്ട്. സീ കേരളം ചാനലിൽ വന്ന് കൊണ്ടിരിക്കുന്ന കയ്യെത്തും ദൂരത്താണ് എന്റെ ആദ്യത്തെ സീരിയൽ. കനകദുർഗ്ഗ എന്ന് പേരുള്ള ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എങ്കിലും പോസിറ്റീവ് ആയിട്ടുള്ള ഒരുപാട് റെസ്പോൺസ് എനിക്ക് ലഭിക്കാറുണ്ട്.

മോഡലിങ് ഒരു ആർട്ട് തന്നെയാണ്. അതിന്റേതായ സ്മാർട്ട്നസും ഒക്കെ വേണം. സത്യത്തിൽ ഞാനിത് വരെ അങ്ങനെ മോഡലിങ്ങിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അവസരവും സമയവും ഒക്കെ ഉണ്ടെങ്കിൽ നോക്കാമെന്നുണ്ട്. സിനിമയിൽ നിന്നും എനിക്ക് ഓഫർ വന്നിട്ടുണ്ട്. പക്ഷേ കമ്മിറ്റ് ചെയ്തിട്ടില്ല. കാരണം സീരിയൽ നന്നായി പോകുന്നതിനാൽ അതിലാണ് ശ്രദ്ധ. ഷെഡ്യൂൾ കുറച്ച് ടൈറ്റായി പോയി കൊണ്ടിരിക്കുന്നത് കൊണ്ടും കൂടിയാണ്.

Also Read
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

നല്ല പ്രോജക്ടും നല്ലൊരു വേഷവും വന്നാൽ തീർച്ചയായും സിനിമ ചെയ്യണമെന്ന് വളരെയധികം ആഗ്രഹമുണ്ട്. പാട്ടും ഡാൻസും പെയിന്റിഗും ഒന്നും ഞാൻ പഠിച്ചിട്ടില്ല. എന്നാൽ ഇതെല്ലാം ഞാൻ ഇപ്പോൾ ചെയ്യാറുണ്ട്. പിന്നെ അഭിനയം എനിക്കിപ്പോൾ നല്ല ഇഷ്ടമായി വന്നിട്ടുണ്ട്. അതിലുപരി ഡബ്ബിംഗും. എന്റെ വിവാഹം 2018 ജൂൺ പതിനേഴിനായിരുന്നു. ഹസ്ബന്റിന്റെ പേര് സുജിത്ത് കുമാർ. ഞങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു.

സുജിത്ത് ദുബായിൽ വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോൾ നാട്ടിലാണ്. വിവാഹം കഴിഞ്ഞാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത് തന്നെ. സുജിത്തിന്റെ നല്ല സപ്പോർട്ടുണ്ടെന്നും വൈഷ്ണവി പറയുന്നു

Advertisement