മലയാള സിനിമ കണ്ട എക്കാത്തേയും പകരം വെക്കാനില്ലാത്ത മികച്ച അഭിനേതാവ് ആയിരുന്നു നടൻ തിലകൻ. മലയാള സിനിമ പ്രേക്ഷകരെ ഒന്നടങ്കം തന്റെ അഭിനയ പാടവം കൊണ്ട് ആകർഷിച്ച നടൻ വർഷങ്ങ ളോളം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയിരുന്നു.
നായകനായും അച്ഛൻ ആയും അമ്മാവനായും ചരിത്ര കഥാപാത്രങ്ങളും ആയൊക്കെ പലവുരി മലയാളികളെ അമ്പരിച്ചിട്ടുള്ള താരം കൂടിയാണ് തിലകൻ. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കും ഒപ്പം അദ്ദേഹം അഭിനിയിച്ചിട്ടുണ്ട്. പലപ്പോഴും അദ്ദേഹവുമായി മൽസരിച്ച് ആയിരുന്നു സൂപ്പർതാരങ്ങളുടെ അഭിനയം.
പക്ഷേ കരിയറിന്റെ അവസാന കാലത്തു തിലകൻ മലയാള സിനിമാ ലോകവുമായി വലിയ അകൽച്ചയിൽ ആയിരുന്നു. താര സംഘടനയായ അമ്മ തനിക്കെതിരെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി എന്നും മറ്റും തിലകൻ പറഞ്ഞിരുന്നു.
എങ്കിലും കരിയറിന്റെ ഏറ്റവും ഒടുവിൽ പ്രശ്ങ്ങൾ എല്ലാം ഒത്തു തീർപ്പായി തിലകൻ മലയാള സിനിമ ലോകത്തോടുള്ള പിണക്കങ്ങൾ അവസാനിപ്പിച്ചിരുന്നു. പലപ്പോഴും മലയാളത്തിന്റെ ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന നടൻ ദിലീപിനെ കുറിച്ച് തിലകൻ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
അതിനെ കുറിച്ച് ഒരഭിമുഖത്തിൽ ദിലീപിനോട് ചോദിച്ചിരുന്നു. തിലകൻ തന്നെ ശത്രുപക്ഷത്ത് കാണാൻ ഇടയാക്കിയ സംഭവത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞിരുന്നു. ദിലീപ് അന്ന് പറഞ്ഞത് ഇങ്ങനെ:
ഒരു എഗ്രിമെന്റിന്റെ പേരിൽ അമ്മയും ചേമ്പറുമായി ഒരു വലിയ യുദ്ധം നടക്കുന്ന സമയം. അന്ന് അമ്മ ജനറൽ ബോഡി യോഗത്തിൽ അന്നത്തെ പ്രസിഡന്റ് ഇന്നസെന്റേട്ടൻ ഈ എഗ്രിമെന്റിൽ നമ്മൾ ഒപ്പിടണമോ എന്ന് അവിടെ സന്നിഹിതരായ അംഗങ്ങളോട് ചോദിച്ചിരുന്നു.
അന്ന് അങ്ങനെ ഒരു എഗ്രിമെന്റിൽ ഒപ്പിട്ട് അഭിനയിക്കേണ്ട കാര്യമില്ല എന്ന നിലപാട് ആണ് തിലകൻ ചേട്ടൻ ഉൾപ്പടെ ഭൂരിപക്ഷ താരങ്ങളും പറഞ്ഞത്. അതോടെ നമ്മൾ എഗ്രിമെന്റ് വച്ച് അഭിനയിക്കുന്നില്ല എന്ന് ഭൂരിപക്ഷ അഭിപ്രായം മാനിച്ചു എല്ലാവരും കയ്യടിച്ചു പാസ്സാക്കി. അമ്മ സംഘടന എഗ്രിമെന്റിനെതിരെ സമരത്തിന് തയ്യാറാകുന്നു.
എന്നാൽ പിന്നീട് ഇതേ തിലകൻ ചേട്ടൻ ആണ് എഗ്രിമെന്റിൽ ഒപ്പിട്ടു ആദ്യം സിനിമ ചെയ്തത്. അതോടെ അത് വലിയ വഴക്കായി ഏകദേശം ആറുമാസക്കാലം ആ വഴക്കു നീണ്ടു നിന്നു. അടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ ഈ വിഷയം ചർച്ചക്ക് എടുക്കുകയും മമ്മൂക്കയാണ് അന്ന് ആ വിഷയം ഒത്തുതീർപ്പാക്കാൻ മുന്നിട്ടിറങ്ങിയത്.
