ഇത്തവണ ഞാൻ കുറച്ച് മാറ്റിയാണ് ചെയ്തിരിക്കുന്നത്, എല്ലാവരും ഇതിനെയും ഒന്ന് രക്ഷപ്പെടുത്തണം: അമ്പിളി സിനിമയകുറിച്ച് സൗബിൻ

33

ജോൺപോൾ ജോർജ് ഗപ്പിക്ക് ശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ അമ്പിളിയുടെ ഓഡിയോ ലോഞ്ചിൽ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി നടൻ സൗബിൻ ഷാഹിർ. ഇത്തവണ ഞാൻ കുറച്ച് മാറ്റിയാണ് ചെയ്തിരിക്കുന്നത്, എല്ലാവരും ഇതിനെയും ഒന്ന് രക്ഷപ്പെടുത്തണം എന്ന് സൗബിൻ പറഞ്ഞു.

Advertisements

ജാക്‌സനല്ലെടാ എന്ന ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഓഡിയോ ലോഞ്ചിൽ കുഞ്ചാക്കോ ബോബൻ, നവീൻ നസീം, ദിലീഷ് പോത്തൻ, നസ്രിയ നസീം, തൻവി റാം, ഗ്രേസ് ആന്റണി, ജാൺ പോൾ ജോർജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു.

എനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുളള ഐറ്റമാണ് സൗബിൻ. കഴിഞ്ഞ 22 വർഷമായി ഞാൻ സിനിമയിൽ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വർഷമായി. സിനിമയിൽ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഞാൻ എത്തിയത് തന്നെ സൗബിന്റെ മൈക്കിൾ ജാക്സൺ ഡാൻസ് കാണാനാണ്. എന്നായിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

ഓഡിയോ ലോഞ്ചിനു ശേഷം ആരാധകർക്കായി അണിയറ പ്രവർത്തകർ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവർ പങ്കെടുത്തു. സൗബിൻ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. നാഷണൽ സൈക്കിളിംഗ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രത്തെയാണ് നവീൻ നസിം അവതരിപ്പിക്കുന്നത്. പുതുമുഖം തൻവി റാം ആണ് ചിത്രത്തിലെ നായിക.

നാഷണൽ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീൻ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീൻ. ഇവരെ കൂടാതെ ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമൻ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണൽ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

Advertisement