മലയാളത്തിൽ 2019 പ്രതീക്ഷ നൽകുന്നത് താരരാജാക്കൻമാരായ മോഹൻലാൽ മമ്മൂട്ടി, സൂപ്പർതാരം പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങളുടെ സിനിമകൾക്കാണ്. 2019 ൽ മലയാളികൾ കാത്തിരിക്കുന്നത് മാമാങ്കം, ഇട്ടിമാണി മേഡ് ഇൻ ചൈന, പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ, ആട് ജീവിതം എന്നിവയാണ്.
എന്നാൽ 2019ലെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രം മമ്മൂട്ടിയുടെ മാമാങ്കമാണ്. 2019ന് പിന്നാലെ 2020 വരെ വൻ പ്രഖ്യാപനങ്ങളാണ് മമ്മൂട്ടി മോഹൻലാൽ അടക്കം മുൻനിര നായകന്മാരെ അണിനിരത്തി മലയാള സിനിമയിലൊരുങ്ങുന്നത്. അവ ഏതൊക്കെയാണെന്ന് അറിയാം.
രണഭൂമിയിൽ അടരാടാൻ മമ്മൂട്ടിയുടെ മാമാങ്കം: വള്ളുവനാടിന്റെ ചരിത്രം പറഞ്ഞ് സജീവ് പിള്ളയുടെ കഥയിൽ മാമാങ്കം ഒരുങ്ങുമ്‌ബോൾ ചരിത്രപുരുഷനായി മമ്മൂട്ടി എത്തുന്ന കാത്തിരിപ്പിലാണ് ആരാധകരും. എന്നാൽ മമ്മൂട്ടിയുടെ വടക്കൻ വീരഗാഥയ്ക്കും പഴശ്ശി രാജയ്ക്കും ശേഷം ചരിത്രവേഷത്തിൽ എത്തുമ്‌ബോൾ തിരക്കഥ എം.ടി അല്ല എന്ന പ്രത്യേകത ചിത്രം നൽകുന്നു. മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം എം. പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്.
വള്ളുവനാടിന്റെ ചേകവരുടെ പകയുടെ കഥയാണ് ചിത്രമെന്നാണ് സൂചന നൽകുന്നത്. ചിത്രത്തിന്റെ സംവിധാനം ആദ്യം ഒരുക്കിയത് സജീവ് പിള്ള ആയിരുന്നെങ്കിലും പിന്നീട് നിർമാതാവ് വേണു കുന്നപ്പള്ളിയുമായിട്ടുള്ള തർക്കം മൂലം സംവിധാനത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
തിരുനാവായായിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷം തികയുമ്‌ബോഴാണ് മാമാങ്ക മഹോൽസവം അരങ്ങേറിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത് ആർട്ട് ഡയറക്ടർ മോഹൻദാസാണ്. കാവ്യാ ഫിലിം കമ്ബനിയുടെ ബാനറിൽ പ്രവാസിയായ വ്യവസായി വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, സുദേവ് നായർ, തരുൺ അറോറ, അനു സിതാര, കനിഹ, ഇനിയ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഗാനഗന്ധർവൻ
രമേഷ് പിഷാരടി കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ഗാനഗന്ധർവൻ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്. കൊച്ചിൻ കലാസദന്റെ ഗായകനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
ഇട്ടിമാണി മേഡ് ഇൻ ചൈന
നവാഗതർക്കൊപ്പം പരീക്ഷണവുമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. തൂവാനതുമ്പികൾക്ക് ശേഷം മോഹൻലാൽ തൃശൂർഭാഷയിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്്. ആശിർവാദ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ഇട്ടിമാണിയുടെ ഈ ആദ്യഘട്ട ചിത്രീകരണം തൃശൂർ മാളയിലാണ് പുരോഗമിച്ചത്. രണ്ടാംഘട്ട ഷെഡ്യൂൾ ചൈനയിൽ പുരോഗമിക്കുന്നു. ക്രിസ്തീയ രീതിയിൽ ചട്ടയും മുണ്ടും അണിഞ്ഞ് മോഹൻലാൽ മെഗാ മാർഗംകളി കളിക്കുന്ന ലാലിന്റെ വീഡിയോ ലീക്കായത് സോഷ്യൽ മീഡയ ആഘഷമാക്കിയിരുന്നു.
കഥ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പാലാണ് ആരാധകരും നവാഗതരായ ജിബി, ജോജു എന്നിവർ ചേർന്നാണ് സംവിധാനം.സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോസിയേറ്റ് ആയിരുന്നു.
ജിബിയും ജോജുവും.മോഹൻലാലിന്റെ ഏറെ കാത്തിരിക്കുന്ന ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ബറോസും ഉണ്ടെങ്കിൽ പോലും അവ ഈ വർഷം പ്രദർശനത്തിനെത്തില്ലെന്ന വാർത്ത അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാപ്പാൻ അടക്കം മറ്റ് പല ചിത്രങ്ങളും പ്രതീക്ഷ നൽകുന്നു.
