നടി അനുഷ്‌ക ശർമ്മ ബോളിവുഡ് താര സുന്ദരി മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ജീവിത സഖികൂടിയാണ്. ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2017 ൽ ആണ് ഇരുവരും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞാൽ അഭിനേത്രികളെന്നോ ജോലിക്കാരെന്നോ സാധാരണ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കേൾക്കുന്ന ചോദ്യമാണ്, കുട്ടികളൊന്നും ആയില്ലേ എന്തേ വേണ്ടെന്ന് വെച്ചോ എന്ന്.
പുരുഷന്മാരേക്കാൾ ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതും സ്ത്രീകളായിരിക്കും. ഇപ്പോഴിതാ അത്തരത്തിലൊരു ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് അനുഷ്‌ക ശർമ.
ഇൻസ്റ്റ ഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അനുഷ്‌ക ശർമ ഇത്തരം ചോദ്യത്തിന് കിടിലൻ മറുപടി നൽകിയത്.
ചുറ്റുമുള്ള ആളുകൾ നിങ്ങളോട് കുട്ടികൾ വേണമെന്നു പറയുന്നില്ലേ’ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന മറുപടിയാണ് താരം നൽകിയത്. മേമ്പൊടി കൂട്ടാനായി അത്തരം ചോദ്യങ്ങൾ സമൂഹമാധ്യമത്തിൽ മാത്രമേ ഉള്ളൂ എന്നും അനുഷ്‌ക കുറിച്ചു.
അതേ സമയം ഇതിനു പുറമെയും നിരവധി ചോദ്യങ്ങൾക്ക് അനുഷ്‌ക മറുപടി പറയുകയുണ്ടായി. വിരാടിന്റെ സഹായം തേടുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് അനുഷ്‌ക നൽകിയത്. കുപ്പിയുടെ മുറുകിക്കിടക്കുന്ന മൂടി തുറക്കാനും ഭാരമുള്ള കസേരകൾ ഉയർത്താനുമൊക്കെയാണ് താൻ വിരാടിന്റെ സഹായം തേടുക എന്നാണ് അനുഷ്‌ക കുറിച്ചത്. ഇനി വിരാടിനെ ശല്യപ്പെടുത്താനുള്ള മികച്ച വഴിയെന്താണ് എന്നാണ് മറ്റൊരാൾ ചോദിച്ചത്.
അതിന് താൻ വിരാടിനെ ഏതെങ്കിലുമൊരു ഗെയിമിൽ തോൽപ്പിച്ചാൽ മതിയെന്നും തോൽക്കുന്നതാണ് വിരാട് ഏറ്റവും വെറുക്കുന്നതെന്നും അനുഷ്‌ക പറയുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിലാണ് അനുഷ്‌കയും വിരാടും വിവാഹിതരാവുന്നത്.
ഇറ്റലിയിലെ ടസ്‌ക്കനിയിൽ വച്ചു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹത്തിന് ശേഷവും ടീം ഇന്ത്യയുടെ മൽസരങ്ങൾ നടക്കുന്ന വേദിയിലെല്ലാം അനുഷ്‌കയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.