ഒരു സ്ത്രീയോട് അങ്ങനെ പറയാൻ അദ്ദേഹത്തിന് മാത്രമേ കഴിയും; സൽമാൻ ഖാനെ കുറിച്ച് അനുഷ്‌ക ശർമ്മ

239

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് നടൻ സൽമാൻഖാൻ. ബോളിവുഡിന്റെ മസിൽഖാൻ എന്നും ഭായിജാൻ എന്നും അറിയപ്പെടുന്ന സൽമാൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം തകർപ്പൻ വിജയങ്ങളാണ് നേടിയെടുക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് സൽമാൻ ഖാൻ നായകനായി എത്തി വൻ വിജയമായി മാറിയ ചിത്രമായിരുന്നു സുൽത്താൻ. സൽമാൻ ഖാൻ ഈ ചിത്രത്തിൽ അവതരിപ്പിച്ച ഗുസ്തിക്കാരന്റെ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാാലത്ത് ഇറങ്ങിയ സൽമാൻ ഖാൻ ചിത്രങ്ങളിൽ ഏറ്റവും മികച്ച അഭിപ്രായം നേടിയ ചിത്രവുമായിരുന്നു സുൽത്താൻ.

Advertisements

അലി അബ്ബാസ് സഫർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയായിരുന്നു സിനിമയുടെ നിർമ്മാതാവ്.ബോളിവുഡ് താരസുന്ദരിയും ഇപ്പോൾ ക്രിക്കറ്റ്താരം വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ്മയായിരുന്നു സുൽത്താനിൽ നായികയായി എത്തിയത്. ഇപ്പോഴിതാ ജൂലൈ 6 ന് സുൽത്താൻ റിലീസ് ചെയ്തിട്ട് അഞ്ച് വർഷം ആയിരിക്കുകയാണ്.

നിരൂപകരിൽ നിന്നും നല്ല പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു. സൽമാൻ ഖാൻ പാടിയ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ സമയം സുൽത്താന്റെ റിലീസിന് മുമ്പ് സൽമാനും അനുഷ്‌കയും തമ്മിലുള്ള ജോഡിയെ പലരും സംശയത്തോടെയായിരുന്നു കണ്ടിരുന്നത്. എന്നാൽ ചിത്രത്തിൽ ഇരുവരുടേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ആർഫ എന്നായിരുന്നു അനുഷ്‌ക അവതരിപ്പിച്ച നായിക കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ രണ്ടു പേരും എത്തുന്നത് ഗുസ്തി താരങ്ങളായിട്ടായിരുന്നു.

ചിത്രത്തിനായി അനുഷ്‌കയ്ക്കും ശരീരത്തെ സജ്ജമാക്കേണ്ടിയിരുന്നു. രണ്ട് വർഷമായി വെജിറ്റേറിയൻ മാത്രമായിരുന്നു അനുഷ്‌ക കഴിച്ചിരുന്നത്. എന്നാൽ സുൽത്താന് വേണ്ടി തയ്യാറാകാൻ വീണ്ടും മാംസം കഴിച്ചു തുടങ്ങി. ദിവസവും നാല് മണിക്കൂറോളം വർക്ക് ഔട്ടും ചെയ്യേണ്ടി വന്നിരുന്നു അനുഷ്‌കയ്ക്ക്. ചിത്രത്തിനായി അനുഷ്‌കയും സൽമാനും നടത്തിയ മേക്ക് ഓവറും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
അതേസമയം ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള കൂടിക്കാഴ്ച വളരെ രസകരമായിരുന്നു. അനുഷ്‌കയും സൽമാനും മുമ്പും സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ഒരുമിച്ച് അഭിനയിച്ചിരുന്നില്ല.

സുൽത്താനിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ ബോളിവുഡിലെ മൂന്ന് ഖാന്മാരുടേയും നായികയാകാനും അനുഷ്‌കയ്ക്ക് സാധിച്ചിരുന്നു. അനുഷ്‌ക ഓക്കെ പറയുന്നതിന് മുമ്പ് കങ്കണ റണാവത്, പരിനീതി ചോപ്ര, ദീപിക പദുക്കോൺ എന്നിവർ നിരസിച്ച വേഷമായിരുന്നു സുൽത്താനിലേത് .

സുൽത്താന്റെ ചിത്രീകരണത്തിനായി ആദ്യമായി സൽമാനെ കണ്ടതിനെക്കുറിച്ച് പിന്നീട് ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുഷ്‌ക തുറന്നു പറഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തെ മുമ്പ് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അടുത്ത് അറിയില്ലായിരുന്നു. സിനിമയുടെ പ്രൊമോഷന് വേണ്ടിയൊരു ഫോട്ടോഷൂട്ടിൽ വച്ചായിരുന്നു പിന്നെ കണ്ടത്.

അതിന് മുമ്പായി വൈആർഎഫിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയായിരുന്നു അദ്ദേഹം. ഞാൻ കയറി ചെല്ലുമ്പോൾ അദ്ദേഹം നിലത്ത് കിടക്കുകയായിരുന്നു. എന്നെ കണ്ടതും മുകളിലേക്ക് നോക്കിക്കൊണ്ട് ഹലോ എന്നു പറഞ്ഞു. അത് ഭയങ്കര രസകരമായിരുന്നു എന്ന് അനുഷ്‌ക പറയുന്നു. നിലത്ത് കിടന്നു കൊണ്ട് ഒരു സ്ത്രീയോട് ഹലോ പറയാൻ ഭായിജാന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് അനുഷ്‌ക ചിരിച്ചു കൊണ്ട് പറഞ്ഞത്.

Advertisement