പ്രതീക്ഷ നൽകിയ അനൗൺസ്മെന്റുകൾ
ശ്രികുമാർ മേനോന്റെ രണ്ടാംമൂഴവും, സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ബിഗ്ബ്രദറും പ്രതീക്ഷ നൽകുമെങ്കിലും ബിഗ് ബ്രദർ ഏകദേശം ട്രാക്കിലെത്തി കഴിഞ്ഞിട്ടുണ്ട്. തിരക്കഥ പ്രശ്നങ്ങൾ മൂലം രണ്ടാമൂഴം പകുതി വഴിയിൽ നിൽക്കുകയും ചെയ്തു. രാജാവിന്റെ മകൻ രണ്ടാം ഭാഗം, ഭാരത് രത്ന, നായർ സാൻ എന്നീ ചിത്രങ്ങളും പ്രതീക്ഷ നൽകുന്ന മോഹൻലാൽ ചിത്രങ്ങളിൽ പ്രാധാന്യം അർഹിക്കുന്നവയാണ്.
ജപ്പാനിൽ ബ്രട്ടീഷുകാരോട് പടനയിച്ച അയ്യപ്പൻപിള്ള മാധവൻനായർ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. യോദ്ധയ്ക്ക് ശേഷം ആയോധന കലയുടെ കഥയുമായി മോഹൻലാൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ ജാക്കി ചാനും മോഹൻലാലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഔദ്യോഗിക സ്ഥീരികരണം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെ ഹലോ മായാവി, ബറോസ്, എമ്ബുരാൻ, വയനാടൻ തമ്ബാൻ യോദ്ധാ2 എന്നിങ്ങനെ നീളുന്നു സിനിമകൾ.
പൃഥ്വിരാജ് നേട്ടം കൊയ്യുന്ന 2019: 2019 പൃഥ്വിരാജ് നേട്ടം കൊയ്ത വർഷമാണ്.മോഹൻലാൽ, ടൊവിനോ, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് ഉൾപ്പടെ താരനിരകളെ അണിയിച്ചൊരുക്കി പൃഥ്വി സംവിധാനം ചെയ്ത സിനിമ മലയാളത്തിൽ സൂപ്പർഹിറ്റായി മുന്നേറി. ഇതിന് പിന്നാലെ അഭിനയത്തിൽ അരങ്ങ് തകർക്കാൻ ആട് ജീവിതവും, ബ്രദേഴ്സ് ഡേയും, ഡ്രൈവിങ്ങ് ലൈസൻസുമുൾപ്പടെ നീളുന്നു.
വേണാട് രാജ്യത്തിത്തിന്റെ പോരാളിയായിരുന്ന മാധവ പണിക്കരുടേയും കാളിയന്റേയും കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയനും അരങ്ങൊരുങ്ങുന്നുണ്ട്. ഇതിന് പിന്നാലെ കാറാച്ചി81 കുഞ്ഞാലി മരയ്ക്കാർ, മീറ്റർഗേജ്, ലൂയിസ് ആറാമൻ, വേലുത്തമ്ബി ധളവ, അയ്യപ്പൻ, എമ്ബുരാൻ എന്നിങ്ങനെ നീളുന്നു സിനിമകൾ. ഇതിൽ ബെന്യാമിന്റെ തിരക്കഥയിലെത്തിയ ആട് ജീവിതം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്.
മൂത്തോനായി തിളങ്ങാൻ നിവിൻ പോളി: ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ നിവിൻ പോളി മുഖ്യവേഷത്തിൽ എത്തുന്ന ‘മൂത്തോൻ’ പ്രഖ്യാപനം മുതൽ തന്നെ ആകാംക്ഷയുണർത്തുന്ന ചിത്രമാണ്. പറ്റ വെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി. ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച ചില ഫാന്റസി രംഗങ്ങൾ കൂടി ഉൾപ്പെടുന്നതാരും മൂത്തോൻ.
നിവിൻ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഉടൻ ശ്രീലങ്കയിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് പദ്ധതിയിടുന്നത്.ലക്ഷദ്വീപിലെ ജിസരി മലയാളത്തിൽ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിൻ നടത്തിയിട്ടുണ്ട്.
മൂത്തോന് മുൻപ് തന്നെ അജു വർഗീസിന്റെ സംവിധാനത്തിലെത്തുന്ന ലൗ ആക്ഷൻ ഡ്രാമയും എത്തുന്നുണ്ട്. നിവിന്റെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഗൗരി, എൻ.എൻ പിള്ളയുടെ ബയോ പിക്ക്, എഡിസൺ ഫോട്ടോസ്, കൈരളി, പൈറേറ്റ്സ് ഓഫ് ഗിയാഗോ ഗാർസിയ, മോട്ടോർ സൈക്കിൾ ഡയറീസ്, പടവെട്ട്, തുറമുഖം എന്നിവ പ്രഖ്യാപനങ്ങളായി തുടരുന്നു.