നിങ്ങളുടെ കൈകളിൽ താൻ സുരക്ഷിത ആണെന്ന് ലേഖ, ഈ മനോഹര തീരത്ത് എനിക്കിനിയൊരു ജന്മം തരുമോഎന്ന് എംജി, അമേരിക്കയിൽ അടിച്ച് പൊളിച്ച് എംജിയും ലേഖയും

123

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാർ. കഴിഞ്ഞ മുപ്പത് വർഷത്തിൽ അധികമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകൻ കൂടിയാണ് എംജി.

പ്രശസ്ത സംഗീതജ്ഞൻ ആയിരുന്ന മലബാർ ഗോപാലൻ നായരുടേയും ഹരികഥ കലാകാരിയായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി 1957 മെയ് 25നാണ് ശ്രീകുമാർ ജനിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച് സംഗീതം അപ്രാപ്യമായ ഒന്നായിരുന്നില്ല. സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്.

Advertisements

എല്ലാ സെലിബ്രിറ്റികളും നേരിടുന്ന പോലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും എംജി ശ്രീകുമാറിനെ ചുറ്റിപറ്റിയും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ഭാര്യ ലേഖയുമായി പതിനാല് വർഷത്തോളം ലിവിങ് ടുഗെതർ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാർ വിവാഹിതനായത്.

Also Read
ഓർമ്മ നഷ്ടമാവുന്നു, തന്റെ ഏറ്റവും വലിയ പേടിയെ ക്കുറിച്ച് വെളിപ്പെടുത്തി നടി തമന്ന, ഞെട്ടി ആരാധകർ

പക്ഷെ അന്നും ഇന്നും നവദമ്പതികളെപ്പോലെ ജീവിതം ആസ്വദിക്കുന്നവരാണ് എംജി ശ്രീകുമാറും ലേഖയും.
വർഷങ്ങളായി ഇരുവരും വിജയകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ്. ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട വെക്കേഷൻ സ്‌പോട്ടായ അമേരിക്കയിൽ അവധി ആഘോഷിക്കുകയാണ് ഇപ്പോൾ.

അതിന്റെ ചിത്രങ്ങളും വീഡിയോകളും രണ്ടുപേരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് ഒപ്പം ഇരുവരും എഴുതിയ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അമേരിക്കയിൽ വിദേശികളെപ്പോലെ ഫ്രീക്ക് ലുക്കിൽ സ്‌റ്റൈലിഷായിട്ടാണ് ഇരുവരുമുള്ളത്.

ഈ കൈകളിൽ എന്നും സുരക്ഷിതയാണെന്ന ക്യാപ്ഷനോടെയായാണ് ലേഖ എംജി ശ്രീകുമാർ തന്നെ കൈകളിൽ വാരിയെടുത്തുള്ള ചിത്രം പങ്കുവെച്ചത്. ഈ മനോഹരതീരത്ത് എനിക്കിനിയൊരു ജന്മം തരുമോ എന്നായിരുന്നു എംജി ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയത്. സ്നേഹിക്കാനും സ്നേഹിക്ക പെടാനും കഴിയുന്നത് ദൈവാനുഗ്രഹമാണ്. ദൈവത്തോട് സന്തോഷത്തോടെ നന്ദി പറയുക. താങ്കൾ ഭാഗ്യവാനാണ്. ഇനിയും ഒരുപാടുനാൾ ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നൊക്കെയായിരുന്നു കമന്റുകൾ.

അതേ സമയം പതിവുപോലെ തന്നെ ഇവരെ വിമർശിച്ചുള്ള കമന്റുകളും ചിത്രങ്ങൾക്ക് താഴെയുണ്ട്. വിവാഹത്തിന് മുമ്പ് 14 വർഷക്കാലം എംജിയും ലേഖയും ഒന്നിച്ചാണ് താമസിച്ചത്. 2000ൽ മൂകാംബികയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹത്തെക്കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെ കുറിച്ചുമെല്ലാം ഇരുവരും തുറന്നു പറഞ്ഞിരുന്നു. പിറന്നാളാഘോഷങ്ങളും മറ്റ് വിശേഷദിവസങ്ങളുമെല്ലാം ഒന്നിച്ചാണ് തങ്ങൾ ആഘോഷിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. കേരളത്തിൽ ലിംവിങ് ടുഗെദർ കഴിയാൻ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത് എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ എംജിയും ഭാര്യ ലേഖയും പറഞ്ഞത്.

Also Read
ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പെൺകുട്ടികൾ വരുന്നുണ്ട്, അവൻ ആരെയും നിരാശപ്പെടുത്തില്ല: ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞത് കേട്ടോ

14 വർഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തിൽ ലിംവിങ് ടുഗെദറിൽ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

Advertisement