മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാള സിനമയിലെ ഹിറ്റ് മേക്കർ ആയിരുന്ന അന്തരിച്ച സംവിധായകൻ ലോഹിതദാസ് ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികായി മലയാള സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ് ലക്ഷ്മി ഗോപാല സ്വാമി.
പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കടന്നു കൂടിയ താരം നായികയായും സഹനടിയായും എല്ലാം മലയാളത്തിൽ തിളങ്ങിയിരുന്നു. വേഷമിട്ട സിനിമകൾ എല്ലാം ഹിറ്റുകൾ ആയതോടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി ലക്ഷ്മി ഗോപാലസ്വാമി.
മമ്മൂട്ടി മോഹൻലാൽ ജയറാം തുടങ്ങി സൂപ്പർതാരങ്ങൾക്ക് എല്ലാം നായികയായ ലക്ഷ്മി ഗോപാല സ്വാമിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും അധികം ചിത്രങ്ങൾ ചെയ്തത് മലയാള സിനിമയിൽ ആണ്. മോഹൻലാലിന്റെ പരദേശി, പകൽനക്ഷത്രങ്ങൾ തുടങ്ങിയ സമാന്തര സിനിമകളിലും ലക്ഷ്മി ഗോപാലസ്വാമി ശ്രദ്ധേയമായ വേഷം ചെയ്തു.
അഭിനയ ജീവിതത്തിൽ ലക്ഷ്മി ഗോപാലസ്വാമിക്ക് ഇത് ഇരുപതാം വർഷമാണ്. അതിൽ കേരളത്തിൽനിന്നു 2 സംസ്ഥാന അവാർഡുകളും നടി നേടിയെടുത്തു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് എന്ന സിനിമയിലും ലക്ഷ്മി ഗോപാലസ്വാമി വ്യത്യസ്തമായ ഒരു വേഷം ചെയ്യുന്നുണ്ട്.
അഭിനയത്തിന് പുറമെ നല്ല നർത്തകികൂടിയാണ് താരം. ഇപ്പോഴും തന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുമുണ്ട്. ഇരും കൈയ്യും നീട്ടിയാണ് ആരാധകർ ലക്ഷ്മിയെ സ്വീകരിച്ചത്. ഇപ്പോൾ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെല്ലാം ഉള്ള ഒരു ചിത്രമാണ് ലക്ഷ്മി ഗോപാലസ്വാമി പങ്കുവെച്ചിരിക്കുന്നത്.
സിനിമാ താരങ്ങൾ തമ്മിലുള്ള സൗഹൃദങ്ങളും, അവരുടെ ചിത്രങ്ങളും കാണാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്. മലയാള സിനിമാ ഒരിക്കൽ അടക്കിഭരിച്ച നായികമാരാണ് സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെല്ലാം. ഏവരും നല്ല സുഹൃത്തുക്കളും ആയിരുന്നു. ഇപ്പോൾ 20 വർഷങ്ങൾക്കു മുൻപ് ഒരു അവാർഡ് നൈറ്റിനിടെ എടുത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക് ഒപ്പം കെ പി എസി ലളിതയേയും ചിത്രത്തിൽ കാണാം. ഒരു മനോഹരമായ ഓർമയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഓർമകളിലെ ചൊവ്വാഴ്ച എന്ന് കുറിച്ചു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.
ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾ ഇങ്ങനെ:
ഓർമകളിൽ ഒരു ചൊവ്വാഴ്ച്ച: 2001ൽ ഒരു ലഭിച്ച അവാർഡ്. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. സ്നേഹത്തോടെ സംവിധായകൻ ലോഹിതദാസിനെ ഓർമിയ്ക്കുന്നു. വളരെ മിസ് ചെയ്യുകയും ചെയ്യുന്നു.
കാവ്യ, സംയുക്ത, ഗീതു, കെപി എസി ലളിത ചേച്ചി എന്നിവർക്ക് ഒപ്പം ബാക്ക് സ്റ്റേജിൽ നിന്നുള്ള ഒരോർമ്മ എന്നാണ് ചിത്രത്തിനൊപ്പം ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത്. അതേ സമയം ഇതിനോചകം തന്നെ ലക്ഷ്മി ഗോപാലസ്വാമിയുടെ ഈ അപൂർവ്വ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.