അവൾക്ക് സുന്ദരിയാകാൻ ബ്യൂട്ടി പാർലറിൽ പോണം, പക്ഷേ എനിക്കുണ്ടല്ലോ ഇങ്ങനെ ഒന്ന് പിടിച്ചാ മതി; വൈകാരിക ഭാവാഭിനയുമായി നമിത; വീഡിയോ

29

രചയിതാവും നടനുമായ ബിബിൻ ജോർജ് , താരസുന്ദരി നമിതാ പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് മാർഗം കളി. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബിബിൻ ജോർജാണ്‌നമിതയുടെ നായകൻ.

പുറംമോടിയിലല്ല സൗന്ദര്യമെന്നു കാണിച്ചു തരുന്ന ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു രംഗം ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നമിത പ്രമോദ്. കുട്ടനാടൻ മാർപാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത മാർഗ്ഗംകളി’യിൽ സിദ്ദിഖ്, ശാന്തി കൃഷ്ണ, ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് കണാരൻ, ബിന്ദു പണിക്കർ, സുരഭി സന്തോഷ്, സൗമ്യാമേനോൻ, ബിനു തൃക്കാക്കര തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.

Advertisements

അനന്യാ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് മാജിക്ക് ഫ്രെയിമിന്റെ ബാനറിൽ ആൽവിൻ ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമാണം. ശശാങ്കൻ മയ്യനാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു

Advertisement