വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ള പ്രമുഖ നടി എന്നെ തകർക്കാൻ ശ്രമിയ്ക്കുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ വിജയകുമാർ

48

തെന്നിന്ത്യൻ സിനിമാ േ്രപക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി വനിത വിജയകുമാർ. തമിഴ് ബിഗ്ബോസ് മത്സരാർത്ഥി കൂടിയായിരുന്ന താരം ഇപ്പോൾ പുറത്തുവിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. നിലവിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന വിജയ് ടിവിയുടെ ടെലിവിഷൻ ഷോയിൽ നിന്നും പിന്മാറുന്നുവെന്നാണ് വനിത അറിയിച്ചിരിക്കുന്നത്.

ബിഗ് ബോസ് ജോഡികൾ എന്ന ടെലിവിഷൻ ഷോയിൽ നിന്നുമാണ് താരം പിന്മാറിയിരിക്കുന്നത്. വിജയ് ടിവിയ്ക്ക് അയച്ച ഒരു കത്തിന് ഒപ്പമാണ് വനിതയുടെ ട്വീറ്റ്. തന്റെ പിന്മാറ്റത്തിന് കാരണം ഒരു മുതിർന്ന നടിയാണെന്നും വനിത ആരോപിയ്ക്കുന്നു.’ബിഗ് ബോസ് 3, കുക്ക് വിത്ത് കോമാളി, കലക്ക പോവത് യാർ സീസൺ 9 തുടങ്ങിയ ഷോകളിലൂടെ തന്റെ കരിയറിൽ വലിയൊരു പങ്ക് വിജയ് ടിവിയ്ക്ക് ഉണ്ട്.

Advertisements

അതിന് നന്ദി നല്ല അവസരങ്ങളും അനുഭവവും നൽകിയ വിജയ് ടിവി എനിക്ക് നൽകി. എന്നാൽ ഏതൊരു സ്ഥാനത്ത് നിന്നായാലും തനിക്ക് നേരെയുള്ള പീഡനങ്ങൾ സഹിക്കാൻ കഴിയില്ല. ഈഗോ കാരണം എന്റെ വളർച്ചയിൽ അസൂയയുള്ളവർ എന്നെ പീ, ഡിപ്പി, ക്കുന്നു.

ജോലി സ്ഥലത്ത് പുരുഷന്മാർ മാത്രമല്ല, പലപ്പോഴും സ്ത്രീകൾക്ക് പീ, ഡന, ങൾ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയിൽ നിന്ന് തന്നെയാണ്. വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ളവർ എന്ന തകർക്കാൻ ശ്രമിയ്ക്കുന്നു വനിത പറയുന്നു. സീസൺ നാല് വരെയുള്ള ബിഗ് ബോസ് മത്സരാർത്ഥികൾ ജോഡിയായി പങ്കെടുക്കുന്ന ഡാൻസ് ഷോ ആണ് ബിഗ് ബോസ് ജോഡികൾ.

വനിതയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിയ്ക്കുന്നതിനിടെയാണ് പിന്മാറ്റം. എന്നാൽ ആരാണ് ആ വ്യക്തി എന്ന് വനിത പേരെടുത്ത് പറഞ്ഞിട്ടില്ല. മുതിർന്ന നടി എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ഷോ അവതരിപ്പിയ്ക്കുന്നതും ഒരു മുൻനിര മുതിർന്ന നടി ആയതുകൊണ്ട് അവർക്കെതിരെയാണ് വനിത ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച.

അതേ സമയം നേരത്തെ താരത്തിന്റെ മൂന്നാം വിവാഹവും വേർപിരിയലുമൊക്കെ അടുത്തിടെ വലിയ വാർത്തയായിരുന്നു. 2020 ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.

അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു.അധികം വൈകാതെ ഇവരും പിരിഞ്ഞെന്ന വാർത്തകൾ പുറത്തെത്തി. അതേ സമയം നടി വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ട്വിറ്റർ പേജിലൂടെ വനിത പങ്കുവെച്ചൊരു എഴുത്താണ് ഈ ചോദ്യത്തിന് പിന്നിൽ. ‘നിങ്ങളെ അറിയിക്കാൻ വേണ്ടി ഞാൻ പറയുകയാണ്.

ഇപ്പോൾ ഞാൻ സിംഗിളും അവൈലബിളും ആണ്. അതേ വഴിയിൽ തന്നെ നിൽക്കും. കിംവദന്തികൾ ഒരിക്കലും പ്രചരിപ്പിക്കരുത്. അത് വിശ്വസിക്കുകയും ചെയ്യരുത് എന്നുമാണ് വനിത പറയുന്നത്.

Advertisement