അന്ന് തിലകൻ ചേട്ടൻ സംഘടനയോടുള്ള വിഷയത്തിൽ തന്നെ ആരോ വ ധി ക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസുമായി ജനറൽ ബോഡി മീറ്റിങ്ങിൽ എത്തിയ ഒരു സംഭവമുണ്ടായി. ആ സംഘടനയിൽ ഉള്ള ഞങ്ങൾ എല്ലാം അദ്ദേഹത്തെ അച്ഛന്റെ സ്ഥാനത്തു കാണുന്നവരാണ്.
ആ സംഭവത്തിൽ അന്ന് മമ്മൂക്ക വികാരധീനനായി അവിടെ വച്ച് സംസാരിച്ചിരുന്നു. ഞങ്ങൾ നിങ്ങളെ അച്ഛനായിട്ടാണ് കാണുന്നത്. അച്ഛന്റെ സ്ഥാനമാണ് നിങ്ങൾക്ക് ഞങ്ങൾ നിങ്ങളുടെ മക്കളാണ് എന്നുമൊക്കെ പറഞ്ഞു അറിയാതെ അങ്ങ് കരഞ്ഞു പോയി. ഇത് കേട്ടപ്പോൾ സദസ്സിൽ ഇരുന്ന തിലകൻ ചേട്ടൻ ചാടിയെഴുന്നേറ്റിട്ടു പറഞ്ഞു ഇത് കള്ളക്കണ്ണീരാണ് ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല എന്നൊക്കെ.
തിലകേട്ടന്റെ സംസാരം കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു. ഞാൻ പെട്ടന്ന് അവിടുന്ന് ചാടി എഴുന്നേറ്റിട്ടു കൈ ചൂണ്ടി തിലകൻ ചേട്ടനോട് സംസാരിച്ചു. നിശബ്ദമായിരുന്ന ഒരന്തരീക്ഷത്തിൽ പെട്ടന്ന് അത് വലിയ ഞെട്ടൽ ഉണ്ടാക്കി. ഞാൻ പറഞ്ഞു നിങ്ങളാണ് തെറ്റ് ചെയ്തത്. ഞാൻ രണ്ടു സിനിമയിൽ നിങ്ങളുടെ മകനായി അഭിനയിച്ചിട്ടുള്ളു എങ്കിലും ആ സമയത്തു ഞാൻ നിങ്ങളെ അച്ഛാ എന്ന് വിളിച്ചത് ആത്മാർത്ഥം ആയിട്ടാണ്.
നിങ്ങൾ തെറ്റ് ചെയ്തു അതിനു ആ വലിയ മനുഷ്യൻ പറയുന്നതിനെതിരെ വെറുതെ ന്യായീകരിക്കരുത് എന്നൊക്കെ പറഞ്ഞു. പിന്നീട് ഞാൻ എന്തൊക്കെയാ പറഞ്ഞത് എന്നൊന്നും എനിക്ക് ഓർമ്മയില്ല.
തിലകൻ ചേട്ടൻ അന്ന് എന്നെ അടിമുടി നോക്കിയ നോട്ടം ഇന്നും എന്റെ മനസ്സിൽ ഉണ്ട്. സത്യത്തിൽ പിന്നീട് ഞാൻ ആലോചിച്ചപ്പോളാണ് അയ്യോ ഞാൻ എന്താ ചെയ്തത് എന്നൊക്കെ ആലോചിച്ചേ.
എന്നെ ആരൊക്കയോ പിടിച്ചോണ്ട് ആണ് പോയത്. പക്ഷേ അന്ന് വീട്ടിൽ ചെന്നിട്ടും ഞാൻ ആലോചിച്ചു അയ്യോ ഞാൻ എന്താണ് ചെയ്തത് തിലകൻ ചേട്ടൻ പോലെ ഒരു നടനോട് ഇങ്ങനെ ഒക്കെ പെരുമാറിയോ എന്നൊക്കെ ആലോചിച്ചു പോയി. ആ സംഭവമാണ് എന്നെയും തികനേയും തമ്മിൽ അകറ്റിയത് എന്നും തനിക്കു പക്ഷേ ഒരു പിണക്കവുമില്ല എന്നും ദിലീപ് അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മറ്റൊരു ജനറൽ ബോഡി മീറ്റിങ്ങിൽ വഴക്കുണ്ടായി ദേഷ്യത്തിൽ സംസാരിച്ച തിലകൻ ചേട്ടനെ സമാധാനിപ്പിച്ച് പിടിച്ച് ഉരുത്താൻ താൻ ശ്രമിച്ചപ്പോൾ എന്റെ ദേഹത്ത് തൊടരുത് എന്ന് അന്ന് തിലകൻ പറഞ്ഞിരുന്നു എന്നും ദിലീപ് വ്യക്തമാക്കുന്നു.