കാവ്യാ മാധവന്റെ ചേട്ടന്റെ കല്യാണമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്: കാരണം വെളിപ്പെടുത്തി ദിവ്യാ പിള്ള

2217

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ ആയ താരസുന്ദരിയാണ് നടി ദിവ്യാ പിള്ള. ഒരുപിടു മികച്ച സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് വളരെ വേഗം ആരാധകരുടെ പ്രിയങ്കരിയായി മാറി ദിവ്യ പിള്ള.

മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ ആയിരുന്നു ദിവ്യാ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടി, പൃഥ്വിരാജ് ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു.

Advertisements

പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തിൽ അഭിനയിച്ച നടി യുവതാരം ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു. ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് കളയിൽ ദിവ്യാ പിള്ള എത്തിയത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആണ് ദിവ്യാ പിള്ള.

പലപ്പോഴും തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ച് ദിവ്യ രംഗത്ത് എത്താറുണ്ട്. ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലെ രസകരവും അതിലേറെ സന്തോഷവും നൽകിയ കാര്യങ്ങളിലെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിക്കുക്കുകയാണ് ദിവ്യ പിള്ള. ഒരു കല്യാണച്ചടങ്ങിനിടയിലായിരുന്നു തന്റെ പെണ്ണുകാണൽ നടന്നത്.

Also Read
ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

കാവ്യാ മാധവന്റെ ചേട്ടൻ മിഥുൻ കല്യാണം കഴിച്ചിരിക്കുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് റിങ്കുവിനെയാണ്. ആ കല്യാണത്തിന്റെ സത്കാരച്ചടങ്ങിൽ വച്ച് എന്നെ കണ്ട വിനീതേട്ടൻ (വിനീത്കുമാർ) ആദ്യമായി സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു എന്നാണ് ദിവ്യ പിള്ള പറയുന്നത്.

ടാ സിനിമ ഒരു രസമാണ് എന്നുപറഞ്ഞുകൊണ്ട് തനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നത് റിങ്കുവാണ്. വേഷം വലുതാണോ ചെറുതാണോ എന്നൊന്നും താൻ നോക്കാറില്ലെന്നും താരം പറയുന്നു. അച്ഛനോടും അമ്മയോടുമാണ് താൻ കളയിലെ ലവ് മേക്കിംഗ് സീനുകളെപ്പറ്റി ആദ്യം പറഞ്ഞത്. അഭിനയത്തോട് ഇഷ്ടമുള്ളതുകൊണ്ട് അച്ഛന് അത് മനസിലാകും. പക്ഷേ അമ്മയ്ക്ക് അത്ര ഇഷ്ടമായിരുന്നില്ലെന്നും ദുവ്യ പറഞ്ഞു.

വീക്കെൻഡിൽ കാത്തിരുന്ന് സിനിമകൾ കണ്ടിരുന്ന ഒരു സാധാരണ പെൺകുട്ടിയായ എന്നെത്തേടി സിനിമയിൽ നിന്ന് ഓഫറുകൾ വരുമെന്നോ എനിക്ക് അഭിനയിക്കാൻ കഴിയുമെന്നോ എന്നൊന്നും താൻ കരുതിയിരുന്നില്ലെന്നും ദിവ്യാ പിള്ള കൂട്ടിച്ചേർക്കുന്നു.

Also Read
രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും, മലയാള സിനിമയിൽ തനിക്ക് പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്ന് ബാബുരാജ്

അതേ സമയം മലയാളത്തിൽ മാസ്റ്റർപീസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ, എടക്കാട് ബറ്റാലിയൻ, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ ചിത്രങ്ങളിലും ദിവ്യ അഭിനയിച്ചിരുന്നു. ദിവ്യ പിള്ളയുടേതായി അവസാനം പുറത്തിറങ്ങിയത് കള എന്ന ടോവിനോയുടെ ചിത്രമാണ്.

Advertisement