ഓർമ്മ നഷ്ടമാവുന്നു, തന്റെ ഏറ്റവും വലിയ പേടിയെ ക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന, ഞെട്ടി ആരാധകർ

225

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ഏറെ സൂപരിചിതയായ താര സുന്ദരിയാണ് നടി തമന്ന ഭാട്ട്യ. സൂപ്പർഹിറ്റുകളായ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സൂപ്പർ നടിയായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിക്കാൻ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഹാപ്പി ഡേയ്സ്, പയ്യ, അയാൻ, സുറ, സിരുത്തൈ, 100ശതമാനം ലവ്, ബദരിനാഥ്, വീരം, നൻപേണ്ട, തോഴാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ തമന്ന നായികയായി.

Advertisements

ഹിമ്മത്ത് വാലയാണ് തമന്ന നായികയായി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രമാണ് തമന്നയുടെ കരിയറിൽ ഏറെ നിർണ്ണായകമായത്. അതിനുശേഷം തമന്നയുടെ താരമൂല്യം ഏറെ ഉയർന്നിരുന്നു.

Also Read: അതു കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടംവന്നു, പെട്ടന്ന് ചാടിയെഴുന്നേറ്റ് കൈചൂണ്ടി ഞാൻ പറഞ്ഞു നിങ്ങളാണ് തെറ്റ് ചെയ്തതെന്ന്: തിലകനുമായി ഉണ്ടായ പ്രശ്‌നത്തെകുറിച്ച് ദിലീപ് പറഞ്ഞത്

തെലുങ്ക് ചിത്രമായ എഫ് 3യാണ് തമന്നയുടെതായി ഏറ്റവുമൊടുവിൽ പുറത്തുവന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് വൈറലായി മാറുന്നത്.
ഓർമ്മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്നാണ് കമന്ന ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഓർമ്മ നഷ്ടപ്പെടുന്ന കാര്യം വളരെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണെന്ന് തമന്ന പറയുന്നു.മുംബൈയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ താരം ഇടവേളയിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുമ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ ഏറ്റവും വലിയ പേടി എന്താണെന്നുള്ള ഒരു ആരാധികയുടെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

ഇതിന് പുറമെ നിരവധി ചോദ്യങ്ങൾക്കും താരം ഉത്തരം നൽകിയിട്ടുണ്ട്. ബാഹുബലിയിലെ അവന്തികയും ധർമദുരൈയിലെ സുഭാഷിണിയുമാണ് അവതരിപ്പിച്ചതിൽ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി തമന്ന തിരഞ്ഞെടുത്തത്. കാൻ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിനെ മാജിക്കൽ എന്നാണ് താരം വിശേഷിപ്പിച്ചത്.

ഇങ്ങനെയൊരു മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും തമന്ന പറഞ്ഞു. ഏത് സാങ്കൽപ്പിക കഥാപാത്രത്തെയാണ് യഥാർത്ഥ ജീവിതത്തിൽ കണ്ടുമുട്ടാൻ ഏറ്റവും ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഷെർലക് ഹോംസ് എന്നായിരുന്നു തമന്നയുടെ മറുപടി.

Also Read: ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നത്, ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ

നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന പറയുന്നു. ഇതുവരെ ആളുകൾക്ക് അറിയാത്ത എന്തെങ്കിലും മറഞ്ഞിരിക്കുന്ന കഴിവുകൾ തനിക്കുണ്ടോ എന്ന ചോദ്യത്തിന് താൻ സ്വന്തമായി വാക്കുകൾ ഉണ്ടാക്കാറുണ്ടെന്ന് ആയിരുന്നു തമന്നയുടെ തമാശ കലർന്ന മറുപടി.

Advertisement