ആദ്യ ചിത്രത്തിൽ കൂടെ അഭിനയിച്ച റോമയും പാർവതിയും ഉയരങ്ങൾ കീഴടക്കി, എന്നാൽ മരിയ മാത്രം ഇങ്ങനെ ആയി, നോട്ട്ബുക്കിലെ ശ്രീദേവിയെ ഓർമ്മയില്ലേ, താരത്തിന്റെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

6037

റോഷൻ ആൻഡ്രൂസ് പുതുമുഖ താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോട്ട്ബുക്ക്. ഊട്ടിയിലെ ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യത ആയിരുന്നു അന്ന് ലഭിച്ചത്.

ബോബി സഞ്ജയ് ടീം ആയിരുന്നു നോട്ടുബുക്കിന് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിൽ റോമ, പാർവതി തിരുവോത്ത്, മരിയ റോയ് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ. വർഷങ്ങൾ പിന്നിട്ടിട്ടും ആ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്ന നിരവധി ആരാധകർ ഇന്നുമുണ്ട്.

Advertisements

സ്‌കന്ദ, സുരേഷ് ഗോപി, സുകന്യ, പ്രേംപ്രകാശ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. റോമയും പാർവ്വതിയും പിന്നീട് സിനിമയിലെ തിളങ്ങുന്ന താരങ്ങളായി മാറിയെങ്കിലും ശ്രീദേവിയായെത്തിയ മരിയ റോയ് സിനിമയിൽ അത്ര സജീവമായില്ല. എങ്കിലും രണ്ട് സിനിമകളിൽ മരിയ മുഖം കാണിച്ചു.

നോട്ട്ബുക്കിൽ മരിയ അവതരിപ്പിച്ച ശ്രീദേവിയിലൂടെ ആയിരുന്നു ചിത്രത്തിന്റെ കഥ മുന്നേറിയത്. ശ്രീദേവിയുടെ കാമുകനെ അവതരിപ്പിച്ചത് സ്‌കന്ദ ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഹൃദയവും എന്ന ഗാനവും അന്ന് ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു. ഇരുവരുടെയും കെമിസ്ട്രിയും നന്നായി സ്വീകരിക്കപെട്ടിരുന്നു.

Also Read
കോഴിക്കോടുകാരായ മൂന്ന് യുവാക്കൾ ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു, അമ്പതിനായിരം രൂപവെച്ച് ഓഫറും ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

അതേ സമയം 19ാമത്തെ വയസിലായിരുന്നു മരിയ ഈ ചിത്രത്തിൽ അഭിനയിച്ചത്. സാമൂഹ്യ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകൾ കൂടിയാണ് മരിയ. മരിയയുടെ അച്ഛൻ ലളിത് റോയിയുടെ സഹോദരിയാണ് പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ്.

കുട്ടിക്കാലം മുതൽ തന്നെ മരിയ കലാരംഗത്ത് സജീവമായിരുന്നു. ചെറുപ്പം മുതൽ നൃത്തവും പഠിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ അമേരിക്കയിലേയും യുകെയിലെയും നൃത്ത രൂപങ്ങളെ കക്കുറിച്ച് പഠനം നടത്തിയിട്ടുമുണ്ട്. നോട്ടുബുക്കിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളെ തേടി നിരവധി അവസരങ്ങളാണ് വന്നത്. റോമയും പാർവതിയും സ്‌കന്ദയുമെല്ലാം മലയാളത്തിലും അന്യ ഭാഷകളിലുമെല്ലാം പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

എന്നാൽ മരിയ ആ സമയത്ത് പഠനത്തിനായി ഇടവേള എടുക്കുക ആയിരുന്നു. അഭിനയത്തിൽ നിന്നും ബ്രേക്കെടുത്ത താരം വർഷങ്ങൾക്ക് ശേഷമായാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം വരവിലും മികച്ച സ്വീകരണം അയിരുന്നു മരിയയ്ക്ക് ലഭിച്ചത്. ജയസൂര്യയും അനൂപ് മേനോനും ഹണി റോസും പ്രധാന വേഷത്തിലെത്തിയ ഹോട്ടൽ കാലിഫോർണിയ എന്ന ചിത്രത്തിലൂടെയായിരുന്നു മരിയയുടെ രണ്ടാമത്തെ എൻട്രി.

കമല നമ്പ്യാർ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തിൽ മരിയ അവതരിപ്പിച്ചത്. റോഷൻ ആൻഡ്രൂസിന്റെ തന്നെ 2013ൽ പുറത്തിറങ്ങിയ മുംബൈ പോലീസിലും മരിയ ചെറിയൊരു വേഷത്തിൽ എത്തിയിരുന്നു. 2015ൽ ആായിരുന്നു മരിയ റോയിയുടെ വിവാഹം. പ്രവാസി ദമ്പതികളുടെ മകനായ സ്മിത്താണ് ഭർത്താവ്. വിവാഹശേഷം അഭിനയം വിട്ട് ഇപ്പോൾ പൂർണ്ണമായും കുടുംബജീവിതം ആസ്വദിക്കുകയാണ് താരം.

Also Read
ഇളയമ്മ പെങ്ങളേയും കൊണ്ട് നടക്കാൻ തുടങ്ങിയെന്ന് ബന്ധു പറഞ്ഞു; ഓരോ അടി കിട്ടിയപ്പോഴും ഞാനത് പറഞ്ഞ് കൊണ്ടേയിരുന്നു; താൻ അനുഭവിച്ച നോവിനെ കുറിച്ച് സീനത്ത്

Advertisement